Connect with us

kerala

‘ ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ..’ എ.കെ ബാലന്റെ വേല എന്തിന്

കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.

Published

on

ഇന്നത്തെ മാസ് വായ്ത്താരി സിപിഎം നേതാവ് എ കെ ബാലന്റേതാണ്. സീനിയര്‍ നേതാവാണ്. കേന്ദ്രകമ്മിറ്റി അംഗമാണ്. ഇതിന്റെ മുകളില്‍ പിന്നെ പി ബി മാത്രമേയുള്ളൂ. പക്ഷേ ബാലന്റെ നാവ്… അതിന്റെ തട്ട് എപ്പോഴും അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കും. രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്ന് സിപിഎം പ്രമേയമുണ്ടാക്കിയെന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് തീര്‍ച്ചയായി. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.

അതായത് വാ മൊഴി വഴക്കം… അത്രമാത്രം. മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനാന്‍ ആവശ്യമായ രേഖകളും തെളിവുകളും പാര്‍ട്ടി അന്വേഷണത്തില്‍ ഇതുവരെ സിപിഎമ്മിന് കിട്ടിയിട്ടില്ല. അതു കിട്ടാതെ എങ്ങനെ തീരുമാനിക്കും എന്നത് ഒരു തരത്തില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയാണെന്ന് ബാലന്‍ സഖാവ് ഉദാഹരണ സഹിതം വിശദീകരിച്ചു.

ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് താളത്തില്‍ പറയുന്ന ഡയലോഗുണ്ടല്ലോ. അത് വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. നവഫാഷിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണെന്നും ഇതു സ്വകാര്യരേഖയല്ലെന്നുമാണ് എ കെ ബാലന്‍ പറയുന്നത് . ഫെബ്രുവരിയില്‍ പൊളിറ്റ് ബ്യൂറോ തയാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇതു പൊതുരേഖയാണ്.

പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ് നിലപാടെന്നും ബാലന്‍ പറഞ്ഞു. ചിന്ത വായിക്കാത്തതിന് നാട്ടുകാര്‍ സ്വയം ലജ്ജിക്കണം. ലജ്ജിച്ചു തല താഴ്‌ത്തേണ്ടതാണ്. പഠിച്ചിട്ടു വേണം വിമര്‍ശിക്കാന്‍. വെറുതേ ഫാസിസം വന്നേ .. ഫാസിസം വന്നേ എന്നൊക്കെ വിളിച്ചു കൂവിയിട്ടു കാര്യമില്ല. ഇതിന്‍െയൊക്കെ തീവ്രത അളക്കുന്ന മെഷീന്‍ പാര്‍ട്ടിയുടെ പക്കലുണ്ട്. അതനുസരിച്ച് ശ്ാസ്ത്രീയമായി കണ്ടുപിടിക്കും

ഇനിയും ബോദ്ധ്യമായില്ലേ, വിശദീകരിക്കാം. സിംപിളായ ഈ ഉദാഹരണം നോക്കൂ, പിണറായി സര്‍ക്കാരിനെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ എന്താ പറയുന്നത്. ഇതു തന്നെയല്ലേ. ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ആരോപിക്കാറില്ലേ. (മുണ്ടുടുത്ത മോദി എന്ന് പിണറായിയെ വിളിക്കാറില്ലേ… ഇതു പറഞ്ഞിട്ടില്ല കേട്ടോ). അതുകൊണ്ട് പിണറായയിയോ പിണറായിയുടെ സര്‍ക്കാരോ ഫാഷിസ്റ്റാകുമോ… ഇല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം… ബാലന്റെ ക്‌ളാസ് എല്ലാര്‍ക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലേ…

”മോദി സര്‍ക്കാരിനെ കുറിച്ച് ഫാഷിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാഷിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാഷിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്.

ഫാഷിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സര്‍ക്കാര്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാഷിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാഷിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അതു വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്.” എ.കെ. ബാലന്‍ പറഞ്ഞു.

രേഖ പുറത്തായതിനു പിന്നാലെയാണ് എ.കെ. ബാലന്റെ പ്രതികരണം. അതായത് ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ.. രോഗം വേറേ ഏതോ ആണ്. അത് സിപിഐ പറഞ്ഞാല്‍ പോലും സിപിഎം അംഗീകരിക്കില്ല. ഇതെല്ലാം കണ്ടുപിടിച്ച് അവതരിപ്പിക്കുന്ന എ കെ ബാലന്‍ ബാലന്‍ മുത്താണ്… ചുവന്ന മുത്ത്. ഒരുങ്ങിയിറങ്ങിയ ബാലന്റെ ഈ വേലകളി ആര്‍ക്കു വേണ്ടിയാണ്… എന്തിനു വേണ്ടിയാണ് ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി

ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.

Published

on

പത്തനംതിട്ടയില്‍ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ സിപിഎം എംഎല്‍എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.

പാടം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്‍എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ വനംമന്ത്രി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Continue Reading

kerala

കോഴിക്കോട് നഴ്‌സിംഗ് സ്റ്റാഫിനെ ആശുപത്രിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫായ സാറ മോളെയാണ് മൃരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മലപ്പുറത്ത് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും

കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി

Published

on

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചേക്കും. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കാളികാവില്‍ എത്തിയേക്കും. കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.

ഇന്ന് പുലര്‍ച്ചെയോടെ ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.

Continue Reading

Trending