Connect with us

india

നദിക്കടിയിലെ ട്രക്ക് അർജുന്‍റേത് തന്നെ; സ്ഥിരീകരിച്ച് ദൗത്യ സംഘം

ഇതിനിടെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി

Published

on

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.

ഇതിനിടെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി. മത്സ്യതൊഴിലാളികൾക്കാണ് തടിക്കഷണങ്ങൾ ലഭിച്ചത്. ലോറിയിലെ തടിയാണോയെന്ന് കർണാടക പൊലീസ് സ്ഥിരീകരിക്കണമെന്ന് ലോറിയുടമ മുബീൻ പറഞ്ഞു. അത്തരത്തിലുള്ള തടിമരം തങ്ങളുടേത് തന്നെയാണെന്നും പുറമേ നിന്നൊന്നും വരാനില്ലെന്നും ലോറിയുടമ മനാഫും പ്രതികരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Published

on

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുമുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യു.ഡി.എഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും അയൽക്കൂട്ട യോഗങ്ങൾ സംഘടിപ്പിക്കും. അടുത്ത മാസം 13നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എല്ലാ പഞ്ചായത്തുകളിലും യോഗങ്ങള്‍ നടത്തും. യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായിട്ടുണ്ട്. അതേസമയം പാലക്കാട് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും പ്രചരണങ്ങള്‍ ആരംഭിച്ചു.

Continue Reading

india

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇനി 60 ദിവസം മുമ്പ് വരെ മാത്രം; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ഇതുവരെ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു.

Published

on

മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്ര ദിവസത്തിന്‍റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ഇനി മുതൽ സാധിക്കൂ. ഇതുവരെ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി മുതല്‍ പറ്റില്ല.  റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നു.

നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം റെയിൽവേ നടപ്പിലാക്കുക. നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാൽ വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്‍റെ ആനുകൂല്യം തുടരും.

Continue Reading

india

ബഹറിച്ചിലേത് ബി.ജെ.പി മനപൂര്‍വമുണ്ടാക്കിയ വര്‍ഗീയ സംഘര്‍ഷം: അഖിലേഷ് യാദവ്

ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ പൊലീസ് സുരക്ഷ ഉറപ്പാക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഴ്ചയാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.  

Published

on

യു.പിയിലെ  ബഹ്‌റിച്ചില്‍ നടന്ന വര്‍ഗീയ സംഘര്‍ഷം സംസ്ഥാന ഭരണകൂടം മനപൂര്‍വമുണ്ടാക്കിയതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിപാടിയില്‍ സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പൊലീസ് സുരക്ഷ എന്തുകൊണ്ട് ഉറപ്പാക്കിയില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ലഖ്‌നൗവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ പൊലീസ് സുരക്ഷ ഉറപ്പാക്കാതിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഴ്ചയാണെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിലാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും ബഹ്‌റിച്ചിലുണ്ടായ ആക്രമത്തിലെ വീഡിയോ എടുത്ത മാധ്യമപ്രവര്‍ത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ആ ഉദ്ദേശത്തോടെയാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി.

‘സര്‍ക്കാരിന്റെ അനാസ്ഥയാണ് ബഹ്‌റിച്ചില്‍ നടന്ന കലാപത്തിന് കാരണം. സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ഇത്രയും വലിയ പരിപാടി നടത്തുമ്പോള്‍ എന്ത് കൊണ്ട് സുരക്ഷ ഉറപ്പാക്കിയില്ല. അവിടെ നടക്കുന്നത് എന്താണെന്ന് ഭരണകൂടത്തിന് ധാരണയില്ലായിരുന്നോ’ അഖിലേഷ് യാദവ് ചോദിച്ചു. അക്രമത്തില്‍ പങ്കുണ്ടെന്ന ആരോപിക്കുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ തോക്ക് ഉപയോഗിച്ചതിനെ കുറിച്ച് പറഞ്ഞ അഖിലേഷ് സര്‍ക്കാര്‍ സംസ്ഥാനത്തെ പൊലീസിനെ നശിപ്പിച്ചുവെന്നും ആരോപിച്ചു.

ഒക്ടോബര്‍ 13നാണ് ബഹ്‌റിച്ച് ജില്ലയിലെ മഹ്‌സി തഹ്‌സി മഹാരാജ്ഗഞ്ചില്‍ ദുര്‍ഗാ പൂജാ നിമഞ്ജന ഘോഷയാത്രയ്ക്കിടെ സംഘര്‍ഷമുണ്ടാവുന്നത്. ആരാധനാലയത്തില്‍ നിന്ന് ഉച്ചത്തിലുള്ള നാമജപം നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാവുന്നത്. സംഘര്‍ഷത്തില്‍ രാം ഗോപാല്‍ മിശ്ര എന്നയാള്‍ക്ക് വെടിയേല്‍ക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു.

ബഹ്റിച്ചിലെ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിലും തുടര്‍ന്നുള്ള അക്രമങ്ങളിലും പോലീസ് ഇതുവരെ 11 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. 55 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Continue Reading

Trending