Culture
കുതിരക്കാരനില്‍ നിന്ന് ആള്‍ദൈവത്തിലേക്ക്; ഒടുവില്‍ പീഡന കേസ് പ്രതിയായി ജയിലിലേക്ക്, ആസാറാം ബാപ്പുവിന്റെ കഥ ഇങ്ങനെ

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 2013വരെ നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ മിക്ക രാഷ്ട്രീയ നേതാക്കളുടേയും അടുപ്പക്കാരനെന്ന നിലയില്‍ വിലസിയിരുന്ന ആസാറാം ബാപ്പു എന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് നല്ലകാലമായിരുന്നു. മോശം കാരണങ്ങള്‍ക്കാണ് പിന്നീടത്രയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ആസാറാമിനെതിരായ ക്രിമിനല്‍ കേസുകളില്‍ മൂന്നാം സാക്ഷിയായ കൃപാല്‍ സിംഗിനെ വെടിവെച്ച കേസാണ് ഇതില്‍ ഏറ്റവും അടുത്തിടെയുണ്ടായ സംഭവം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുര്‍ ജില്ലയിലാണ് ബൈക്കില്‍ വന്ന രണ്ട് പേര്‍ കൃപാല്‍ സിംഗിനെ വെടിവെച്ചത്. വേറിട്ടതും ഞെട്ടിപ്പിക്കുന്നതുമായ ആരോപണങ്ങളാണ് ആസാറാമിനെതിരെയുള്ളത്.
മന്ത്രവാദവും മനുഷ്യകുരുതിയും നടത്താറുള്ള ഇയാളുടെ ആശ്രമത്തിനുള്ളില്‍ നാല് വിദ്യാര്‍ഥികള്‍ മരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതാകട്ടെ വളരെ വികൃതമായ രീതിയിലാണ്. ആന്തരികാവയവങ്ങളില്ലാതെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ദുര്‍മന്ത്രവാദത്തിന്റ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. സ്വന്തം സഹോദരിമാരെ അന്യായമായി തടങ്കലില്‍ വെച്ച ആരോപണവും ആള്‍ദൈവത്തിനെതിരെയുണ്ട്. നാല് സംസ്ഥാനങ്ങളിലായി ആസാറാം ബാപ്പുവിനെതിരായ കേസുകളില്‍ ഒമ്പതോളം സാക്ഷികളാണ് ഉള്ളത്. ഈ സാക്ഷികളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ഒരാള്‍ ആസാറാമിന്റെ സന്തത സഹചാരിയായി മാറുകയും മറ്റൊരാളെ പാചകക്കാരനായി കൂടെ കൂട്ടുകയും ചെയ്തു. ഇതു കൂടാതെ ആസാറാമിന്റെ ആശ്രമത്തിലെ രണ്ട് ജീവനക്കാരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്ത്രീ വിശ്വാസികളുമായി ആസാറാം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്യം പുറത്ത് പ്രചരിപ്പിച്ച ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
അസുമല്‍ സിരുമലാനി എന്ന പേരില്‍ 1941ലാണ് ആസാറാം ബാപ്പു ജനിച്ചത്. വിഭജനത്തോടെ ആസാറാം കുടുംബത്തോടൊപ്പം അഹമ്മദാബാദിലേക്ക് ചേക്കേറി. കുതിരക്കാരനായിരുന്ന ആസാറാം പിന്നീടാണ് ആത്മീയവഴിയിലേക്ക് നീങ്ങുന്നത്. പിതാവ് വളരെ നേരത്തെ മരിച്ചതിനാല്‍, ചായക്കച്ചവടക്കാരനായും, മദ്യക്കച്ചവടക്കാരനായും ജോലി ചെയ്തിട്ടുണ്ട്. പിന്നീട് അമ്മയില്‍ നിന്ന് ധ്യാനവും, ആത്മീയതയും പഠിച്ച് യോഗ ഗുരുവും, ധ്യാന ഗുരുവുമായി. ആത്മീയതയോടുള്ള ഇഷ്ടം കൂടി 1964ലാണ് ആസാറാം ബാപ്പുവെന്ന പേരിലേക്ക് മാറിയത്. സബര്‍മതി തീരത്ത് 1970കളുടെ തുടക്കത്തില്‍ ഒരു കുടില്‍ പോലെ തുടങ്ങിയ ആസാറാമിന്റെ ആശ്രമം രാജ്യത്തെ വലിയ തീര്‍ത്ഥാടന കേന്ദ്രമായി പിന്നീട് മാറുകയായിരുന്നു. ഇന്ന് 400ഓളം ചെറുതും വലുതുമായ ആശ്രമങ്ങളാണ് സ്വന്തം പേരില്‍ രാജ്യത്തിനകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ളത്. 10,000 കോടി രൂപയിലധികമാണ് ആസാറാം ആശ്രമങ്ങളുടെ മറവില്‍ സ്വരൂപിച്ചിട്ടുള്ളത്. ഈ കാലയളവില്‍ തന്റെ വിശ്വാസികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധന ഉണ്ടാക്കാന്‍ ആസാറാമിന് കഴിഞ്ഞു.
