Connect with us

kerala

മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണി; തൃശൂരില്‍ യുവതി തൂങ്ങി മരിച്ചു

എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്.

Published

on

മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണിയെ തുടര്‍ന്ന് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ യുവതി ജീവനൊടുക്കി. എറിയാട് യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശ്ശേരി ഷിനി രതീഷാണ് (34)മരിച്ചത്.

ഇന്ന് രാവിലെ വീട്ടിലെത്തിയ മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ യുവതിയോട് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ സമയം ചോദിച്ചിട്ടും സംഘം വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാതെ ഇരുന്നതോടെ യുവതി വീട്ടിലെ കിടപ്പ് മുറിയില്‍ കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വൈകിട്ടോടെ യുവതി മരണപ്പെടുകയായിരുന്നു.

 

kerala

വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി ആക്ഷന്‍ കൗണ്‍സിലിന് നിമിഷ പ്രിയയുടെ സന്ദേശം

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

Published

on

വധശിക്ഷ നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍ കോള്‍ വന്നുവെന്നാണ് നിമിഷപ്രിയ ഇതിലൂടെ പറയുന്നത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് നിമിഷ പ്രിയ സന്ദേശം അയച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയ വധശിക്ഷ കാത്തു കഴിയുന്നത്.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

 

Continue Reading

film

വിവാദ ഭാഗങ്ങള്‍ പരിശോധിക്കുന്നതിന് എമ്പുരാന്‍ റീ സെന്‍സറിങ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്.

Published

on

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്ക്കെതിരെ ബിജെപിയും ആര്‍എസ്എസ് മുഖപത്രവും പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍ വിവാദ ഭാഗങ്ങള്‍ നീക്കിയേക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തീയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ പിന്നാലെ വിവാദവും പ്രതിഷേധവും ഉയരുകയായിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി.

അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറായില്ല. സിനിമയെ സിനിമയായി കാണണം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ രംഗത്തെത്തി.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. 2022ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഘനത്തില്‍ പറയുന്നു.

 

Continue Reading

film

‘മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു, ‘എമ്പുരാന്‍’ പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ട’; ആര്‍എസ്എസ് മുഖപത്രം

മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിത്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ‘എമ്പുരാന്‍’ പൃഥ്വിരാജിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചെന്നും മുഖപത്രത്തില്‍ പറയുന്നു. ഹിന്ദു വിരുദ്ധ അജണ്ടയാണ് എമ്പുരാനിലുളളതെന്നും 2022-ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മുഖപത്രം ആരോപിക്കുന്നു. അതേസമയം മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

അതേസമയം എമ്പുരാന് ബോക്‌സ് ഓഫീസ് ബുക്കിംഗില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. 2002-ലെ ഗോധ്ര കലാപത്തിനിടെ ഒരു മുസ്‌ലിം ഗ്രാമം കത്തുന്ന രംഗമാണ് സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്നത്.

‘വിനോദത്തിന് പുറമെ ചിത്രം മുന്നോട്ട് വെക്കുന്നത് ഒരു പഴയ രാഷ്ട്രീയ അജണ്ട കൂടിയാണ്. ഒരു പാന്‍-ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ ചിത്രം വ്യാപകമായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗോധ്രാനന്തര കലാപത്തിന്റെ സെന്‍സിറ്റീവ് വിഷയം എമ്പുരാനില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിക്കുന്നതിലൂടെ സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന ഒരു വിഭജനം ചിത്രം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കൂടാതെ ഹിന്ദു വിരുദ്ധ ആഖ്യാനവും ചിത്രത്തിലൂടെ ലഭിക്കുന്നുണ്ടെന്ന്’ ലേഘനത്തില്‍ പറയുന്നു.

‘പൃഥ്വിരാജ് സുകുമാരന്‍ രാഷ്ട്രീയ ചായ്വുകള്‍ക്ക് പേരുകേട്ട വ്യക്തിയാണ്. ബിജെപിയുമായി സമാന്തരമായി നില്‍ക്കുന്ന ഹിന്ദു അനുകൂല സംഘത്തെയും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു സമൂഹത്തെ വ്യക്തമായി ലക്ഷ്യം വെച്ചുള്ള സിനിമ അദ്ദേഹം ചെയ്യുന്നത് ഹൃദയഭേദകമാണ്.’ ഓര്‍ഗനൈസര്‍ കുറിച്ചു.

മുമ്പും ഹിന്ദുവിരുദ്ധ ദേശവിരുദ്ധ സമീപനം പൃഥ്വിരാജ് സ്വീകരിച്ചിട്ടുണ്ടെന്നും മലബാര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള സിനിമയും സി.എ.എയെ എതിര്‍ത്തതുമെല്ലാം പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ ദേശവിരുദ്ധ നടപടികളുടെ ഉദാഹരണമാണെന്നും ലേഖനത്തില്‍ പറയുന്നു. നല്ല സാമൂഹികാന്തരീക്ഷം തകര്‍ക്കാനാണ് സിനിമയിലൂടെ മുരളി ഗോപി ശ്രമിച്ചതെന്നും ആര്‍.എസ്.എസ് വിമര്‍ശിക്കുന്നുണ്ട്.

അതേസമയം റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് 100 കോടി കലക്ഷന്‍ സ്വന്തമാക്കി എമ്പുരാന്‍ ചരിത്രം കുറിച്ചിരുന്നു. ചിത്രത്തിന്റെ അസാധാരണ വിജയത്തിന്റെ ഭാഗമായ എല്ലാവരെയും നന്ദി അറിയിച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന ഭാഗങ്ങല്‍ ഉള്‍പ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിച്ചിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബര്‍ ആക്രമണവുമായി സംഘ്പരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.

 

 

 

Continue Reading

Trending