Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്‌

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,904 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 181 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 442 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 144 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5280 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 579, കൊല്ലം 29, പത്തനംതിട്ട 487, ആലപ്പുഴ 336, കോട്ടയം 308, ഇടുക്കി 227, എറണാകുളം 1607, തൃശൂര്‍ 402, പാലക്കാട് 215, മലപ്പുറം 133, കോഴിക്കോട് 513, വയനാട് 66, കണ്ണൂര്‍ 280, കാസര്‍ഗോഡ് 98 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,21,458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,28,710 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്

Published

on

പി വി അന്‍വറിനെ കേരള കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അന്‍വറിന് നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. അതോടൊപ്പം നിലമ്പൂരില്‍ ഇനി മത്സരിക്കാന്‍ ഇല്ലെന്നും യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനുമാണ് തീരുമാനമെന്നും അന്‍വര്‍ അറിയിച്ചു.

തനിക്ക് പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

പെട്രോള്‍ ബോംബേറില്‍ നിര്‍മാണ തൊഴിലാളികളായ 2 യുവാക്കള്‍ക്കു ഗുരുതര പരുക്ക്

കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്

Published

on

പാലക്കാട് ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു എറിഞ്ഞ് 2 തൊഴിലാളികള്‍ക്കു പരുക്ക്. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു ഇരുവരും. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

തൈപ്പൊങ്കല്‍; ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Published

on

തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി ബാധകമാകുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളായതുകൊണ്ടാണ് ഈ ജില്ലകള്‍ക്ക് അവധി.

ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

 

Continue Reading

Trending