ലക്ഷക്കണക്കിന് വിശ്വാസികളാണ് ആസാറാമിനുള്ളത്. ആസാറാമിന്റെ അനുഗ്രഹത്തിനായി പാര്‍ട്ടി ഭേദമന്യേ നിരവധി രാഷ്ട്രീയപ്രവര്‍ത്തകരും എത്താറുണ്ടായിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, എല്‍.കെ അധ്വാനി, നിഥിന്‍ ഗഡ്കരി, മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാന്‍, രമണ്‍ സിങ്, പ്രേംകുമാര്‍ ദുമാല്‍ എന്നീ ബിജെപി നേതാക്കളും ദ്വിഗ് വിജയ് സിങ്്, കമല്‍ നാഥ്, മോത്തിലാല്‍ വോറ എന്നീ കോണ്‍ഗ്രസ് നേതാക്കളും ആസാറാമിന്റെ സന്ദര്‍ശകരായിട്ടുള്ളവരാണ്. ഗുജറാത്തില്‍ വെച്ച് നിരവധി സന്ദര്‍ഭങ്ങളില്‍ ആസാറാമിനൊപ്പം വേദി പങ്കിട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഗുജറാത്ത് പൊലീസിന്റെ ഏറ്റുമുട്ടല്‍ വിദഗ്ധനായ ഡി.ജി വന്‍സാര ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നെത്തിക്കുന്ന പാല്‍ മാത്രമേ കുടിക്കൂ എന്നാണ് പറയപ്പെടുന്നത്. ഇദ്ദേഹം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. ഈ കാലയളവില്‍ ആസാറാമിന്റെ സുരക്ഷക്കായി മാത്രം രാജസ്ഥാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 7.25 കോടിയാണ്.
ബലാത്സംഗ കേസില്‍ ജോധ്പൂര്‍ കോടതി ശിക്ഷിച്ച ആസാറാമിനെതിരെ ഐ.പി.സി 370 (4) മനുഷ്യക്കടത്തിന് 10 വര്‍ഷത്തെ തടവും ഒരു ലക്ഷം പിഴയും, ഐ.പി.സി 342 അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍. ഒരു വര്‍ഷത്തെ തടവും ആയിരം രൂപ പിഴയും, സെക്ഷന്‍ 506 ഒരു വര്‍ഷം തടവ് ആയിരം രൂപ പിഴ, ഐ.പി.സി 376 (2) (എഫ്) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യല്‍-മരണം വരെ ജീവപര്യന്തം, ഒരു ലക്ഷം പിഴ, ഐ.പി.സി 376 ഡി മരണം വരെ ജീവപര്യന്തം ഒരു ലക്ഷം പിഴ, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ 23-ാം വകുപ്പ് അനുസരിച്ച് ആറു മാസം തടവ് എന്നീ ശിക്ഷകളാണ് വിധിച്ചിട്ടുള്ളത്. കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ച ആസാറാമിന്റെ സഹായി ശില്‍പി എന്ന സ്ത്രീയാണ് 16കാരിയുടെ മാതാപിതാക്കളെ വിളിച്ച് കുട്ടിക്ക് പ്രേത ബാധയുണ്ടെന്ന് പറഞ്ഞ് ജോധ്പൂരിലെ ആശ്രമത്തിലേക്ക് അയക്കാന്‍ നിര്‍ബന്ധിച്ചത്. ആസാറാമിന്റെ മധ്യപ്രദേശിലെ ചിന്ദ്‌വാരയിലുള്ള ആശ്രമത്തിലെ വാര്‍ഡനായിരുന്നു ശില്‍പി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി ശില്‍പി ആസാറാമിന്റെ ആശ്രമത്തിലെത്തിക്കുന്നതായി പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ശില്‍പി 2005ലാണ് ആസാറാമിനൊപ്പം ചേരുന്നത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