Connect with us

india

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി തീർന്നു; പാൻ അസാധുവായാൽ എന്ത് ചെയ്യണം

അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല

Published

on

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 ആയിരുന്നു. പലതവണ സമയ പരിധി സര്‍ക്കാര്‍ നീട്ടിയിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായില്ല. ബന്ധിപ്പിക്കാത്തവരുടെ പാന്‍ അസാധുവായി.

അസാധുവായവര്‍ക്ക് പാനുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ലഭിക്കില്ല. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി ജൂലായ് 31 ആണ്. അതിനും കഴിയില്ല. സജീവമായ ആധാര്‍ കൈവശമുണ്ടെങ്കിലേ അതൊക്കെ നടക്കൂ.
പാന്‍ ഇല്ലെന്ന് കണക്കാക്കിയാകും ഇത്തരക്കാര്‍ക്ക് ഇനി സേവനങ്ങള്‍ ലഭിക്കുക. ആദായ നികുതി നിയമങ്ങള്‍ക്ക് വിധേയമായിടത്തെല്ലാം പാന്‍ നല്‍കേണ്ടതുണ്ട്. ഉദാഹരണത്തിന്, ബാങ്ക് സ്ഥിര നിക്ഷേപം, മ്യൂച്വല്‍ ഫണ്ട്, ഓഹരി ഇടപാടുകള്‍ എന്നിവ. ഇതിനുപുറമെ, ഉയര്‍ന്ന നിരക്കില്‍ ടിഡിഎസ്, ടിസിഎസ് എന്നിവയും നല്‍കേണ്ടിവരും.

ഇത്തരത്തില്‍ ഈടാക്കിയെ തുക തിരികെ ലഭിക്കുകയുമില്ല. പാന്‍ പ്രവര്‍ത്തന രഹിതമായി തുടര്‍ന്ന കാലയളവിലെ ആദായ നികുതി റീഫണ്ടിന് പലിശയും ലഭിക്കില്ല. പാന്‍ അസാധുവാണെന്ന് കണ്ടാല്‍ വകുപ്പ് 272 ബി പ്രകാരം അസസ്മെന്റ് ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴയും ചുമത്താം.

ഇനിയെന്ത്

2023 മാര്‍ച്ച് 28ലെ വിജ്ഞാപനത്തില്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നുണ്ട്. 1000 രൂപ അടച്ച് പാന്‍ ആധാറുമായി ബന്ധിപ്പിക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താലും ഉടനെ പാന്‍ പ്രവര്‍ത്തനക്ഷമമാവില്ല. 30 ദിവസമെങ്കിലും വേണ്ടിവരും. ഉദാഹരണത്തിന്, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂലായ് പത്തിന് അപേക്ഷിച്ചാല്‍ ഓഗസ്റ്റ് ഒമ്പതിനകമാണ് പാന്‍ പ്രവര്‍ത്തനക്ഷമമാകുക.

എങ്ങനെ പിഴയടക്കാം

ആദായ നികുതി ഇ-ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് പണമടച്ച് ആധാറുമായി പാന്‍ ലിങ്ക് ചെയ്യാം. ‘ലിങ്ക് ആധാര്‍’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ഇ-പേ ടാക്സ് വഴി പിഴ തുക അടയ്ക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ 4 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു

Published

on

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. താനെയിലെ ബദല്‍പൂര്‍ പ്രദേശത്ത് ഉല്‍ഹാസ് നദിയിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

ചംടോളിയിലെ പൊഡ്ഡാര്‍ ഗ്രൂഹ് കോംപ്ലക്‌സ് നിവാസികളായ ആര്യന്‍ മേദര്‍ (15), ഓം സിങ് തോമര്‍ (15), സിദ്ധാര്‍ഥ് സിങ് (16), ആര്യന്‍ സിങ് (16) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബദല്‍പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്സവ സമയങ്ങളില്‍ നദികള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

