Connect with us

kerala

എസ്ഐ വെടിയുണ്ട ചട്ടിയിലിട്ടു വറുത്തെടുത്തു; പിന്നാലെ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു; അന്വേഷണത്തിന് ഉത്തരവ്

എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്

Published

on

ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് ആകാശത്തേക്ക് വെടിവെക്കാന്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എസ്ഐ ചട്ടിയിലിട്ടു വറുക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം എ ആര്‍ ക്യാംപിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി സജീവാണ് വെടിയുണ്ടകള്‍ ചട്ടിയിലിട്ടു വറുത്തെടുത്തത്. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിട്ടു.

ഈ മാസം പത്തിന് ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം. സാധാരണ വെടിയുണ്ട വെയിലത്തുവെച്ച് ചൂടാക്കിയശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ രാവിലെ സംസ്‌കാര ചടങ്ങിന് പോകാന്‍ ആവശ്യപ്പെട്ടപ്പേഴാണ് ചൂടാക്കി വൃത്തിയാക്കാത്തതിനാല്‍ ഉണ്ടകള്‍ ക്ലാവുപിടിച്ചുകണ്ടത്. ഇതോടെ പെട്ടെന്ന് ചൂടാക്കിയെടുക്കാനായി ഉണ്ടകള്‍ ക്യാംപ് മെസ്സിലെ അടുക്കളയിലെത്തിച്ച് ചട്ടിയിലിട്ടുവറുത്തെന്നാണ് കരുതുന്നത്.

വെടിയുണ്ടയ്ക്ക് തീപിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍പ്പൊട്ടിത്തെറിച്ചു. തലനാരിഴയ്ക്കാണ് തീപിടിത്തം ഒഴിവായതെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറും വിറകുകളും ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന അടുക്കളയായിരുന്നു അത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി

പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്

Published

on

കണ്ണൂരിലെ മട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്‍ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്‍ ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്‍ക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്

Published

on

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending