Connect with us

News

യുദ്ധം ഇനിയും തുടരും, ഗസ പിടിച്ചെടുക്കുകയും ചെയ്യും; ഭീഷണി തുടര്‍ന്ന് ഇസ്രാഈല്‍ ധനമന്ത്രി

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്‍ ഗ്വിര്‍ ഗസയെ മുഴുവനായും ഇസ്രാഈല്‍ ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു.

Published

on

ഒന്നര വര്‍ഷത്തിനടുത്ത് നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഭീഷണി തുടര്‍ന്ന് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ബെന്‍ ഗ്വിര്‍ ഗസയെ മുഴുവനായും ഇസ്രാഈല്‍ ഏറ്റെടുക്കുമെന്നും അവകാശപ്പെട്ടു.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ വെള്ളിയാഴ്ച്ച ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ കരാറിനേയും സ്‌മോട്രിച്ച് രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി.

ഏറ്റവും മോശവും വിനാശകരവുമായ ഒരു കരാറിനാണ് നെതന്യാഹു പച്ചക്കൊടി കാണിക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ സ്‌മോട്രിച്ചും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ റിലീജിയസ് സയണിസവും മന്ത്രിസഭയിലെ വോട്ടെടുപ്പില്‍ വെടിനിര്‍ത്തലിനെതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ നടപ്പിലാക്കരുതെന്ന സ്‌മോട്രിച്ച് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും ഇവരുടെ വിഭാഗത്തിന്റെ മറ്റ് പല നിര്‍ണായക ആവശ്യങ്ങളും നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രാഈലിന്റെ മുഴുവന്‍ ലക്ഷ്യങ്ങളും കൈവരിക്കാതെ യുദ്ധം അവസാനിക്കില്ലെന്നും ഹമാസിനെ സമ്പൂര്‍ണമായി ഇല്ലാതാക്കല്‍ അതില്‍ പ്രധാനമാണെന്നും തങ്ങളുടെ ഈ അവകാശവാദങ്ങള്‍ ഇസ്രാഈല്‍ ക്യാമ്പിനറ്റ് അംഗീകരിച്ചതായും സ്‌മോട്രിച്ച് പറഞ്ഞു. യുദ്ധത്തിന്റെ രീതി പൂര്‍ണ്ണമായും മാറ്റണമെന്ന് തന്റെ വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അതിന് ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ മുനമ്പിന്റെ ഏറ്റെടുക്കല്‍, ബൈഡന്‍ ഭരണകൂടം ഞങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളയുക, സ്ട്രിപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം, ഹമാസിനുള്ള മാനുഷിക സഹായങ്ങള്‍ തടയുക എന്നീ ആവശ്യങ്ങളാണ് സ്‌മോട്രിച്ച് വിഭാഗം മുന്നോട്ട് വെച്ചത്. ഗസ നശിക്കുകയോ വാസയോഗ്യമല്ലാതാകും വരെയോ ഇതെല്ലാം തുടരുമെന്നും സ്‌മോട്രിച്ച് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം പാലിക്കപ്പെടാതെ പോയാല്‍ തെളിഞ്ഞാല്‍ ഗസയ്‌ക്കെതിരായ യുദ്ധം പുതിയ വഴികളില്‍ തുടരുമെന്ന് നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനുമെല്ലാം രണ്ടാം ഘട്ടത്തിലെ ചര്‍ച്ചകള്‍ വ്യര്‍ത്ഥമാണെന്ന് കണ്ടാല്‍ യുദ്ധത്തിലേക്ക് മടങ്ങാനുള്ള ഇസ്രാഈലിന്റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. കൂടാതെ ഗസയില്‍ തടവിലാക്കിയ എല്ലാ ഇസ്രാഈലി ബന്ദികളുടേയും തിരിച്ചുവരവ് പൂര്‍ത്തിയാകുന്നതുവരെ ഇസ്രാഈല്‍ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം കഴിഞ്ഞ ദിവസം മുന്ന് ബന്ദികളെ കഴിഞ്ഞ ദിവസം ഹമാസ് വിട്ടയച്ചിരുന്നു. ഇനി 30 ഓളം ബന്ദികള്‍ ഗസയിലുണ്ട്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ പ്രതിഷേധിച്ച് ഇസ്രാഈലിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി

Published

on

കാര്യവട്ടം ക്യാമ്പസില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തില്‍ ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. കോളേജില്‍ വെച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ യൂണിറ്റ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം നല്‍കിയെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് റാഗിങ്ങിന് പിന്നിലെന്നും ഇരയായ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് പ്രതികരിച്ചു. കോളേജിലെ ആന്റി റാഗിങ്ങ്് സെല്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ്ങ് നടന്നതായി കണ്ടെത്തിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. റാഗ് ചെയ്ത 7 സീനിയര്‍ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Continue Reading

kerala

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീണ് അപകടം

അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു

Published

on

മലപ്പുറത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റെനിടെ അപകടം. ടൂര്‍ണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികള്‍ക്കിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അരീക്കോട് തെരട്ടമ്മലിലാണ് അപകടമുണ്ടായത്.

ഫൈനല്‍ മത്സരത്തിനിടെ സംഘാടകര്‍ ഗ്രൗണ്ടിന് നടുവിലിട്ട് പൊട്ടിച്ച ചൈനീസ് പടക്കങ്ങളില്‍ ചിലത് ദിശമാറി കാണികള്‍ക്ക് ഇടയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പൊള്ളലേറ്റത്. എന്നാല്‍, പിന്നീട് ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം; മഹാസംഗമം നടക്കാനിരിക്കെ കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍

മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

Published

on

ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കുടിശ്ശിക ഓണറേറിയം തുക അനുവദിച്ച് സര്‍ക്കാര്‍. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റന്നാള്‍ ആശാവര്‍ക്കര്‍മാരുടെ മഹാസംഗമം നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഗൂഡ നീക്കം.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ തുടര്‍ന്ന 52.85 കോടി സര്‍ക്കാര്‍ അനുവദിച്ചു. അതോടൊപ്പം, വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യുമെന്നും രണ്ടുമാസത്തെ ഓണറേറിയം തുക വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മൂന്ന് മാസത്തെ ഇന്‍സെന്റീവ് തുക ഇനിയും ലഭ്യമാക്കിയിട്ടില്ല.

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്നും വേതന കുടിശിക മാത്രമല്ല പ്രശ്‌നമെന്നും ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം അനുവദിക്കുക, പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു.

Continue Reading

Trending