Connect with us

kerala

‘മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പ്രയോഗത്തിൽ മാപ്പു പറയിയില്ലെന്ന്‌’ എൻ.എൻ കൃഷ്ണദാസ്

മാധ്യമ പ്രവർത്തകരെ പട്ടികൾ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നിൽക്കുന്നവരെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മാധ്യമ പ്രവർത്തകർക്കെതിരായ പട്ടി പ്രയോഗത്തിൽ മാപ്പു പറയില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ്. പ്രതികരണം തേടാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെയാണ് കൃഷ്ണദാസ് വിവാദ പരാമർശം നടത്തിയത്. മാധ്യമ പ്രവർത്തകരെ പട്ടികൾ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നിൽക്കുന്നവരെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യപ്രവർത്തകർ വലതുപക്ഷക്കാരാണെന്നും കെയുഡബ്ളിയുഡജെയുടെ മാപ്പ് ആവശ്യപ്പെട്ടുള്ള പ്രസ്ഥാവന നാലായി മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം മുൻ ഏരിയ കമ്മിറ്റ് അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ട വാർത്ത നൽകിയതിനെതിരെയായിരുന്നു മാധ്യമപ്രവർത്തകരെ എൻഎൻ കൃഷ്ണദാസ് അധിക്ഷേപിച്ചത്. പാർട്ടി അനുനയിപ്പിച്ച ഷുക്കൂർ എൽഡിഎഫ് കൺവെൻഷന് എത്തിയപ്പോഴാണ് എൻഎൻ കൃഷ്ണദാസ് ഇത്തരത്തിൽ സംസാരിച്ചത്.

ഇറച്ചിക്കടയിൽ പട്ടികൾ നിൽക്കുന്നതുപോലെയാണ് ഷുക്കൂറിന്റെ വീടിന് മുന്നിൽ മാധ്യപ്രവർത്തകർ നിന്നതെന്നും നിങ്ങൾക്ക് ലജ്ജയില്ലേ എന്നു ചോദിച്ചുമാണ് കൃഷ്ണദാസ് മാധ്യമപ്രവർത്തകരോട് തട്ടിക്കയറിയത്.

kerala

തിരുവനന്തപുരത്ത് ആശുപത്രിയില്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി; ജീവനക്കാരന് സസ്‌പെന്‍ഷന്‍

താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്

Published

on

തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാള്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്

ഇക്കഴിഞ്ഞ ആഴ്ച്ച അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു.

Continue Reading

kerala

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു; സമരം അവസാനിപ്പിച്ച് സിപിഒ ഉദ്യോഗാര്‍ഥികള്‍

മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്

Published

on

വനിതാ സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി ഉദ്യോഗാര്‍ഥികള്‍. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് സമരം ചെയ്തവരില്‍ നിയമന ഉത്തരവ് ലഭിച്ചത്. സര്‍ക്കാരിനെതിരെ വിവിധ രീതിയില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തിരുന്നു.

അവസാന ദിവസം പ്രതീക്ഷ അണഞ്ഞ ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റുകള്‍ കത്തിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്.സമരത്തിന് മുമ്പ് എ.കെ ജി സെന്ററില്‍ എത്തിയപ്പോള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്താലും കുഴപ്പമില്ല എന്ന മറുപടിയാണ് സിപിഎം നേതാക്കളില്‍ നിന്ന് ലഭിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. 967 പേരു ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്നും 337 പേര്‍ക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍

ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്

Published

on

സംസ്ഥാനത്ത് ഇത്തവണ 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 154 .7 (62 % ) മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

 

Continue Reading

Trending