X

ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് മടങ്ങിവേ യുവാവ് ബസില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു

ബസ്സില്‍ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. നഗരൂര്‍ കടവിള പുല്ലുതോട്ടം വിശാല്‍ വിലാസത്തില്‍ ദേവരാജ് (39) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

കിളിമാനൂര്‍ ആലംകോട് റോഡില്‍ കടവിളയില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. ദേവരാജും ഭാര്യയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയി മടങ്ങി വരികയായിരുന്നു. ബസില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ദേവരാജ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.

ഉടനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്തു.

webdesk13: