Connect with us

kerala

കുറ്റ്യാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു

അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല.

Published

on

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. വായനാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രാവലറിന് തീ പിടിച്ചത്. നാദാപുരത്ത് നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു.

ചുരത്തിലെ നാലാം വളവിലെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. നാദാപുരം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികെയാണ് അറിയിച്ചു.

 

 

kerala

തൃശൂരിലെ എടിഎം കൊള്ള: നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി

എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്.

Published

on

തൃശൂര്‍ എടിഎം കൊള്ളയില്‍ നിര്‍ണായക തൊണ്ടി മുതലുകള്‍ കണ്ടെത്തി. താണിക്കുടം പുഴയില്‍ നിന്നാണ് തൊണ്ടി മുതലുകള്‍ കണ്ടെത്തിയത്. എട്ട് എടിഎം ട്രേകള്‍, എടിഎം തകര്‍ക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍ എന്നിവയാണ് കണ്ടെടുത്തത്. ചാക്കില്‍ കെട്ടിയ നിലയിലാണഅ ഗ്യാസ് കട്ടര്‍ പുഴയില്‍ ഉപേക്ഷിച്ചിട്ടുള്ളത്.

കവര്‍ച്ച് നടത്തിയ മൂന്ന് എടിഎമ്മുകളിലെയും 12 ട്രേകള്‍ പുഴയില്‍ ഉപേക്ഷിച്ചെന്നാണ് പ്രതികള്‍ പാലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പുഴയില്‍ പരിശോധന നടത്തിയത്. തൃശൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകള്‍ കവര്‍ച്ച നടന്നത്. 60 ലക്ഷം രൂപയോളമാണ് സംഘം കൊള്ളയടിച്ചത്. മോഷ്ടിച്ച പണവും കാറും കണ്ടെയ്നറില്‍ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് തമിഴ്നാട് പൊലീസ് പ്രതികളെ നാമക്കലില്‍ നിന്ന് പിടികൂടിയത്.
ഹരിയാനയില്‍ നിന്നുള്ള കവര്‍ച്ചാ സംഘമാണ് സൃശൂരിലെ എടിഎമ്മുകള്‍ കൊള്ളയടിച്ചത്.

Continue Reading

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്ര്യഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അഞ്ച് ദിവസം മഴ ശക്തമായി തുടരാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.

Continue Reading

Trending