Connect with us

kerala

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്നു; സുരക്ഷാ മുൻ കരുതലുമായി സർക്കാർ

സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.

Published

on

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റിന്റെ കെടുതികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികാരികൾ നിർദ്ദേശം നൽകി.ഇന്ന് കാലത്ത് സലാലയുടെ പലഭാഗങ്ങളിലും അല്പസമയത്തേക് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളതെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങൾക് മുന്നറിയിപ്പ് നൽകി.

സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.

അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ആവശ്യക്കാറിലേക്ക് എത്തിക്കുവാൻ സലാല കെ. എം. സി. സി യും സജ്ജരാണ്. തേജ് ചുഴലിക്കാറ്റ് ബന്ധപെട്ട്ചേമ്പർ ഓഫ് കൊമേഴ്സ് വിളിച്ച് ചേർത്തിയ മീറ്റംഗിൽ സലാല കെഎംസിസി നേതാക്കൾ ഷബീർ കാലടി സലാം ഹാജി,നാസർ കമ്മൂന,അനസ് ഹാജി,RK അഹമ്മദ്,ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ പങ്കെടുത്തു.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ
അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ സഹായം ആവശ്യപ്പെടേണ്ടതാണ്.
23230470
92904848
(Emergency & crisis department)

സഹായങ്ങൾക്കായി താഴെപ്പറയുന്ന കെ. എം. സി. സി റസ്ക്യു ടീമിന്റെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

നാസർ പെരിങ്ങത്തൂർ 9949 9346

ഷബീർ കാലടി :96065080

നാസർ കമ്മൂന: 91613303

സലാം ഹാജി: 98162432

അനസ് ഹാജി: 92575466

ജാബിർ ഷരീഫ്: 78070319

R K അഹമ്മദ്: 99494716

മുസ്തഫ ഫലൂജ: 9868 0840

മുനീർ V C : 92974531

ഷൗക്കത്ത് കോവാർ: 92567625

നിസാർ വയനാട്: 99088590

ഷഫീഖ് മണ്ണാർക്കാട്: 71106873

മൊയ്ദു C P: 95289890

നൗഫൽ (ടൌൺ): 95740487

നാസർ കോക്കൂർ ( ന്യൂ സലാല): 99081238

സൈഫുദ്ധീൻ (പവർ ഹൗസ്): 99478149

അഷ്റഫ് ( ഗർബിയ്യ): 92456337

കോയ പെരുമണ്ണ (ഔഖത്ത്): 99781564

ഷറഫു (സനയ്യ): 98419171

ബഷീർ ONTEC (മാർക്കറ്റ്): 91619818

മുജീബ് കുറ്റിപ്പുറം (ഹാഫ): 98486359

സിദ്ധിഖ് ഉസ്താദ് (നമ്പർ 5): 92669865

സജീർ (ദാരിസ്): 91260776

കുഞ്ഞമ്മദ് ഹാജി (സആദ): 99084358

യാഹു റഷീദ് (താഖ): 72773174

സലാം (മിർബാത്): 79125999

അഷ്റഫ് (തുംരീത്ത്): 92782061

സലീം (ഹൈമ): 97885008

സിറാജ് (ദുക്കം): 92412452.

 

Salalah എസ്. കെ. എസ്. എസ് എഫിന്റെ കീഴിൽ വിഖായ ടീമും സന്നദ്ധരായി രംഗത്തുണ്ട്. അത്യാവശ്യങ്ങൾക്കും മറ്റു സഹായങ്ങൾക്കും സലാല വിഖായ ടീമിനെ താഴെ നൽകിയ നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്.

ഷാഫി -79815886,
സനീഷ് – 94606160,
VP സലാം ഹാജി – 98162442,
ഫത്താഹ് – 91302478,
ഷാനവാസ്‌ – 96241774,
ബുശൈർ – 93240009.

kerala

‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു’: ആസിഫ് അലി

Published

on

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്നും അത് എന്റര്‍ടൈന്‍മെന്റിനുള്ളതാണെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയെ സിനിമയായി തന്നെ കാണുക. സിനിമയെ സിനിമയായി കാണണം, നേരിട്ട് അഭിപ്രായംപറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുന്നുവെന്നും ആസിഫ് അലി വ്യക്തമാക്കി.

ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. സിനിമ എന്റര്‍ടൈന്‍മെന്റിന് വേണ്ടിയുള്ളതാണ് എന്നും താരം പറഞ്ഞു. അതിനെ അങ്ങനെതന്നെ കാണുക. അല്ലാത്തവരും ഉണ്ടായിരിക്കാം, എന്റെ അഭിപ്രായം ആ രണ്ടര- മൂന്ന് മണിക്കൂര്‍ എന്റര്‍ടൈന്‍മെന്റ് ആയി കാണുക.

സിനിമയുടെ ഇന്‍ഫ്ലുവെന്‍സ് എത്രമാത്രം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്നത് നമുക്കാണ്. അത് നമ്മുടെ കയ്യിലായിരിക്കണം. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമെന്ന് പറയില്ലേ, വീട്ടുകാരുടെയോ കൂട്ടുകാരുടെയോ കൂടെയിരുന്ന് വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെ എഴുതി വിടുന്ന കുറച്ച് വാക്കുകളും കമന്റുകളും ഒരുപാട് വലിയ പ്രശ്നങ്ങളിലേക്ക് പോകും. അതൊക്കെ നമ്മള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതാണ്. സിനിമയെ സിനിമയായി തന്നെ കാണുക.

അതാണ് നമ്മള്‍ ഇപ്പോഴും ആഗ്രഹിക്കുന്നതും. സോഷ്യല്‍ മീഡിയക്ക് ലാലേട്ടനെന്നോ ഞാനെന്നോ നിങ്ങളെന്നോ ഇല്ല. നേരിട്ട് അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ, അതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ആവശ്യമില്ലാത്ത വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുക. ന്യായം ആരുടെ ഭാഗത്താണോ അവിടെ നിന്നാണ് നമുക്ക് ശീലം. ഞാനും ന്യായത്തിന്റെ ഭാഗത്ത്,’ ആസിഫ് അലി പറയുന്നു.

Continue Reading

kerala

സ്‌കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍

രാവിലെ 10 മണിയോടെയാണ് അപകടം

Published

on

കോട്ടയ്ക്കൽ:  മാറാക്കരയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

Continue Reading

kerala

‘സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ മരുമകളെ നിലയ്ക്ക് നിര്‍ത്തണം’: പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

Published

on

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്‌സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് പറയാനുള്ളത് നിങ്ങളുടെ വീട്ടില്‍ ഒരാളുണ്ടല്ലോ. മല്ലിക സുകുമാരന്റെ മരുമകള്‍. അര്‍ബന്‍ നെക്‌സല്‍. തരത്തില്‍ കളിക്കെടായെന്നാണ് ആ അര്‍ബന്‍ നെക്‌സല്‍ നേരത്തെ പറഞ്ഞത്. ആദ്യം അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് മല്ലിക സുകുമാരന്‍ ശ്രമിക്കേണ്ടത് എന്നാണ് ആദ്യം പറയാനുള്ളത്’, ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എമ്പുരാൻ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ നടക്കുന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

Continue Reading

Trending