Connect with us

kerala

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ക്ലൈമാക്‌സിലേക്ക്

സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും. ഭരണഘടനാ പദവി എന്ന നിലയില്‍ സര്‍ക്കാരിനെ തിരുത്താന്‍ ഗവര്‍ണറും നിയമനിര്‍മാണ അധികാരം ഉപയോഗിച്ച് ഗവര്‍ണറെ തളയ്ക്കാന്‍ സര്‍ക്കാരും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ അനുമതി കാത്ത് ഗവര്‍ണര്‍ക്ക് മുന്നിലിരിക്കുന്നതാണ് സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാനുള്ള ബില്ലാണ് സഭ പാസാക്കിയത്. ഗവര്‍ണര്‍ ഇതില്‍ ഒപ്പുവെക്കില്ലെന്ന് ഉറപ്പായതോടെയാണ് ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന യുദ്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറെടുത്തത്.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് വാദം പൂര്‍ത്തിയായി, ലോകായുക്ത വിധി പറയാനിരിക്കെയായിരുന്നു നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ പുതിയ നിയമം പ്രാബല്യത്തില്‍ വരില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചയായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എന്നാല്‍ താന്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന സൂചന നല്‍കി ഗവര്‍ണറും അങ്കത്തട്ടിലുണ്ട്. ഇന്ന് ഗവര്‍ണര്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തനിക്കയച്ച കത്ത് പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. കത്തില്‍ എന്താണെന്ന് വ്യക്തമല്ലെങ്കിലും അനധികൃതമായ ആനുകൂല്യത്തിന് ശുപാര്‍ശ ചെയ്യുന്നതാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം അടക്കം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവരും. പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുപോലും മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി സ്വന്തം താല്‍പര്യങ്ങളോ, സി.പി.എം നേതാക്കളുടെ താല്‍പര്യങ്ങളോ സംരക്ഷിക്കാന്‍ ഗവര്‍ണറെ സമീപിച്ചുവെങ്കില്‍ അത് ഗുരുതരമായ രാഷ്ട്രീയവിവാദമായും മാറും. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എന്റെ നാടാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നത്രേ പിണറായി ഗവര്‍ണറെ സമീപിച്ചത്.

kerala

റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; വീണ്ടും 55,000 കടന്നു

ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.

Published

on

കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്‌ചയിൽ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ അകലെ സ്വർണം എത്തി. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ 55,080 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വില മാറി. ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി. കഴിഞ്ഞ മൂന്നുദിവസത്തെ വിലയിടിവിന് വിരാമമിട്ടാണ് ഇന്ന് സ്വർണ വിലയിൽ കുതിപ്പുണ്ടായത്.

റെക്കോർഡ് വിലയിൽ നിന്ന് 5 രൂപ മാത്രം അകലെയാണ് ഇന്നത്തെ സ്വർണവില എത്തിയിരിക്കുന്നത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് സ്വർണവിലയിലെ സർവകാല റെക്കോർഡ്. അന്നത്തെ ഗ്രാമിന്റെ 6,890 രൂപ എന്ന വിലയിൽ നിന്ന് 40 രൂപ അകലെമാത്രമാണ് സ്വർണവില നിൽക്കുന്നത്. അടുത്ത ദിവസവും വിലവർധിച്ചാൽ സ്വർണവില പുതിയ റെക്കോഡിലെത്തും.  18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 5,715 രൂപയായി.

Continue Reading

kerala

വിഭാഗീയതയും സംഘർഷസാധ്യതയും; ആലപ്പുഴയിലെ രണ്ട് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു.

Published

on

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. വിഭാഗീയതയും സംഘര്‍ഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

ഇന്നലെരാവിലെ പത്തിനായിരുന്നു സമ്മേളനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, സമ്മേളനത്തിനു തൊട്ടുമുന്‍പ് നേതാക്കള്‍ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങള്‍ ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം. കഴിഞ്ഞ കുറച്ചു നാളായിട്ട് ആലപ്പുഴയിലെ പലഭാഗത്തും സി.പി.എമ്മില്‍ വിഭാഗീയത അതിരൂക്ഷമായിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സ്ഥിരം വോട്ടുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.

Continue Reading

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

Trending