Connect with us

india

അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടി; ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.

Published

on

അദാനി ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഒസിസിആര്‍പി റിപ്പോര്‍ട്ട് (ഓര്‍ഗനൈസ്ഡ് ക്രൈ ം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് ) പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തുകൊണ്ട് ഗൗതം അദാനിക്കെതിരെ അന്വേഷണമില്ലെന്ന് അദ്ദേഹം ചോദിച്ചു. അദാനിക്കെതിരായ തെളിവുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്റെ പരാമര്‍ശം.

‘പാശ്ചാത്യ മാധ്യമങ്ങള്‍ അദാനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു. എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണം ലഭിക്കുന്നു. വ്യാജ പേരില്‍ അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച പണം ആരുടേതാണ്. ചൈനീസ് ബന്ധവും നിക്ഷേപത്തിന് പിന്നിലുണ്ട്. വിദേശ പൗരന്മാര്‍ എന്തിന് അദാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചു. ഇന്ത്യയുടെ താല്പര്യം എന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്‍ ഇതിലെങ്ങനെ വന്നു. ഇതില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ പങ്ക് എന്താണ്’ രാഹുല്‍ പറഞ്ഞു.

അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോ?ഗസ്ഥന്‍ നിലവില്‍ എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ?ഗൗതം അദാനിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഇഡിയും സിബിഐയും അദാനിക്കെതിരെ അന്വേഷണം നടത്താത്തതിന് കാരണമെന്താണ്. ജെപിസി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ പറഞ്ഞു.

അദാനി സ്വന്തം കമ്പനികളില്‍ തന്നെ രഹസ്യമായി നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവിധ രാജ്യങ്ങളില്‍ ശാഖകളുള്ള കൂട്ടായ്മയാണ് ഓര്‍ഗനൈസ്ഡ് െ്രെകം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട്. നിഴല്‍ കമ്പനികള്‍ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം. ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അദാനിയുടെ കുടുംബവുമായി ബന്ധമുള്ള രണ്ടുപേര്‍ വഴി വിദേശത്തെ നിഴല്‍ കമ്പനികളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ തന്നെ തിരിച്ച് നിക്ഷേപം നടത്തിയെന്നാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അദാനി കമ്പനികളുടെ പണം വ്യാജ ബില്ലുകള്‍ ഉണ്ടാക്കി ആദ്യം വിദേശത്തെ നിഴല്‍ കമ്പനികള്‍ക്ക് നല്‍കും.

ഈ പണം ഉപയോഗിച്ച് വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം ഓഹരികള്‍ തന്നെ അദാനി വാങ്ങും. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയര്‍ത്തി അദാനി പണം തട്ടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡിആര്‍ഐ പോലുള്ള ഏജന്‍സികള്‍ക്ക് ഇത് അറിയാമായിരുന്നെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അന്വേഷണം അട്ടിമറിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും

സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം.

Published

on

സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശിക്കും. സംഘര്‍ഷബാധിത മേഖലകളുടെ തല്‍സ്ഥിതി പരിശോധിക്കാനാണ് സന്ദര്‍ശനം. മാര്‍ച്ച് 22ന് ജഡ്ജി ബി ആര്‍ ഗവായിയുടെ നേതൃത്വത്തില്‍ 6 ജഡ്ജിമാരുടെ സംഘമാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുക. ദുരിതാശ്വാസ ക്യാമ്പുകളും ജന ജീവിതങ്ങളിലെ പുരോഗതി ഉള്‍പ്പെടെയുള്ളവയും സംഘം വിലയിരുത്തിയേക്കും.

മണിപ്പൂരിലെ കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളും. മാത്രമല്ല ജനങ്ങള്‍ക്ക് നല്‍കേണ്ട മറ്റ് പരിരക്ഷയും സംഘം കൃത്യമായി പരിശോധിക്കും.

സുപ്രീംകോടതിയുടെ പരിഗണനയില്‍ സ്വമേധയാ സ്വീകരിച്ച മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പടെയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ജഡ്ജിമാരുടെ പ്രത്യേകസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. ഇതിന് ശേഷമായിരിക്കും സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ ഉണ്ടാകുക.

 

 

Continue Reading

india

‘കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത്’: സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി

കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

Published

on

കേരളത്തിലെ നോക്കുകൂലി വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തില്‍ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിനര്‍ത്ഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നെന്നുമെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇത്തരം കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും അവര്‍ രാജ്യസഭയില്‍ ആഞ്ഞടിച്ചു.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് സിപിഎം അംഗം മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ നിര്‍മലാ സീതാരാമന്‍ സിപിഎമ്മിനെയും കമ്യൂണസത്തെയും വിമര്‍ശിക്കുകയായിരുന്നു.

ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്‌നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നെന്നും കേരളത്തിലെ വ്യവസായ രംഗത്തെ സമ്പൂര്‍ണ്ണമായി പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് സിപിഎമ്മിന്റെ നയങ്ങളാണെന്നും ധനമന്ത്രി വിമര്‍ശിച്ചു.

Continue Reading

india

വയനാടിനായുള്ള കേന്ദ്ര പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം: ലോക്സഭയില്‍ ആവശ്യവുമായി പ്രിയങ്ക

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു.

Published

on

വയനാട്ടില്‍ പ്രത്യേക പാക്കേജിനെ ചൊല്ലി ലോക്സഭയില്‍ ബഹളം. വയനാട് എം.പി പ്രിയങ്ക ഗാന്ധിയാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. പാക്കേജ് ഗ്രാന്റ് ആയി പ്രഖ്യാപിക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടത്. ചൂരല്‍മലയിലെ ദുരിതബാധിതരുടെ അവസ്ഥ പരിഗണിച്ച് കേന്ദ്രം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി വിഷയം സഭയിലും ഉന്നയിച്ചത്.

പ്രധാനമന്ത്രി കേരളത്തില്‍ വന്നുപോയിട്ടും ഈ വിഷയത്തില്‍ ഒരു പരിഹാരം ഉണ്ടാക്കാനോ സഹായം അനുവദിക്കാനോ കേന്ദ്രം തയ്യാറായില്ല എന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി കേരളത്തിലെ ദുരന്തബാധിത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്രം സഹായനടപടികള്‍ സ്വീകരിക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെട്ടില്ല എന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

എന്നാല്‍, പ്രിയങ്കയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷം മറുപടി പറഞ്ഞില്ല. അതേസമയം, പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയും സഭയിലെ ആരോപണങ്ങളിലൂടെയും വയനാട് വിഷയം വീണ്ടും സജീവമായി സര്‍ക്കാരിന്റെ മുന്നിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വയനാട് എംപി. പിന്നാലെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പ്രിയങ്ക സഭയില്‍ സംസാരിച്ചു.

റബ്ബറിന് അടിസ്ഥാനവില നിശ്ചയിക്കണമെന്നും അതിന് നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം കര്‍ഷകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ഇതിന് മറുപടിയായി, മുളകിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് കൃഷിമന്ത്രി മറുപടി പറഞ്ഞത്. ഇത് സഭയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രതിപക്ഷ എം.പി.മാര്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ വലിയ പ്രതിഷേധം ഉയര്‍ത്തി.

Continue Reading

Trending