Connect with us

india

ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല, ഞങ്ങള്‍ ശത്രുക്കളുമല്ല; വിശദീകരണവുമായി സഞ്ജയ് റാവത്ത്

എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

on

മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സഞ്ജയ് റാവത്ത്. കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്‍ ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.

അതേസമയം, എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പിയും വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്‍കിയെന്നും ഉപാധ്യായ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

5 വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി

2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

Published

on

അഞ്ച് വർഷത്തിന് ശേഷം ഉമ്മയോടൊന്നിച്ച് ഇഫ്താർ കൂടി ഖാലിദ് സൈഫി. 2020 മുതൽ ജാമ്യം ലഭിക്കാതെ യുഎപിഎ തടവുകാരനായി കഴിയുന്ന ഖാലിദ് സൈഫി പൗരത്വസമര നായകരിൽ ഒരാളാണ്.

“‘നീയെന്നാണ് തിരിച്ച് വരിക? അവിടെ നിന്നെ കാണാൻ വരാൻ എനിക്ക് പ്രയാസമുണ്ട്. നീ വരുന്നതിന് മുമ്പേ ഞാൻ മരിച്ച് പോയാലോ‘ വെന്ന് കരഞ്ഞുകൊണ്ട് ഉമ്മ ഖാലിദ് സൈഫിയോട് ചോദിക്കുന്നുണ്ട്. തിരിച്ച് വന്ന് ഉമ്മയുടെ നഖം കണ്ടപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചു ’നഖം എന്താണ് വെട്ടാത്തതെന്ന്.‘

’നീയായിരുന്നില്ലേ അത് ചെയ്യാറുള്ളത്‘ എന്നാണ് ഉമ്മ മറുപടി പറഞ്ഞത്. ഉടൻ തന്നെ അദ്ദേഹം നഖം വെട്ടി എടുത്ത് ഉമ്മയുടെ നഖം വെട്ടി കൊടുത്തു. ജയിലിൽ പോവുന്നതിന് മുമ്പ് ചെയ്യാറുള്ളത് പോലെ“യാണെന്ന് ഖാലിദ് സൈഫിയുടെ ഭാര്യ നര്‍ഗീസ് ഖാത്തൂന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

Trending