Connect with us

india

റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോള്‍ കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി

രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്‌ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

Published

on

റെയില്‍വേയില്‍ ദുരന്തങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി ആവര്‍ത്തിക്കുമ്പോളും കസേരയില്‍ മുറുകെ പിടികൂടിയിരിക്കുകയാണ് കേന്ദ്ര റെയില്‍ മന്ത്രി. അവകാശവാദങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനു മറുപടിയായുള്ളത്. രാജ്യം തുടരെതുടരെ റെയില്‍ അപകടങ്ങള്‍ നേരിടുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് നിഷ്‌ക്രിയയായി തുടരുകയാണ് കേന്ദ്ര റയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്.

സമീപകാലത്തെല്ലാം ഉണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ആരേയും പേടിപ്പെടുത്തുന്നതാണ്. റെയില്‍വേ ജീവനക്കാരുടെ പിഴവു മൂലമുള്ള നേരിട്ടുള്ള കൂട്ടിയിടി, നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളില്‍ മറ്റൊരു വണ്ടി ഇടിച്ചു കയറുക, തുടങ്ങിയവയ്ക്കു പുറമേയാണ് ഇപ്പോള്‍ രാജ്യത്തിനു തന്നെ നാണക്കേടാവുന്ന ഡല്‍ഹി പ്ളാറ്റ് ഫോറം ദുരന്തം. ഇന്ത്യന്‍ റയില്‍വേസ്റ്റേഷനുകള്‍ പോലും സുരക്ഷിതമല്ലേ എന്ന ചോദ്യമാണ് ഈ ദുരന്തം ഉയര്‍ത്തുന്നത്.

അസാധാരണ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനിയും റെയില്‍വേയ്ക്ക് സാധിക്കുന്നില്ലെന്നാണ് ഡല്‍ഹി ദുരന്തം തെളിയിക്കുന്നത്. ഇത്ര വലിയ ദുരന്തം നടന്നിട്ടും അതിന്‍രെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പോലും റെയില്‍വേ മന്ത്രി തയ്യാറായിട്ടില്ല. പ്ളാറ്റ് ഫോം ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കുന്നതു പോലെ ചില കണ്ണില്‍ പൊടിയിടുന്ന നടപടികള്‍ മാത്രമാണ് റയില്‍വേയുടെ ഭാഗത്തു നിന്ന് തിരക്കിനെ പ്രതിരോധിക്കാന്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. റെയില്‍വേയുടെ പരാജയവും സര്‍ക്കാരിന്റെ വിവേകശൂന്യതയും ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് അപകടത്തെ കുറിച്ചു പ്രതികരിച്ചു. 1’പ്രയാഗ്രാജിലേക്ക് ധാരാളം ഭക്തര്‍ പോകുന്നതിനാല്‍, സ്റ്റേഷനില്‍ മികച്ച ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അശ്രദ്ധയും കാരണം ആര്‍ക്കും ജീവന്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാരും ഭരണകൂടവും ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കും ഞെട്ടിപ്പിക്കുന്നതും അത്യന്തം ദാരുണവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ദുരന്തം കാണിക്കുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ്. റയില്‍വേയില്‍ പി ആര്‍ വര്‍ക്കു മാത്രമേ നടക്കുന്നുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവന്‍ അപഹരിച്ചതെന്ന് മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് ഞായറാഴ്ച പറഞ്ഞു. റെയില്‍വേയുടെ കെടുകാര്യസ്ഥതയാണ് ഇത്രയധികം ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. റെയില്‍വേ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണം,’ ആര്‍ജെഡി അദ്ധ്യക്ഷന്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ഉള്‍പ്പെട്ട മാരകമായ ട്രെയിന്‍ അപകടത്തില്‍ ഒട്ടേറെ പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുപിഎ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനേക്കാള്‍ മികച്ച രീതിയില്‍ 2014 മുതല്‍ എന്‍ഡിഎ സര്‍ക്കാര്‍ റെയില്‍വേ കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന ചര്‍ച്ചയ്ക്കും ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി നിയമം; സുപ്രിംകോടതി ഇന്ന് ഹരജികള്‍ പരിഗണിക്കും

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡും മുസ്‌ലിം ലീഗും സമസ്തയും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.

കഴിഞ്ഞ മാസം വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടയ്ക്കല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നല്‍കി.കേന്ദ്രം കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് ഇപ്പോള്‍ മുസ്‌ലിം സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.

Continue Reading

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

Trending