Connect with us

india

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം അടുത്ത മാസം, ഒരുങ്ങുന്നത് ഹൈ ബ്രിഡ് യാത്ര

കാൽനടയായും വാഹനങ്ങളിലുമായി ഹൈബ്രിഡായാണ് രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്.

Published

on

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം 2023 ഡിസംബറിനും 2024 ഫെബ്രുവരിക്കും ഇടയിൽ നടത്താൻ കോൺഗ്രസ് നീക്കം. കാൽനടയായും വാഹനങ്ങളിലുമായി ഹൈബ്രിഡായാണ് രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്.

ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ആരംഭിച്ചത്. ഏകദേശം 4,080 കിലോമീറ്റർ പിന്നിട്ട യാത്ര 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ സമാപിച്ചു. 126 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്.

ആദ്യ യാത്ര തെക്കുനിന്ന് വടക്കോട്ടായതിനാൽ, കിഴക്കുനിന്നു പടിഞ്ഞാറോട്ട് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഒന്നാം ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഇന്ത്യയിലുടനീളം മികച്ച മുന്നേറ്റമാണ് സമ്മാനിച്ചത്. കർണാടകയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ഭാരജ് ജോഡോ യാത്ര കളമൊരുക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ.

india

‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന്‍ ജലമന്ത്രാലയം

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലമന്ത്രാലയം ഇന്ത്യക്ക് കത്തയച്ചു.

Published

on

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ ജലമന്ത്രാലയം ഇന്ത്യക്ക് കത്തയച്ചു. ലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തില്‍ പാകിസ്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ല്‍ ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ രൂപവത്കരിച്ച കരാറില്‍നിന്ന് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്മാറിയിരുന്നു. ഭീകരതക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നു. കരാര്‍ പ്രകാരം സത്‌ലജ്, ബിയാസ്, രവി എന്നീ കിഴക്കന്‍ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറന്‍ നദികളിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം.

എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഘട്ടംഘട്ടമായി പാകിസ്ഥാനിലേക്കുള്ള നീരൊഴുക്ക് പൂര്‍ണമായും തടയുമെന്നാണ് ജല്‍ശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ പറഞ്ഞത്. അതേസയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Continue Reading

india

മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും.

Published

on

ലുക്മാന്‍ മമ്പാട്

ചെന്നൈ: ദേശീയ തലത്തില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ യോഗം നാളെ ചെന്നൈ അബൂ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൗണ്‍സിലിന് മുന്നോടിയായി ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റികള്‍ക്ക് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ദേശീയ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, നവാസ് കനി എം.പി, ദേശീയ ഭാരവാഹികളായ ഖുര്‍റം അനീസ് ഉമര്‍, സി.കെ സുബൈര്‍ കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി. അന്തര്‍ ദേശീയ ദേശീയ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് വ്യക്തമാക്കുന്ന പ്രമേയങ്ങള്‍ ദേശീയ കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിക്കും. അടുത്ത നാല് വര്‍ഷക്കാലത്തേക്കുള്ള മുസ്ലിംലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയെ കൗണ്‍സില്‍ തിരഞ്ഞെടുക്കും. ചെന്നെയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മളനത്തിന്റെ ഐതിഹാസിക വിജയത്തിനു ശേഷം ഇവിടെ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ച ഡല്‍ഹിയിലെ ദേശീയ ആസ്ഥാനം എന്ന ചിരകാല സ്വപ്നം വെറും രണ്ട് കൊല്ലത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കികൊണ്ടാണ് ദേശീയ കൗണ്‍സിലിന് അതേ നഗരം വീണ്ടും വേദിയാകുന്നത്.

Continue Reading

india

തദ്ദേശീയ ഡ്രോണ്‍ കില്ലര്‍ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

വ്യോമ പ്രതിരോധ ആയുധശേഖരം ഉയര്‍ത്തി

Published

on

‘ഭാര്‍ഗവാസ്ത്ര’ എന്ന് പേരിട്ടിരിക്കുന്ന പുതിയ തദ്ദേശീയ കൗണ്ടര്‍ ഡ്രോണ്‍ സംവിധാനം ഇന്ത്യ ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ഗോപാല്‍പൂരിലെ സീവാര്‍ഡ് ഫയറിംഗ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) വികസിപ്പിച്ചെടുത്ത ഈ സംവിധാനം ശത്രുതാപരമായ ഡ്രോണുകളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ശത്രുതാപരമായ ഡ്രോണ്‍ കൂട്ടങ്ങള്‍ യുദ്ധക്കളത്തില്‍ ഒരു വലിയ ഭീഷണിയായി ഉയര്‍ന്നുവരുന്നു, പല നിരീക്ഷകരും പറയുന്നതുപോലെ ഈ ‘വിദൂര കളിപ്പാട്ടങ്ങള്‍’ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്, ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവിരുദ്ധ ഓപ്സിന് ശേഷം തീവ്രവാദികള്‍ക്കായി ഇടപെട്ടപ്പോള്‍ പാകിസ്ഥാന്‍ സേനയും ഇത് ഉപയോഗിച്ചു.

ഇന്ത്യന്‍ അതിര്‍ത്തി ജില്ലകള്‍ക്കും നഗരങ്ങള്‍ക്കും നേരെ പാകിസ്ഥാന്‍ വിക്ഷേപിച്ച എല്ലാ ഡ്രോണുകളും ഇന്ത്യന്‍ സൈന്യം ഉചിതമായി പ്രതികരിക്കുകയും തകര്‍ക്കുകയും ചെയ്തു.

ഹാര്‍ഡ്-കില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന ഭാര്‍ഗവാസ്ത്ര, 2.5 കിലോമീറ്റര്‍ വരെ പരിധിയില്‍ ചെറുതോ ഇന്‍കമിംഗ് ചെയ്യുന്നതോ ആയ ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള വിപുലമായ കഴിവുകള്‍ അവതരിപ്പിക്കുന്നു.

മുതിര്‍ന്ന ആര്‍മി എയര്‍ ഡിഫന്‍സ് (എഎഡി) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ റോക്കറ്റിന്റെ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി.

Continue Reading

Trending