india
ബൈഡനെ ചേര്‍ത്തുപിടിച്ചതു പോലെ മണിപ്പുരിലെ സഹോദരിമാരെയും ചേര്‍ത്തുപിടിക്കണം; ‘ഭാരതം’ എന്നാക്കിയിട്ട് കാര്യമില്ല’
മണിപ്പുര്‍ കലാപബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു

ജി20 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ചേര്‍ത്ത് പിടിക്കുന്നതുപോലെ മണിപ്പുരില്‍ ആക്രമണത്തിന് വിധേയരായ സഹോദരിമാരെ ചേര്‍ത്തുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും മണിപ്പുരിലെ വംശീയ അതിക്രമങ്ങള്‍ക്കെതിരെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നടത്തിയ ഏകദിന ഉപവാസത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുര്‍ കലാപബാധിത പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ള ഉറപ്പാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദി. ‘ഭാരതം’ എന്ന് പേര് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
india
ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു
റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ പടക്ക യൂണിറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ ജീവനോടെ വെന്തുമരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വന്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്ക യൂണിറ്റിന്റെ ഷെഡ് തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രാസവസ്തുക്കളുടെ സാന്നിധ്യം മൂലം തീ പെട്ടെന്ന് പടര്‍ന്നതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീയില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അനപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പതിനഞ്ചോളം തൊഴിലാളികളാണ് യൂണിറ്റിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ചിലര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് അധികൃതര്‍ സംശയിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഉന്നത അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
യൂണിറ്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
india
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയില്‍
റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്.

കിയവ്: മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ ഒഴിവാക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് പിടിയിലായത്. റഷ്യന്‍ സൈന്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ഹുസൈന്‍ പറയുന്നു.
റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്. മയക്കുമരുന്ന് കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ച ശേഷം, ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുവെങ്കിലും ലഭിച്ചില്ലെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് കിയവിലെ ഇന്ത്യന്‍ മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പൗരന്മാരെ തിരിച്ചയക്കുന്നതിനായി റഷ്യന്‍ അധികാരികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വക്താവ് രണ്‍ദീപ് ജയ്‌സ്വാല്‍ അറിയിച്ചു.
india
ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് വാട്ടര്‍ ടാങ്കില്‍ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി

നോയ്ഡ: ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ മഹര്‍ഷി ദേവ്രഹ ബാബ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്കില്‍ പത്ത് ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി.
ജീവനക്കാര്‍ വെള്ളത്തില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവിച്ചതോടെ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അഴുകിയ മൃതദേഹം കണ്ടതായി അധികൃതര്‍ അറിയിച്ചു.
തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി. ദുരന്തകാലയളവില്‍ ഈ വാട്ടര്‍ ടാങ്കില്‍നിന്ന് ആശുപത്രിയിലെ ഓപ്പിഡി ഡിപാര്‍ട്ട്‌മെന്റുകളിലും വാര്‍ഡുകളിലേക്കും വെള്ളം വിതരണം ചെയ്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തല്‍ അന്വേഷണം നടത്താനായി ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്നും മാറ്റി. മജിസ്‌ട്രേറ്റ് പ്രകാരം, അഞ്ചാം നിലയിലെ വാട്ടര്‍ ടാങ്ക് അടച്ചിടേണ്ടതായിരുന്നു, പക്ഷേ തുറന്ന് വാട്ടര്‍ ടാങ്ക് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പോലീസ് സീല്‍ ചെയ്തു.
വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ നേതൃത്വം നല്‍കുന്ന അഞ്ച് അംഗ സംഘം സംഭവത്തെ വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം ലഭിച്ചു.
-
News1 day ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala1 day ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india2 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
More3 days ago
വനിതാ ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
Health3 days ago
‘എന്റെ കൈയ്യെവിടേ അമ്മേ’
-
kerala3 days ago
പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
ഓര്‍മ്മയുടെ ചുമരിലെ ചന്ദ്രിക കലണ്ടര്‍