Continue Reading

india

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് വെടിയേറ്റു

ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്

Published

on

ഹിമാചല്‍ പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയ്ക്ക് പരിക്ക. ബിലാസ്പൂരിലെ കോണ്‍ഗ്രസ് നേതാവായ ബംബര്‍ താക്കൂറിനാണ് വെടിയേറ്റത്. സംഭവത്തില്‍ പരിക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

എംഎല്‍എയെ കൂടാതെ ഇദ്ദേഹത്തിന്റെ അംഗരക്ഷകനടക്കം മറ്റ് രണ്ട് പേര്‍ക്കു കൂടി വെടിയേറ്റിട്ടുണ്ട്. അക്രമികള്‍ താക്കൂറിനും അംഗരക്ഷകര്‍ക്കും നേരെ 12 റൗണ്ട് വെടിയുതിര്‍ത്തു.

ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ താക്കൂറിന്റെ ഭാര്യക്ക് അനുവദിച്ച വസതിയിരിക്കെ ഒരു സംഘം അജ്ഞാതരായ അക്രമികള്‍ തോക്കുമായി കോംപൗണ്ടിലേക്ക് ഇരച്ചുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. താക്കൂറിന് വെടിയേറ്റതോടെ പ്രതി പ്രധാന മാര്‍ക്കറ്റ് ഏരിയയിലേക്ക് ഓടിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ ബാംബര്‍ താക്കൂറുമായി സംസാരിച്ചു. അദ്ദേഹം ഷിംലയിലെ ഐജിഎംസിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്- മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2024 ഫെബ്രുവരിയിലും താക്കൂറിനെതിരെ ആക്രമണം നടന്നിരുന്നു. ജബാലിയില്‍ ഒരു റെയില്‍വേ ലൈന്‍ നിര്‍മാണ ഓഫീസിനുള്ളില്‍ ഇദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസില്‍, സംശയിക്കപ്പെടുന്ന നിരവധി പേരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Continue Reading

india

പ്രതിയെ മോചിപ്പിക്കുന്നതിനായി പൊലീസ് സംഘത്തെ ആക്രമിച്ച് ഗ്രാമീണര്‍; എഎസ്‌ഐ കൊല്ലപ്പെട്ടു

രാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്

Published

on

ബീഹാറില്‍ കൊടും കുറ്റവാളിയെ മോചിപ്പിക്കുന്നതിനായി ഗ്രാമീണര്‍ പൊലീസ് സംഘത്തെ ആക്രമിച്ചു. ആക്രമണത്തില്‍ എഎസ്‌ഐ കൊല്ലപ്പെട്ടു. അരാരിയ ജില്ലയിലെ ഫുല്‍ക്കഹ സ്റ്റേഷനിലെ എഎസ്‌ഐ രാജീവ് രഞ്ജന്‍ (45) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ ജില്ലയിലെ ലക്ഷ്മിപൂരിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങില്‍ നിന്ന് മയക്കുമരുന്ന് കടത്തുകാരനായ അന്‍മോള്‍ യാദവ് എന്ന കുറ്റവാളിയെയും സംഘത്തെയും പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു രാജീവ് രഞ്ജന്റെ നേതൃതൃത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ എഎസ്‌ഐ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്‍മോള്‍ യാദവിനെ പിടികൂടിയപ്പോള്‍, ഇയാളുടെ കൂട്ടാളികളായ ഒരു സംഘം പൊലീസ് കസ്റ്റഡിയില്‍നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ, എഎസ്‌ഐയെ കൈയേറ്റം ചെയ്യുകയും തുടര്‍ന്ന് അദ്ദേഹം താഴെവീഴുകയുമായിരുന്നു. എഎസ്‌ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെന്ന് ഫോര്‍ബെസ് ഗഞ്ച് ഡിഎസ്പി മുകേഷ് കുമാര്‍ സാഹ പറഞ്ഞു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading

Trending