Connect with us

india

കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിലുള്ളത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രം -വി.ഡി. സതീശൻ

ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്‍റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് പേരതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ ദേശീയ കഴ്ചപ്പാടല്ല സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്‍റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്‍റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റിട്ടും സാധാരണകാരെ മറന്നു കൊണ്ട് കോര്‍പറേറ്റുകളെ സഹായിക്കുന്ന നിലപാട് തന്നെയാണ് മൂന്നാം മോദി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഈ ബജറ്റിലൂടെ വ്യക്തമായെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കോര്‍പറേറ്റ് നികുതി കുറച്ചത് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. നികുതിദായകര്‍ക്ക് ഇളവുകള്‍ പ്രതീക്ഷിച്ചെങ്കിലും പുതിയ സ്‌കീമില്‍ പേരിനു മാത്രമുള്ള ഇളവുകളാണ് നല്‍കിയത്.

ഭവന വായ്പയുള്ള ആദയ നികുതിദായകര്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് മാനിഫെസ്റ്റോയെ പരിഹസിച്ച അതേ മോദി തന്നെയാണ് യുവക്കാള്‍ക്കുള്ള അപ്രന്‍റീസ്ഷിപ്പ് പ്രോഗ്രാം അതില്‍ നിന്നും കടമെടുത്തതെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു.

കാര്‍ഷിക, തൊഴില്‍, തീരദേശ മേഖലകള്‍ ഉള്‍പ്പെടെ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ദുരന്തനിവാരണ പാക്കേജില്‍ കേരളത്തിന്‍റെ പേരെയില്ല. എയിംസ് സംബന്ധിച്ച് തിരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനവും പാലിച്ചില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തില്‍ നിന്നും ബിജെപി എംപിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ കൂടുതല്‍ പരിഗണിക്കുമെന്ന പ്രചരണത്തിലെ പൊള്ളത്തരവും ഈ ബജറ്റിലൂടെ പുറത്തുവന്നുവെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേർത്തു.

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

india

മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു

വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.

Published

on

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റ സംഭവത്തില്‍ കടുത്ത് വിമര്‍ശനം നേരിട്ടു. പരിശോധനയ്ക്ക് വിധേയമായത്‌നു ശേഷം അവ നീക്കം ചെയ്തു. ‘ഇന്ത്യയിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം എടുത്തുകാണിച്ചു.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഓണ്‍ലൈന്‍ വിപണിയായ മീഷോയില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി പങ്കിട്ടു. വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു. മീഷോയിലും ഫ്‌ലിപ്കാര്‍ട്ട് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവര്‍ 168 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നു.

കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ടി-ഷര്‍ട്ടുകള്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും, ബ്രാന്‍ഡഡ് ചരക്കുകളില്‍ ചിലത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്ന വസ്തുത അതിലും ആശങ്കാജനകമാണ്.

”മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്,” ജാഫ്രി എക്സില്‍ കുറിച്ചു.

യുവാക്കളെ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും സംഘവും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘത്തിന് ബന്ധമുണ്ട്.

 

Continue Reading

Trending