Connect with us

crime

കടുവയെ വേട്ടയാടി പല്ല് മാലയാക്കി’; വെളിപ്പെടുത്തലുമായി ശിവസേന എംഎൽഎ

വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്‌വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്.

Published

on

കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഏകനാഥ് ഷിൻഡെ വിഭാഗം ശിവസേന എംഎൽഎ. വിദർഭ മേഖലയിലെ ബുൽധാന മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ സഞ്ജയ് ഗെയ്ക്‌വാദാണ് താൻ കടുവകളെ വേട്ടയാടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. കടുവയെ വേട്ടയാടി അവയുടെ പല്ല് മാലയാക്കി കഴുത്തിൽ അണിഞ്ഞിട്ടുണ്ടെന്നാണ് എംഎൽഎയുടെ അവകാശവാദം.

ഛത്രപതി ശിവാജി മഹാരാജിൻ്റെ ജന്മദിനമായ ‘ശിവജയന്തി’ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടയാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. ’37 വർഷം മുമ്പ് ഞാൻ കടുവയെ വേട്ടയാടിയിട്ടുണ്ട്. കടുവയെ വേട്ടയാടി അതിൻ്റെ പല്ല് പിഴുതെടുത്ത് മാലയാക്കി കഴുത്തിൽ അണിഞ്ഞു. 1987-ൽ ഞാൻ വേട്ടയാടിയ കടുവയുടെ പല്ലാണിത്’ – തന്റെ കഴുത്തിലെ മാല കാണിച്ചുകൊണ്ട് സഞ്ജയ് ഗെയ്ക്‌വാദ് പറഞ്ഞു.

എംഎൽഎയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൻ്റെ മുഖപത്രമായ സാമ്‌ന അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കടുവകളെ വേട്ടയാടുന്നത് 1987-ന് മുമ്പ് തന്നെ രാജ്യത്ത് ക്രിമിനൽ കുറ്റമാക്കിയിരുന്നു. എംഎൽഎയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്.

crime

തൂങ്ങി മരിച്ചെന്ന് വിശ്വസിപ്പിച്ചു, 15 വർഷമായി ഒളിവുജീവിതം; ശബരിമല സീസണിലെ സ്ഥിരം മോഷ്ടാവ് കസ്റ്റഡിയിൽ

കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്

Published

on

പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്. വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.

ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ ഇയാൾ വർഷങ്ങൾക്കു മുൻപ് സ്ഥലം വിറ്റ് തമിഴ്നാട്ടിലേക്കു പോയിരുന്നു. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറന്റ് വന്നതോടെ മോഹനൻ നായർക്കായി പലയിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട്ടിലെ തൃച്ചിയിൽ പറങ്കിമാവ് തോട്ടത്തിൽ ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തി.

ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു. ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും.

ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒന്നരയോടെ മകന്റെ വീടിന്റെ പുറത്ത് ചന്ദ്രൻ കിടന്നുറങ്ങുന്നതായി പൊലീസിനു വിവരം കിട്ടി. പത്തനംതിട്ട എസ്ഐ ജിനുവും സംഘവും അവിടെയെത്തിയെങ്കിലും ചന്ദ്രനെ കണ്ടില്ല. പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വർഷങ്ങൾ നീണ്ട ഒളിവുജീവിതം മോഷ്ടാവ് പൊലീസിനോട് വെളിപ്പെടുത്തി.

Continue Reading

crime

സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ

പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല

Published

on

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം, പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്‍ നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.

Continue Reading

crime

ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് തെളിഞ്ഞു, സുഹൃത്ത് പിടിയില്‍

തമിഴ്‌നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

on

 മലപ്പുറം മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ തലയില്‍ മുറിവ് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി.
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വാസു പൊലീസിനോട് പറഞ്ഞത്. ബല്‍റാമും വാസുവും കഴിഞ്ഞ 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണി ചെയ്തുവരികയാണ്.

Continue Reading

Trending