Connect with us

GULF

മതേതര ഭാരതത്തിന്റെ വീണ്ടെടുപ്പിനു പ്രവാസ സമൂഹത്തിന്റെ പങ്ക് അനിവാര്യം: സി.ടി. അഹമ്മദലി

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Published

on

ദുബൈ: മതേതര ഭാരതത്തിന്റെ വീണ്ടെടുപ്പിനായി പ്രവാസി സമൂഹവും മുന്നിട്ടിറങ്ങണമെന്നും അതിലേക്കായി പ്രവാസികളുടെ പങ്ക് അനിവാര്യമാണെന്നും മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും കൂടിയായ സി.ടി. അഹമ്മദലി അഭിപ്രായപ്പെട്ടു . ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗ്ഗീയ ചിന്തകൾക്കെതിരെ എറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസി സമൂഹം ആസന്നമായ ലോകസഭാ തെരെഞ്ഞെടുപ്പിൽ മതേതര സഖ്യത്തിന്റെ വിജയത്തിനായി മുന്നിട്ടറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പ്പിച്ച പ്രവർത്തക കൺവെൻഷൻ ഉൽഗാടനം ചെയ്തു സംസാരിക്കുകയായിരുന്ന് സി ടി നാല് പതിറ്റാണ്ടിന്ന് ശേഷം ഷാർജ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റായി തെരുഞ്ഞെടുത്ത യു എ ഇ കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്ങരക്ക് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി സ്നേഹോപഹാരം നിസാർ തളങ്ങരക്ക് സമ്മാനിച്ചു ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ഷാൾ അണിയിചു.

വെസ്റ്റ് ബെസ്റ്റൺ. പേൾ ക്രീക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി , ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ ,മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം എൻ എ നെല്ലിക്കിന്നു എം എൽ എ ,ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മുനീർ ഹാജി ,മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് ,യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര എസ ടി യു കാസറഗോഡ് ജില്ലാ പ്രസിഡന്റ് എ അഹ്മദ് ഹാജി ,.ദുബായ് കെ എം സി സി നേതാക്കളായ ഹുസൈനാര് ഹാജി. എടച്ചകൈ ,ഹംസ തോട്ടി,ഹനീഫ് ചെർക്കള ,
അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ,ഹനീഫ് ടി ആർ .അഫ്സൽ മെട്ടമ്മൽ .ഹനീഫ് മരബയൽ ,മഹ്മൂദ് ഹാജി പൈവളിഗെ ,സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്
യൂസുഫ് മുക്കൂട് ,സലിം ചേരങ്കൈ,
,ഫൈസൽ മൊഹ്സിന് തളങ്കര ,
ഹസൈനാർ ബീജന്തടുക്ക ,അഷ്‌റഫ് പാവൂർ സലാം തട്ടാഞ്ചേരി ,മണ്ഡലം പ്രധാന ഭാരവാഹികളായ എ ജി എ റഹ്മാൻ ,ശിഹാബ് പാണത്തൂർ , റഷീദ് ആവയിൽ,മുഹമ്മദ്
കുഞ്ഞി ചെമ്പിരിക്ക ,ആരിഫ് ചെരുമ്പ , സി എ ബഷീർ പള്ളിക്കര ,ഹനീഫ് കോട്ട ,സിദ്ദീഖ് ചൗക്കി ,ഡോക്ടർ ഇസ്മായിൽ മറ്റു സഹ ഭാരവാഹികൾ .തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ വൈസ് പ്രസിഡന്റ് സലിം ചേരങ്കൈ ഖിറാഅത്തും ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് നന്ദി പറഞ്ഞു

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

GULF

റോഡ് മുറിച്ചുകടക്കുന്നത് സീബ്ര ക്രോസ്സിംഗില്‍ അല്ലെങ്കില്‍ പിഴ ഉറപ്പ്

സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

Published

on

അബുദാബി: സീബ്ര ക്രോസ്സിംഗ് അല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക പിഴ നിങ്ങളെ കാത്തിരക്കുന്നു. അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന വരെ നിരീക്ഷിക്കാന്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്. കാല്‍നടക്കാര്‍ക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്നാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മുസഫ ശാബിയയില്‍ ദിനേന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.

റോഡപകടങ്ങളും അനുബന്ധ ദുരന്തങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അശ്രദ്ധയോ ടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അധികൃതര്‍ പിഴ ഈടാക്കുന്നത്. ഇങ്ങിനെ റോഡ് മുറിച്ചു കടക്കുന്നവരെ നിരീക്ഷിക്കാനും പിഴ ചുമത്തുന്നതിനുമായി പാതയോരങ്ങളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ട്. കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഒപ്പം സീബ്ര ക്രോസ്സിംഗില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി വിവിധ സീബ്രക്രോസ്സിംഗില്‍ കാമറക ള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തവുമാണ്. 500 ദിര്‍ ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

Continue Reading

Trending