Connect with us

kerala

അടിപിടിക്കിടെ റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

സുഹൃത്തായ വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്

Published

on

കോട്ടയം എരുമേലിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ റോഡില്‍ തെറിച്ചു വീണ യുവാവ് പിക്കപ്പ് വാന്‍ കയറി മരിച്ചു. തുമരംപാറ സ്വദേശികള്‍ തമ്മിലുണ്ടായ അടിപിടിയാണ് മരണത്തിലേക്ക് എത്തിയത്.

മല്ലപ്പള്ളില്‍ ബാബുശോഭന ദമ്പതികളുടെ മകന്‍ വിപിന്‍ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്. മരിച്ച വിപിനും വിഷ്ണു തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ റോഡില്‍ തെറിച്ചു വീണ വിപിന്‍ ഇതുവഴി കടന്നുവന്ന പിക്ക്അപ്പ് വാനിന്റെ അടിയില്‍പ്പെടുകയായിരുന്നു.

kerala

സമൂഹത്തിന്റെ കെട്ടുറപ്പും സമുദായത്തിന്റെ ഉന്നമനവും ചന്ദ്രികയുടെ മുഖമുദ്ര: പി.കെ കുഞ്ഞാലിക്കുട്ടി

കാമ്പയിന്‍ കോഴിക്കോട് ജില്ലയില്‍ നവംബര്‍ 30 വരെ; സംസ്ഥാനത്ത് ഡിസംബര്‍ ഒന്നു മുതല്‍ 20 വരെ

Published

on

ചന്ദ്രിക പ്രചാരണ കാമ്പയിന് കര്‍മപദ്ധതി

കോഴിക്കോട്: സമൂഹത്തിന്റെ കെട്ടുറപ്പുറം സമുദായത്തിന്റെ അസ്തിത്വവും കാത്തുസൂക്ഷിക്കുന്നതില്‍ മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രിക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറിയും ചന്ദ്രിക ഡയറക്ടറുമായ പി.കെ കുഞ്ഞാലിക്കുട്ടി. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാക്ഷരതയുമെല്ലാം വ്യാപിപ്പിക്കുന്നതില്‍ ചന്ദ്രിക ചെലുത്തിയ സ്വാധീനം പില്‍ക്കാലത്ത് വികസനത്തിലും പുരോഗതിയിലും പ്രകടമായി. ചന്ദ്രിക പ്രചാരണ കാമ്പയിന്റെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക ജില്ലാ കോഡിനേറ്റര്‍മാര്‍, പോഷക-അനുബന്ധ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെ സംയുക്ത നേത്യയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരെയും ചരിത്ര ദൗത്യവുമായി ചന്ദ്രിക വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുമെന്നു പ്രചാരണ കാമ്പയിന്‍ സമിതി ചെയര്‍മാന്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ നവമ്പര്‍ 30 വരെ നീട്ടിയ കാമ്പയിന്‍ മറ്റു ജില്ലകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ 20 വരെയാണ്. കഴിഞ്ഞ കാമ്പയിന്‍ കാലയളവില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് ഉപഹാരം നല്‍കി. ചന്ദ്രിക ഡയറക്ടറും പ്രചാരണ സമിതി കണ്‍വീനറുമായ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതവും സെക്രട്ടറി പാറക്കല്‍ അബ്ദുള്ള നന്ദിയും പറഞ്ഞു. ചന്ദ്രിക ചുമതലയുള്ള വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല കാമ്പയിന്‍ സംബന്ധിച്ച് വിശദീകരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹിമാന്‍ കല്ലായി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബീമാപ്പള്ളി റഷീദ്, എം.എ റസാക്ക് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, അഡ്വ.കരീം ചേലേരി, കെ.ടി സഹദുള്ള, എ മുനീര്‍ ഹാജി, ടി മുഹമ്മദ്, അഷ്‌റഫ് കോക്കൂര്‍, പി.എം അമീര്‍, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, അസീസ് ബഡായില്‍, റഫിഖ് മണിമല, അഡ്വ. അന്‍സലാഹ്, എ.എം നസീര്‍, കമാല്‍ എം മാക്കിയില്‍, സൂപ്പി നരിക്കാട്ടിരി, ടി.എച്ച് അബ്ദുല്‍ സമദ്, അഹമ്മദ്കുട്ടി ഉണ്ണികുളം, യു. പോക്കര്‍, എന്‍.സി അബുബക്കര്‍, അഡ്വ.നാലകത്ത് ചന്ദ്രിക ഡയറക്ടര്‍ പി.എം.എ സെമീര്‍, എഡിറ്റര്‍ കമാല്‍ വരദൂര്‍, കോഡിനേറ്റര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.

