Connect with us

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം; സ്യൂട്ട്കേസ് പ്ലാന്‍ കയ്യോടെ പിടികൂടി

സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്.

Published

on

ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം. സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സെക്യൂരിറ്റി ഗാര്‍ഡുകള്‍ സ്യൂട്ട്കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

അതേസമയം പെണ്‍കുട്ടി സ്യൂട്ട്കേസിലുള്ള കാര്യം എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല.

വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.

 

Continue Reading

india

സുപ്രിം കോടതി ഉത്തരവ്; രാഷ്ട്രപതിയുടെയോ ഗവര്‍ണറുടെയോ ഒപ്പില്ലാതെ 10 ബില്ലുകള്‍ നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍

സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ എല്ലാ തടസ്സങ്ങളും നീക്കി, സുപ്രീം കോടതി അംഗീകരിച്ച 10 ബില്ലുകള്‍ തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു.

Published

on

സംസ്ഥാന സര്‍വ്വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ എല്ലാ തടസ്സങ്ങളും നീക്കി, സുപ്രീം കോടതി അംഗീകരിച്ച 10 ബില്ലുകള്‍ തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു.
ഈ ബില്ലുകള്‍ തീര്‍പ്പുകല്‍പ്പിക്കാത്ത കാലയളവ് പരിഗണിച്ച്, ഗവര്‍ണറുടെ അംഗീകാരം തടഞ്ഞുവച്ചതായി പ്രഖ്യാപിച്ചതിന് ശേഷം, ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് സുപ്രിം കോടതി, ഈ പത്ത് ബില്ലുകളും അംഗീകരിച്ചതായി കണക്കാക്കി.
ഈ നിയമങ്ങള്‍ സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു. മനഃപൂര്‍വ്വം ഒഴിവാക്കുകയോ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വിസമ്മതിക്കുകയോ അല്ലെങ്കില്‍ അവരില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയോ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍മാരെ നീക്കം ചെയ്യാനുള്ള അധികാരവും അവര്‍ സര്‍ക്കാരിന് നല്‍കുന്നു. സര്‍വ്വകലാശാലകളിലെ അക്കാദമിക് കൗണ്‍സിലുകള്‍ കൂടാതെ സെനറ്റിലേക്കും സിന്‍ഡിക്കേറ്റിലേക്കും അംഗങ്ങളുടെ നോമിനേഷന്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം അവകാശമായി മാറും.
‘ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ, സുപ്രിം കോടതിയുടെ വിധിയുടെ ബലത്തില്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യയിലെ ഏതൊരു നിയമസഭയുടെയും ആദ്യ നിയമങ്ങളാണിവ എന്ന നിലയിലാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്,’ ഡിഎംകെ എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ പി വില്‍സണ്‍ പറഞ്ഞു.

സംസ്ഥാന സര്‍വ്വകലാശാലകളിലേക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ചാന്‍സലര്‍മാരുടെ കീഴില്‍ അവരെ പുതിയ തലത്തിലേക്ക് കൊണ്ടുപോകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറുടെ ചുമതലകളും അധികാരങ്ങളും സംബന്ധിച്ച സുപ്രിംകോടതിയുടെ സുപ്രധാന വിധി സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിലെ സ്തംഭനാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന 22 സര്‍വകലാശാലകളില്‍ പത്തോളം സര്‍വകലാശാലകളും വൈസ് ചാന്‍സലര്‍മാരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
വിജ്ഞാപനം ചെയ്ത 10 ബില്ലുകളില്‍, എഐഎഡിഎംകെ സര്‍ക്കാരിന്റെ ഫിഷറീസ് സര്‍വ്വകലാശാല ബില്‍, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പേര് സര്‍വ്വകലാശാലയ്ക്ക് നല്‍കാന്‍ ശ്രമിക്കുന്നത് അതിലൊന്നാണ്. നാല് വര്‍ഷത്തിലേറെയായി ഇത് കെട്ടിക്കിടക്കുകയായിരുന്നു.

 

Continue Reading

india

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; ആവര്‍ത്തിച്ച് മമത ബാനര്‍ജി

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.

Published

on

വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. മുര്‍ഷിദാബാദില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമത ബാനര്‍ജി ഇതേ കുറിച്ച് പ്രതികരിച്ചത്.

അതേസമയം വഖഫ് ഭേദഗതി ബില്ലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സര്‍ക്കാര്‍ നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികള്‍ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത പറഞ്ഞു.

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയ്ക്ക് വഴങ്ങരുതെന്നും മമത പറഞ്ഞു. മതം എന്നാല്‍ മനുഷ്യത്വം, സല്‍സ്വഭാവം, നാഗരികത, ഐക്യം എന്നിവയാണെന്നും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending