Connect with us

kerala

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധി

സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു

Published

on

എറണാകുളം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭാവി പരിപാടികള്‍ കുടുംബവുമായി ആലോചിച്ച് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൃത്യത്തില്‍ പങ്കില്ല എന്ന സിപിഎമ്മിന്റെ വാദം അവരുടെ പതിവുപല്ലവിയാണ്. അവരുടെ സ്ഥിരം രീതിയാണത്. വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകും. ക്രൂര കൊലപാതകമാണ് നടത്തിയത്. സന്നദ്ധ പ്രവര്‍ത്തനം വഴി സമൂഹത്തില്‍ സ്വാധീനം ലഭിച്ചുവരുന്ന ചെറുപ്പക്കാരെയാണ് കൊലപ്പെടുത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കൊലപാതകികള്‍ക്ക് വേണ്ടി ചെലവഴിച്ച ുക സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചു കൊടുക്കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വെയിലത്ത് ഇരിക്കരുത്; മഴ നനയരുത്..തെരുവില്‍ കിടക്കരുത്… ആശമാര്‍ക്ക് മന്ത്രിയുടെ വീണയുടെ ഉപദേശസരണികള്‍

മറ്റൊരുതരത്തില്‍ ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്‍ത്തിയും.

Published

on

വികസനത്തിന്റെ കാര്യം ചോദിക്കുമ്പോള്‍ മനസ്സിലാവാത്ത കമ്യൂണിസ്റ്റ് ഭാഷയില്‍ മറുപടി പറയുന്ന പി രാജീവ് മന്ത്രിയെപ്പോലെയൊന്നുമല്ല വീണാ ജോര്‍ജ്ജ് മന്ത്രി. വളരെ അരുമയായി സംസാരിക്കും. കേള്‍ക്കുന്നവര്‍ക്ക് ഇവര്‍ക്ക് എന്തൊരു വല്ലാത്ത കരുതലാണെന്നു തോന്നും … അത്രമാത്രം. തോന്നല്‍ മാത്രമേയുള്ളൂ. മറ്റൊരുതരത്തില്‍ ഇല്യൂമിനാറ്റി സമീപനമാണ്. ഒത്തിരി സംസാരവും പേരിനൊരിത്തിരി പ്രവര്‍ത്തിയും. അതേയുള്ളൂ ആരോഗ്യമന്ത്രിടെ പെര്‍ഫോമെന്‍സ്.

നാല്പതോളം ദിവസങ്ങളായിരിക്കുന്നു ആശമാരായ വീട്ടമ്മമാരുടെ സമരം തുടങ്ങിയിട്ട്. ഇത്രയും ദിനം അവര്‍ തെരുവിലായിരുന്നു. ഭരണപ്പാര്‍ട്ടിയായ സിപിഎമ്മിന്റേയും പോഷകസംഘടനാ വിഷജീവികളുടെയെല്ലാം ആട്ടും പുലഭ്യവും എല്ലാം കണ്ടും കേട്ടും വെയിലുംമഴയും ഏറ്റ് അവര്‍ തെരുവിലുറങ്ങി. വീണ്ടുമുണര്‍ന്ന് അതിജീവനത്തിനായി മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് 38 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് മന്ത്രിയുടെ ആള്‍ക്കാര്‍ വിളിച്ചിട്ട് രണ്ടു തവണ അവര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയ്ക്കും മുന്നില്‍ ഇരുന്നു. വളരെ പ്രതീക്ഷകളുമായി എത്തിയ അവരെ കളിയാക്കും പോലെ കുറേ ഉപദേശങ്ങള്‍ നല്‍കി തിരിച്ചയച്ചു.

സമരത്തില്‍നിന്ന് പിന്‍വാങ്ങണമെന്നാണ് ആശമാരോട് ആദ്യം മന്ത്രി അഭ്യര്‍ത്ഥിച്ചത്. നേരത്തേ ഫെബ്രുവരി പതിനഞ്ചാം തീയതി നടത്തിയ ചര്‍ച്ചയിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടിയുമെടുത്താണ് മുന്നോട്ടുപോകുന്നതെന്നാണ് മന്ത്രിയുടെ അവകാശവാദം. ഇങ്ങനെ സമരം തുടങ്ങി അഞ്ചാം ദിനം നടത്തിയതില്‍ നിന്ന് നാല്പതാം ദിനം എത്തിയപ്പോഴും മന്ത്രിയുടെ വഞ്ചി തിരുനക്കര തന്നെ നിലകൊള്ളുകയാണ്. ഇവര്‍ക്ക് സമരം തീര്‍ക്കാന്‍ ഉദ്ദേശ്യമില്ലേ ്എന്നു ചോദിച്ചു പോകും ആരും.

ഓരോ സേവനങ്ങള്‍ക്കുമുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. 26,125 പേരാണ് കേരളത്തില്‍ ആശമാരായുള്ളത്. അവരില്‍ 400 പേര്‍ മാത്രമാണ് പേരാണ് സമരരംഗത്തുള്ളത്. 21,000 രൂപയായി ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ അതിന്റെ ബെനിഫിറ്റ് ആയി വേണമെന്നുമാണ് ഇന്നത്തെ ചര്‍ച്ചയില്‍ അവരാവശ്യപ്പെട്ടത്.

ഓണറേറിയം ഇനിയും കൂട്ടണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. എങ്കിലും ഇപ്പോഴത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് പറയുമ്പോള്‍ സംസ്ഥാനത്തിന് എന്താണ് ചെയ്യാനാവുക… കോടിക്കണക്കിനുള്ള ബാദ്ധ്യത ഉണ്ടാക്കുന്നതാണത്. അത് ചെയ്യാനുള്ള സാഹചര്യമില്ല. അതുകൊണ്ട് ‘എന്റെ ആശമാര്‍ ഇങ്ങനെ കഷ്ടപ്പെടരുത്. നിങ്ങളാരും വെയിലു കൊള്ളരുത്, മഴ നനയരുത് ..തെരുവില്‍ കിടക്കരുത്.. നല്ല കുട്ടികളായി വീട്ടില്‍ പോകണം. സമരം നിര്‍്ത്തണം.

ഇതാണ് വീണാ ലൈന്‍. മന്ത്രി ഇതെല്ലാം പറഞ്ഞിട്ട് പോയത് അടുത്തമാസം പത്തനം തിട്ടയില്‍ നടക്കാനിരിക്കുന്ന മെഗാഷോയുടെ ആലോചനാ യോഗത്തിനായിരിക്കും എന്നു കരുതട്ടെ. പിണറായിയുടെ പ്രഹസനമന്ത്രിസഭയുടെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണല്ലോ. മെഗാ വിപണിയും സഖാക്കളുടെ വിളയാട്ടവുമൊക്കെ സംസ്ഥാന ചെലവില്‍ നടത്താനുള്ള വട്ടിപ്പിരിവു നടത്തേണ്ടേ… ഇതിനൊക്ക നിങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരും. അതു പറയിപ്പിക്കുന്നതാണ് ജനാധിപത്യം

Continue Reading

kerala

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ എം ജെ ഫ്രാന്‍സിസിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി സിപിഎം

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു.

Published

on

വിദ്വേഷ പരാമര്‍ശത്തിനു പിന്നാലെ സിപിഎം നേതാവിനെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി.

കെടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോക്ക് താഴെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് നടപടിയെടുത്തത്.

ഫേസ്ബുക്ക് കമന്റിലൂടെയായിരുന്നു ഫ്രാന്‍സിസ് മതവിദ്വേഷ പരാമര്‍ശം നടത്തിയത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു.

 

Continue Reading

kerala

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു

മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

Published

on

നിലമ്പൂര്‍ എടക്കരയില്‍ ഇലക്ട്രോണിക്ക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. മുഹമ്മദ് കബീര്‍ എന്നയാളുടെ കടയില്‍ നിന്നാണ് രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ എറണാകുളം ചെന്നൈ യൂണിറ്റ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.

ഇയാളുടെ കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങാനെത്തിയ തൃശൂര്‍ മേലാറ്റൂര്‍ സ്വദേശികളായ മൂന്ന് പേരും ഇതില്‍ പങ്കാളികളായ അഞ്ചുപേരും അടക്കം 8 പേരാണ് വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളത്.

അതേസമയം കരുളായില്‍ നിന്നാണ് ആനക്കൊമ്പുകള്‍ ലഭിച്ചതെന്ന് പിടിയിലായ കബീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. റവന്യൂ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ റെയ്ഡ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വനം വകുപ്പ് ആരംഭിച്ചു.

 

 

Continue Reading

Trending