Connect with us

kerala

ഉരുളെടുത്തവരുടെ അതിജീവനത്തിന്റെ കഥപറഞ്ഞ് വേദിയില്‍ നിറഞ്ഞാടി വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍

മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും തുടര്‍ന്നുണ്ടായ തീരാത്ത വേദനകളും അതിജീവനവുമായിരുന്നു നൃത്തച്ചുവടുകളുടെ പ്രമേയം

Published

on

തിരുവനന്തപുരം: ഉരുളെടുത്തവരുടെ അതിജീവനത്തിന്റെ കലാരൂപമായി വേദിയില്‍ നിറഞ്ഞാടി വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍. ഉരുള്‍ദുരന്തം നാടിനെയാകെ തുടച്ചെടുത്തിട്ടും കരഞ്ഞുനില്‍ക്കാന്‍ മാത്രമല്ല ജീവിതമെന്ന നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ സദസ്സൊന്നാകെ ആരവംമുഴക്കി. മേപ്പാടിയിലെ ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസിലെ വിദ്യാര്‍ഥികളാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അതിജീവനത്തിന്റെ നൃത്തച്ചുവടുമായെത്തിയത്. ദുരന്തം തകര്‍ത്ത നാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളമക്കള്‍ കൈകോര്‍ത്തതിന്റെ ദൃശ്യസാക്ഷ്യമായി ഉദ്ഘാടന ചടങ്ങിലെ നൃത്തചിചുവടുകള്‍.

ജൂലൈ 30ന് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും തുടര്‍ന്നുണ്ടായ തീരാത്ത വേദനകളും അതിജീവനവുമായിരുന്നു നൃത്തച്ചുവടുകളുടെ പ്രമേയം. അതോടൊപ്പം നാടിന്റെയും വെള്ളാര്‍മല സ്‌കൂളിന്റെയും ചരിത്രവും സംസ്‌കാരവും ഒരുമയും സാഹോദര്യവും കടന്നുവരുന്നു. ‘ചാരത്തില്‍ നിന്ന് ഉയിയര്‍ത്തെഴുന്നേല്‍ക്കുക, ചിറകിന്‍കരുത്താര്‍ന്ന് വാനില്‍ പറക്കുക’ എന്ന് പറഞ്ഞുകൊണ്ടാണ് നൃത്തം പൂര്‍ത്തിയാകുന്നത്.

kerala

ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു

ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു

Published

on

മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിക്ക് പരിക്കേറ്റു. വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്കാണ് പരിക്കേറ്റത്. വീടിന്റെ ഓട് തകര്‍ത്ത് കല്ല് ദേഹത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലില്ലാപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ക്രഷര്‍ യൂനിറ്റില്‍ നിന്നുമാണ് അപകടമുണ്ടായത്. ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി

പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു

Published

on

കണ്ണൂര്‍ കാക്കയങ്ങാടില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി സ്ഥലത്ത് നിന്ന് മാറ്റിയത്. പുലിയെ എവിടെ തുറന്നുവിടുമെന്ന് കാര്യം വനംവകുപ്പ് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധിച്ചിരുന്നു. പുലിയെ ജനവാസ മേഖയില്‍ തുറന്നുവിടുമോ എന്ന ഭയമാണ് നാട്ടുകാര്‍ക്കുള്ളത്.

രണ്ടുതവണയോളം മയക്കുവെടി വെച്ചതിന് ശേഷമാണ് പുലി മയങ്ങിയത്. പുലിയെ ആറളം ആര്‍ആര്‍ടി കേന്ദ്രത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇന്ന് രാവിലെയായിരുന്നു ഇരിട്ടി കാക്കയങ്ങാട് -പാലാ റോഡിലെ വീട്ടുപറമ്പില്‍ സ്ഥാപിച്ച പന്നിക്കെണിയില്‍ പുലി കുടുങ്ങിയത്.

Continue Reading

kerala

പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണം, ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് നാണമില്ലേ; വിഡി സതീശന്‍

കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു

Published

on

പറവൂര്‍: കൊല്ലാനും കൊല്ലിക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുന്ന അപരിഷ്‌കൃതരുടെ കൂട്ടമാണ് സി.പി.എം. പെരിയയില്‍ രണ്ട് കുട്ടികളെ കൊന്ന ക്രിമിനലുകളെ ജയിലിന് മുന്നില്‍ അഭിവാദ്യം ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.എം. എന്തൊരു പാര്‍ട്ടിയാണിത്? കൊന്നവനെ സംരക്ഷിക്കാന്‍ നമ്മുടെ നികുതി പണം ചെലവാക്കുന്ന പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

രണ്ട് കുട്ടികളെ വെട്ടിക്കൊന്നതിന് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷിച്ച പ്രതികളെയാണ് ജയിലിന് മുന്നില്‍ സ്വീകരിച്ചത്. പി. ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സിപിഎമ്മിന് നാണമില്ലേ ? ഇവര്‍ ഏത് യുഗത്തിലാണ്ജീവിക്കുന്നത്? ഈ നൂറ്റാണ്ടിലാണോ ഇവര്‍ ജീവിക്കുന്നത്? സി.പി.എം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊലയാളികള്‍ക്ക് പാര്‍ട്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. വി.ഐ.പി ട്രീറ്റ്‌മെന്റാണ് പ്രതികള്‍ക്ക് നല്‍കുന്നത്. ജയില്‍മുറി കൂടി എ.സിയാക്കി കൊടുക്കൂ. ഇതിനൊക്കെ ജനം മറുപടി ചോദിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Continue Reading

Trending