Connect with us

kerala

മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; ജി. സുകുമാരന്‍ നായര്‍

സ്ഥാനാര്‍ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് വന്നു, യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബി.ജെ.പി സ്ഥാനാര്‍ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും

Published

on

മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നും ഇത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക്ക് സി. തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് വന്നു, യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബി.ജെ.പി സ്ഥാനാര്‍ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും, അത് സാധാരണമാണ്. സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ സൗഹൃദപരമായി ഞങ്ങള്‍ ഇടപെടും. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് എന്നും സ്വീകരിക്കുന്നത് സമദൂര നിലപാടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ദുര്‍വ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനം ആവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അത് എന്‍.എസ്.എസിന്റേതായി വ്യാഖ്യാനിച്ചു. അതിന്റെ പേരില്‍ എന്‍.എസ്.എസ് സമദൂരം തെറ്റിച്ചെന്ന് പ്രചാരണമുണ്ടായി. ഒന്നിന്റെ പേരിലും എന്‍.എസ്.എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്റെ പരാമര്‍ശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു. മാധ്യമങ്ങളാല്‍ ഏറ്റവും വേട്ടയാടലുകള്‍ക്കിരയായ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

Published

on

ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.

62-ാം വയസില്‍ ആനുകൂല്യങ്ങളില്ലാതെ ആശ വര്‍ക്കര്‍മാര്‍ സ്വയം വിരമിച്ച് പോകണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആശ വര്‍ക്കര്‍മാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

അതേസമയം, ആശവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും വിരമിക്കല്‍ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നതും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനിടെ, ഓണറേറിയം അടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആശവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന അനിശ്ചിതകാല രാപകല്‍ സമരം 69-ാം ദിവസത്തിലേക്ക് കടന്നു. ആശവര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം 31-ാം ദിവസത്തിലെത്തി.

Continue Reading

kerala

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 10 മുതല്‍ 20 വര്‍ഷം വരെ തടവുകള്‍ ലഭിക്കാവുന്നതാണ് കുറ്റം.

അതേസമയം ഷൈന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ മുഖ്യ ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പൊലീസ്.

അതേസമയം ലഹരി ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നാണ് ഷൈനിന്റെ വാദം. ആക്രമിക്കാന്‍ വരുന്നവരാണെന്ന് കരുതിയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്ന് ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞിരുന്നു.

മൂന്ന് എസിപിമാരുടെ നേതൃത്വത്തിലായിരുന്നു ഷൈനിനെ ചോദ്യം ചെയ്തത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

Continue Reading

Trending