News
ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചു; പതിനൊന്നുകാരന് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചതായി മാതാപിതാക്കള്‍
കുട്ടിയുടെ വലത്തേ കവിളില്‍ മൂന്ന് തവണയും ഇടത്തേ കവിളില്‍ ഒരു തവണയുമാണ് ടീച്ചര്‍ അടിച്ചത്.

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ടീച്ചര്‍ ക്രൂരമായി മര്‍ദിച്ച പതിനൊന്നുകാരന് വെള്ളപ്പാണ്ട് ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിഫു പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നത്. ലിയു എന്ന പതിനൊന്നുകാരനെയാണ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ വലത്തേ കവിളില്‍ മൂന്ന് തവണയും ഇടത്തേ കവിളില്‍ ഒരു തവണയുമാണ് ടീച്ചര്‍ അടിച്ചത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ മറ്റു കുട്ടികളുടെ മുന്നിലിട്ട് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് നീരുവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ഹുവാംഗ് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ലിയുവിന്റെ മുഖത്ത് പാടുകളില്‍ നിറം മങ്ങാന്‍ തുടങ്ങി. മുഖത്ത് വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ചര്‍മ്മത്തിലെ പിഗ്മെന്റ് സെല്ലുകള്‍ ക്രമേണ നഷ്ടപ്പെട്ട് ശരീരത്തില്‍ വെളുത്ത പാടുകള്‍ പടരുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്.
കുട്ടിയുടെ ശരീരത്തിലും ഇത്തരം വെള്ളപ്പാടുകള്‍ ദൃശ്യമായതോടെ ഹുവാംഗ് സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. കുട്ടിയെ മര്‍ദിച്ച ടീച്ചറെ ബന്ധപ്പെടാനും ഹുവാംഗ് ശ്രമിച്ചു. കുട്ടിയുടെ ആശുപത്രി ചെലവിനുള്ള പണം ടീച്ചര്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹുവാംഗ് രംഗത്തെത്തിയത്.
അതേസമയം ലിയുവിന് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചതായി സ്കൂള്‍ അധികൃതര്‍ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പ്രതികരിച്ചു. വിഷയത്തിലെ പോലീസ് അന്വേഷണത്തോട് തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ ക്രൂരമായി മര്‍ദിച്ച ടീച്ചര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിനായുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം കുട്ടിയെ മര്‍ദിച്ച ടീച്ചറിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുട്ടികള്‍ക്ക് ഇത്തരം കനത്ത ശിക്ഷകള്‍ നല്കാന് പാടില്ലെന്ന നിയമം നിലവിലുള്ള രാജ്യമാണ് ചൈന. എന്നാല്‍ നിയമത്തെ കാറ്റില്‍ പറത്തി രാജ്യത്തെ പല സ്കൂളുകളിലും അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
kerala
കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ല; പ്രിയങ്കാ ഗാന്ധി
വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി.

വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്പ്പിക്കാന് പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതര്‍. എന്നാല്‍, കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും വിമര്‍ശനം.
കോര്‍പറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തില്‍ ലഭിക്കാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്സ് പോസ്റ്റില്‍ പറഞ്ഞു.
kerala
ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ച് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടര്‍മാര്‍. അത്യാഹിത വിഭാഗമൊഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ച് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങുമെന്ന് കെജിഎംഒഎ വ്യക്തമാക്കി.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ നാളെയും ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും. മറ്റു ജില്ലകളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.
ആക്രമണം നടന്ന താമരശ്ശേരി ആശുപത്രിയില്‍ ഇന്ന് എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചു. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമായി തുടരുകയാണ്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആക്രമണം. ആക്രമണം നടത്തിയ സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്.

പാലക്കാട് കെ എസ് ആര് ടി സി ബസില്‍ യാത്രക്കാരന് കുഴഞ്ഞുവീണു മരിച്ചു. മണ്ണാര്‍ക്കാട് എടത്തനാട്ടുകരയില്‍ വെച്ച് അലനല്ലൂര്‍ കലങ്ങോട്ടിരി സ്വദേശി അയ്യപ്പന് 64) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മകളുടെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയില്‍ നിന്ന് പോവുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
News1 day ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala1 day ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india2 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
india3 days ago
‘രാജ്യത്തിന്റെ പകുതി സമ്പത്ത് 1687 പേരുടെ കൈകളില്‍: വിമർശനവുമായി കോൺഗ്രസ്
-
kerala3 days ago
‘പിആര്‍ പരിപാടി വെറുപ്പ് മറികടക്കാന്‍; മോഹന്‍ലാലിനുള്ള ആദരം ശബരിമല വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം’: കെ.സി വേണുഗോപാല്‍
-
Health3 days ago
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ; മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി
-
kerala3 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
-
kerala3 days ago
സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം വേണം; മാത്യു കുഴന്‍നാടന്‍ സുപ്രിം കോടതിയില്‍