crime
എസി കോച്ചുകളില്‍ വൈദ്യുതി ഇല്ല, ടിടിഇയെ ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് യാത്രക്കാര്‍
ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു.

ട്രെയിന്‍ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം.
ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് ടിടിഇയോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയോടെ കയര്‍ക്കുകയും ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.
VIDEO | Due to a power failure in B1 and B2 coaches, the angry passengers created a ruckus and locked the TTE in the toilet in the Suhaildev Superfast Express going from Anand Vihar Terminal to Ghazipur on Friday. Soon after the departure of the train from Anand Vihar Terminal,… pic.twitter.com/cr1pIk5KSX
— Press Trust of India (@PTI_News) August 11, 2023
ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ടി.ടി.ഇയോട് ശുചിമുറിക്കുള്ളിലേക്ക് കയറാന്‍ ആളുകള്‍ നിര്‍ബന്ധിക്കുന്നതും കാണാം.
ട്രെയിന്‍ തുണ്ട്‌ല ജംഗ്ഷനിലെത്തിയപ്പോഴാണ് ടിടിഇയെ രക്ഷിച്ചത്. ഇവിടെ നിന്നും എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി സംസാരിക്കുകയും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും നിര്‍ദേശം നല്‍കി. എഞ്ചിനീയര്‍മാരെത്തിയാണ് കോച്ചുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.
crime
ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.
crime
സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.
മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.
crime
ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍
ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.
-
kerala21 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു