Connect with us

india

കര്‍ണാടകയില്‍ മോദി റോഡ്ഷോ നടത്തിയ റോഡ് ചാണകം തെളിച്ച് ശുചീകരിച്ചു

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സംഭവം പൊലീസ് തടഞ്ഞു.

Published

on

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തിയ പാത ചാണകം തെളിച്ച് ശുദ്ധീകരിച്ച് ചാമുണ്ഡേശ്വരി ദേവിയുടെ ഭക്തര്‍. അമ്പാരിലേക്കുള്ള രാജപാത മോദി ദുരുപയോഗം ചെയ്തുവെന്ന് ഭക്തര്‍ പറയുന്നു. മോദിയുടെ പ്രവര്‍ത്തി തങ്ങളെ വേദനിപ്പിച്ചിട്ടുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

വിശുദ്ധമായ പാദം മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത് അംഗീകരിക്കാന്‍ ആവില്ല, ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്ന ആളാണ്, മോദി ദേവിയോട് മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത് ഭക്തര്‍ പറഞ്ഞു.

എന്നാല്‍ അതേസമയം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ സംഭവം പൊലീസ് തടഞ്ഞു. പൊതു ശല്യം ഉണ്ടാക്കിയതിന് ദേവരാജ പോലീസ് സ്റ്റേഷന്‍ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇഫ്താര്‍ സംഘടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികളെ പുറത്താക്കണം; ഭീഷണിയുമായി ബജ്‌റംഗ്ദള്‍

ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

Published

on

ഹരിദ്വാറിലെ ഋഷികുല്‍ ആയുര്‍വേദിക് കോളേജ് കാമ്പസില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണി. കഴിഞ്ഞ ദിവസം ഏതാനും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കോളേജ് മൈതാനിയില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു കോളേജില്‍ കയറി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.

പുറത്തുനിന്നുള്ളവരെ കോളേജിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും ഹരിദ്വാര്‍ ഒരു ‘ഹിന്ദു മത നഗരമാണെന്നും ഹിന്ദു തീവ്രവാദ സംഘടന അവകാശപ്പെട്ടതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കോളേജില്‍ കയറി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ മൂന്ന് ദിവസത്തിനകം വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ കോളേജില്‍ നിന്നും പിരിച്ചു വിട്ടത്.

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബൈലോ ചൂണ്ടിക്കാട്ടി ബജ്റംഗ്ദള്‍ ഭാരവാഹി അമിത് കുമാര്‍, ഹരിദ്വാറില്‍ ഇത്തരം പരിപാടികള്‍ നടത്തുന്നത് അഹിന്ദുക്കള്‍ക്ക് വിലക്കുണ്ടെന്ന് വാദിച്ചു. ”ഇസ്ലാമിക് ജിഹാദിന് കീഴില്‍ മതനഗരത്തില്‍ ഒരു ഗൂഢാലോചന നടക്കുന്നു. മൂന്ന് ദിവസത്തിനകം കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ മാനേജ്മെന്റ് പുറത്താക്കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ ബജ്റംഗ്ദളിനെ നിര്‍ബന്ധിതരാക്കും,” കുമാര്‍ ഭീഷണിപ്പെടുത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഡ്മിനിസ്ട്രേറ്റീവ് അനുമതിയില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ പാര്‍ട്ടി സംഘടിപ്പിച്ചതെന്ന് ഋഷികുല്‍ ആയുര്‍വേദിക് കോളേജ് ഡയറക്ടര്‍ ഡിസി സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി ലഭിച്ചതായും ഇവര്‍ പറഞ്ഞു.

Continue Reading

india

തെലങ്കാനയിലെ ടണല്‍ അപകടം; കുടുങ്ങിയ 8 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കേരള പൊലീസിന്റെ കഡാവര്‍ നായ്ക്കളാണു ടണലിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്

Published

on

തെലങ്കാനയില്‍ ടണല്‍ തകര്‍ന്ന് വീണ് കുടുങ്ങിയ 8 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ടണലിനുള്ളിലെ യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം, യന്ത്രം പൊളിച്ചു മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

ദേശീയ ദുരന്തനിവരാണ അതോറിറ്റിയുടെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞ ദിവസം വിട്ട കൊടുത്ത കേരള പൊലീസിന്റെ കഡാവര്‍ നായ്ക്കളാണു ടണലിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. കഡാവര്‍ നായ്ക്കള്‍ മനുഷ്യശരീരത്തിന്റെ ഗന്ധം തിരിച്ചറിഞ്ഞതായി തെലങ്കാന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ റോബട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

11 സംഘങ്ങളാണു തിരച്ചില്‍ നടത്തുന്നത്. എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെട്ട എട്ടംഗ സംഘം ഫെബ്രുവരി 22നാണു തുരങ്കത്തില്‍ കുടുങ്ങിയത്. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായാണു തുരങ്കനിര്‍മാണം.

Continue Reading

india

യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ വെടിവെച്ച് പിടികൂടി പൊലീസ്

പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം

Published

on

ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്‌ലിം യുവാവിനെ കാലില്‍ വെടിവെച്ച് പിടികൂടി പൊലീസ്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിന് നേരെ വെടിയുതിര്‍ത്തതോടെ തിരിച്ചു വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ വാദം. നിലവില്‍ വെടിയേറ്റ അഷ്റഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് പശുവിന്റേത് അടക്കമുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കരിമ്പ്, ഗോതമ്പ് പാടങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തതെന്ന് എഎസ്പി ദുര്‍ഗാ പ്രസാദ് തിവാരി പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അഷ്റഫാണെന്ന് കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഇയാള്‍ ഹര്‍ചന്ദ്ര ഗ്രാമത്തിലേക്ക് പോവുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പിന്തുടരുകയായിരുന്നു. പൊലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് എഎസ്പി പറഞ്ഞു. ഇയാള്‍ മറ്റു കേസുകളില്‍ പ്രതിയാണോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending