Connect with us

gulf

‘ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽതന്നെ തിരിച്ചിറക്കി

സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

Published

on

യന്ത്ര തകരാർ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. പറന്നുയര്‍ന്ന് ഒരുമണിക്കൂറിനു ശേഷമാണ് വിമാനം ജിദ്ദയിൽ തിരിച്ചിറക്കിയത്. ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് 036 വിമാനമാണ് യന്ത്രതകരാർ മൂലം തിരിച്ചിറക്കിയത്. സാഹസികമായാണ് പൈലറ്റ് വിമാനം തിരിച്ചിറക്കിയത്.

രാവിലെ 9.45-ന് പോകേണ്ടിയിരുന്ന വിമാനം ഒരുമണിക്കൂറോളം വൈകി 10.40-നാണ് പുറപ്പെട്ടത്. 11.30-ഓടെ എഞ്ചിന്‍ തകരാര്‍ കാരണം ജിദ്ദയിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയർന്ന സമയത്ത് എസി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്തിൻ്റെ ഇടത് ഭാഗത്തായി ഫാനിന്റെ ഭാഗത്തുനിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്നും പുക ഉയർന്നെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.
വിമാനത്തിന്റെ തകരാർ ഒന്നര മണിക്കൂറിനുള്ളിൽ പരിഹരിച്ചാല്‍ യാത്രക്കാരെ ഇതേ വിമാനത്തിൽ തന്നെ കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ യന്ത്രത്തിന്റെ തകരാർ പരി​ഹരിക്കാൻ സാധിച്ചിട്ടില്ല. തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ദമ്മാമിൽ പ്രവർത്തനം തുടങ്ങുന്നു

Published

on

ദമ്മാം: കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി നീറ്റ്/ജെഇഇ ജിസിസിയിലെ പ്രഥമ പരിശീലന കേന്ദ്രം ദമാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ആഗോളതലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി അക്കാദമിക് മികവിനും സമഗ്ര വിദ്യാര്‍ത്ഥി വികസനത്തിനും അംഗീകാരം നേടിയ പ്രമുഖ സ്ഥാപനമായ അറ്റ്ലസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായും പ്രശസ്ത വിദ്യാഭ്യാസ പങ്കാളിയായ എന്‍ഷെറ്റയുമായും കാമ്പസ് പങ്കാളിത്തത്തോടെയാണ് സഊദിയില്‍ 103-ാമത് ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ബോര്‍ഡ്, എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതോടെപ്പം, നീറ്റ്/ജെ.ഇ.ഇ കോച്ചിംഗും റെഗുലര്‍ കരിക്കുലവും സംയോജിപ്പിച്ചാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സംയോജിത സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വലിയ സാധ്യതയാണ് സേവനത്തിലൂടെ ലഭിക്കാന്‍ പോകുന്നതെന്നും, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത മൊഡ്യൂളുകള്‍, പരിചയസമ്പന്നരായ ഫാക്കല്‍റ്റികള്‍, റെഗുലര്‍ പ്രാക്ടീസ് ടെസ്റ്റുകളും, മത്സര പരീക്ഷകള്‍ക്ക് നേരത്തെ തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറാം ക്ലാസ് മുതല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളും ലഭ്യമാകും വിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള പ്രഗത്ഭരായ അക്കാദമിക വിദഗ്ധരാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്, പ്രഥമ സെന്ററിന്റെ ഉത്ഘാടനം സെപ്തംബര്‍ 7 ന്
വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ നടക്കും ,ഷഹീന്‍ സ്ഥാപനങ്ങളുടെ ഫൗണ്ടറും ചെയര്‍മാനു, വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ഡോ.അബ്ദുല്‍ ഖദീര്‍ വിശിഷ്ടാതിഥിയായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഡോ ഫറാസ് അഹമ്മദ്, ഫൈസുദ്ധീന്‍, ഷക്കീല്‍ ഹാഷ്മി, സൈഫുള്ള ഷെരീഫ്, ഫയാസ് പി എം,ദാവൂദ് മുഹമ്മദ് അലി, ആലിക്കുട്ടി ഒളവട്ടൂര്‍, അബ്ദുല്‍ മജീദ് എം എം എന്നിവര്‍ പങ്കെടുത്തു.

Continue Reading

gulf

എറണാകുളം സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.

Published

on

ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായി ജോലിചെയ്യുന്ന മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.

ഭക്ഷണ വിതരണത്തിന് പിന്നാലെ റൂമിലേക്ക് വരുന്നതിനിടയിലാണ് സംഭവം. സമീപത്തുള്ളവര്‍ ഉടന്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. മൃതദേഹം കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷമീന, മക്കള്‍: മുഹമ്മദ് ആഷിഖ്, ലബീബ, മരുമക്കള്‍: ആയിഷ, അക്ബര്‍ ഷാ.