മുസ്ലിംലീഗ് ജില്ലാ പോഷക അനുബന്ധ സംഘടന സംസ്ഥാന പ്രതിനിധികളും ചന്ദ്രിക കോഓര്‍ഡിനേറ്റര്‍മാരുമായ എ.എം നസീര്‍, സുഹ്‌റ മമ്പാട്, ഷറീന ഹസീബ്, ജമാല്‍ എം, അഡ്വ.എ.എ റസാഖ്, കെ കുഞ്ഞബ്ദുല്ല കൊളവയല്‍, പി.കെ അബ്ദുറഹിമാന്‍, റഷിദ്, സിബി മുഹമ്മദ്, മുഹമ്മദ് കോയ സി.കെ, അഡ്വ. അബു ബക്കര്‍, ഹനീഫ പാനായി, ഇ.പി ബാബു, ശശിധരന്‍, യു.വി മാധവന്‍, എം.എ ലത്തീഫ്, ഉമ്മര്‍ ഒട്ടുമ്മല്‍, എ.കെ സൈനുദ്ദീന്‍, പി.കെ അസിസ്, അഷ്ഹര്‍ പെരുമുക്ക്, വി.എം.എ ബക്കര്‍, എം.പി അഷ്‌റഫ് മൂപ്പന്‍, കെ.ഐ അബ്ദുന്നാസര്‍, ശീകിര്‍ കെ റഹ്‌മാന്‍, സലീം കുരുവമ്പലം, പി.എം.എ ജലില്‍, കെ.പി ഇബ്ബിച്ചി മമ്മുഹാജി, പൊന്‍പാറ കോയക്കുട്ടി, ഡോ.ഷിബിന്‍, ടി.എന്‍.എ ഖാദര്‍, ടി.കെ ഖാലിദ്, ഹനീഫ മൂന്നിയൂര്‍, അഹമ്മദ് മേത്തൊടിക, നസീം ഹരിപ്പാട്, പി.എം മുനീര്‍, സി മുഹമ്മദ്, അഹമ്മദ് പുന്നക്കല്‍, കളത്തില്‍ അബ്ദുല്ല, ടി മുഹമ്മദ്, ആരാമ്പ്ര മുഹമ്മദ്, ഫൈസല്‍ കെ.പി, പി.കെ ഷറഫുദ്ദീന്‍, സി.കെ.വി യൂസുഫ്, ടി ഉമ്മര്‍ ചെറുപ്പ, കെ.പി സഹദുളള, ചന്ദ്രിക ഡെപ്യൂട്ടി ജന.മാനേജര്‍ നജീബ് ആലുക്കല്‍, എ.ഒ കെ.എം സല്‍മാന്‍, കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാട്, മാ നേജര്‍ മുനീബ് ഹസന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ സലീം ഒളവണ്ണ സംബന്ധിച്ചു.

 

Continue Reading

kerala

ഐ.എ.എസ് ക്ഷാമം; കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഫയലുകള്‍

231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍

Published

on

സംസ്ഥാനത്ത് ഐ.എ.എസ് ക്ഷാമം രൂക്ഷമാകുന്നു. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് വെറും 126 ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ ലക്ഷക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സംസ്ഥാനത്തെ പല വകുപ്പുകളിലും ഭരണ പ്രതിസന്ധിയുണ്ട്. നാലും അഞ്ചും വകുപ്പുകളുടെ ചുമതല ഒരു ഉദ്യോഗസ്ഥന്‍ തന്നെ വഹിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജോലിഭാരത്തെ തുടര്‍ന്ന് വകുപ്പ് മന്ത്രിമാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാതെ വരുന്നു.

പല മുതിര്‍ന്ന ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടിഷനിലാണ്. മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലയിലും ഉദ്യോഗസ്ഥര്‍ പോയത് പ്രതിസന്ധി വര്‍ധിക്കാന്‍ ഇടയാക്കി.

അതിനിടെ പ്രധാന വകുപ്പുകള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെ.എ.എസുകാര്‍ പരാതി നല്‍കിയിരുന്നു. പ്രധാന തസ്തികകളിലേക്ക് മാറ്റി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.

 

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു; പവന് ഇന്ന് 480 രൂപ വർധിച്ചു

ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2571 ഡോളർ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി. ആഭ്യന്തര വിപണിയിൽ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയത്.

Continue Reading

Trending