Continue Reading

FOREIGN

ഖത്തറിലെ കാരുണ്യപ്പെയ്ത്ത്

Published

on

സഫാരി സൈനുല്‍ ആബിദീന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങള്‍ക്കൊന്നാകെ തന്നെ അഭിമാനകരമാവുന്ന വിധത്തില്‍ കെഎംസിസി കൂട്ടായ്മകള്‍ ചെയ്തുവരുന്ന സാമൂഹ്യ സേവന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സഹജീവി സ്‌നേഹത്തിന്റെയും സഹിഷ്ണ്തയുടെയും ഏറ്റവും ആര്‍ദ്രമായ അനുകരണീയ മാതൃകകളെയാണ് കെംഎംസിസി തീര്‍ക്കുന്നത്. ഇപ്പോള്‍ എന്റെ പ്രധാന കര്‍മ്മഭൂമിയായ ഖത്തറിലും സഹജീവി സ്‌നേഹത്തിന്റെ ഒരു പുതിയ ചരിത്രം തീര്‍ത്തിരിക്കുകയാണ് ഖത്തര്‍ കെഎംസിസി നേതൃത്വം.

ഖത്തറിലെ പാലക്കാട് മേപ്പറമ്പ് സ്വദേശികളായ ദമ്പതികളുടെ എസ്.എം.എ ടൈപ്പ് വണ്‍ രോഗം ബാധിച്ച ഒമ്പത് മാസം മാത്രം പ്രായമുള്ള മല്‍ക്കാ റൂഹി എന്ന പിഞ്ചു ബാലികയുടെ ചികില്‍സക്കായി കഴിഞ്ഞ ഏപ്രിലില്‍ മാസം മുതല്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ധനസമാഹരമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലക്ഷ്യത്തിലെത്തിയത്.

ചികിത്സാ ധനസമാഹരണ ക്യാംപെയിന്റെ ഭാഗമായി കെ.എം.സി.സി. ഖത്തര്‍ സമാഹരിച്ചത് 677,850 ഖത്തര്‍ റിയാലാണ്. (ഒരു കോടി അമ്പത്തഞ്ച് ലക്ഷം രൂപ). മല്‍ക്കാ റൂഹിയെന്ന ചോരപ്പൈതലിന്റെ ജീവന്‍ രക്ഷിക്കാന്‍ നാം മുന്നിട്ടിറങ്ങുകയാണെന്ന് ഖത്തര്‍ കെംഎംസിസി നേതൃത്വം പ്രഖ്യാപിച്ചതു മുതല്‍ കര്‍മ്മനിരതനായ ഓരോ കെഎംസിസി പ്രവര്‍ത്തകനും. ഓരോ അംഗവും ഈ മഹത്തായ ഉദ്യമത്തിന്റെ ഭാഗമായെന്ന് ഉറപ്പു വരുത്തിയും സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ബിരിയാണി ചലഞ്ചടക്കമുള്ള മറ്റു സംരംഭങ്ങളിലൂടെയുമാണ് ഈ ലക്ഷ്യത്തിലെത്താന്‍ സാധിച്ചതെന്ന് മനസ്സിലാക്കുന്നു.

അന്നം തരുന്ന നാടിന്റെ തുടിപ്പുകളോട് ചേര്‍ന്ന് നില്‍ക്കാനും അവിടുത്തെ സന്തോഷ സന്താപങ്ങളില്‍ ഒപ്പം നില്‍ക്കാനുമുള്ള മലയാളി മനസ്സിന്റെ നേര്‍സാക്ഷ്യമാണ് ഖത്തര്‍ കെഎംസിസി കാണിച്ചത്. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കരിയ കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദിനും ജനറല്‍ സെക്രട്ടറി സലീം നാലകത്തിനും മറ്റു ഭാരവാഹികളായ കെ. മുഹമ്മദ് ഈസ, അബ്ദു റഹീം പാക്കഞ്ഞി, സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, താഹിര്‍ താഹക്കുട്ടി, വി.ടി.എം സാദിഖ്, സല്‍മാന്‍ എളയടം, ഷംസുദ്ദീന്‍ വാണിമേല്‍, കെഎംസിസി എന്ന മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു….

മല്‍ക്കാ റൂഹി യെന്ന മോള്‍ക്ക് എത്രയും വേഗം സര്‍വ്വശക്തന്‍ ശമനം നല്‍കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു…

Continue Reading

Trending