Connect with us

Football

ചിലിയുടെ പ്രതിരോധം തകര്‍ത്ത് രാജാക്കന്മാരുടെ രാജ വാഴ്ച്ച; അര്‍ജന്റീന ക്വാര്‍ട്ടറില്‍

നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്.

Published

on

ചിലിയുടെ കരുത്തുറ്റ പ്രതിരോധക്കോട്ട തകര്‍ത്ത് അര്‍ജന്റീനയുടെ വിജയഭേരി. നിശ്ചിത സമയം തീരാന്‍ രണ്ടു മിനിറ്റ് ബാക്കിയിരിക്കേ ലൗറ്റാറോ മാര്‍ട്ടിനെസ് നേടിയ ഗോളില്‍ ചിലിയെ 1-0ത്തിനാണ് അര്‍ജന്റീന അടിയറവു പറയിച്ചത്. കോപാ അമേരിക്ക ഫുട്ബാളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ലോക ചാമ്പ്യന്മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഗ്രൂപ്പ് ‘എ’യില്‍ ഒരു മത്സരം ബാക്കിയിരിക്കേയാണ് ക്വാര്‍ട്ടര്‍ പ്രവേശനം.

അവസാന ഘട്ടം വരെ അര്‍ജന്റീനയെ സമര്‍ഥമായി തടഞ്ഞുനിര്‍ത്തിയ ചിലി പ്രതിരോധം ആദ്യപകുതിയില്‍ കോട്ട കെട്ടിയിരുന്നു. പന്തിന്മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുകയും എതിരാളികളുടെ ഹാഫിലേക്ക് നിരന്തരം കയറിയെത്തുകയും ചെയ്തിട്ടും ഉറച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍നിന്ന് മെസ്സിയെയും സംഘത്തെയും അവര്‍ ഫലപ്രദമായി തടഞ്ഞു. കരുത്തരായ എതിരാളികള്‍ക്കെതിരെ സമനില ലക്ഷ്യമിട്ട് കളിക്കുന്നതുപോലെയായിരുന്നു ചിലിയുടെ നീക്കങ്ങള്‍. ഇടവേളവരെ ചിലിയുടെ വെറ്ററന്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാര്യമായി പരീക്ഷിക്കാന്‍ അര്‍ജന്റീനക്ക് കഴിഞ്ഞില്ല. ബോക്‌സിന് പുറത്തുനിന്ന് ഷോട്ടുകള്‍ തൊടുക്കാനുള്ള ഹൂലിയന്‍ ആല്‍വാരസിന്റെയും റോഡ്രിഗോ ഡി പോളിന്റേയുമൊക്കെ ശ്രമങ്ങള്‍ ലക്ഷ്യം തെറ്റി.

13 ഷോട്ടുകള്‍ ആദ്യപകുതിയില്‍ അര്‍ജന്റീന പായിച്ചതില്‍ ഗോള്‍വലക്ക് നേരെയെത്തിയത് മൂന്നെണ്ണം മാത്രം. പ്രതിരോധത്തില്‍ ശ്രദ്ധയൂന്നിയ ചിലിയാകട്ടെ, ആദ്യപകുതിയില്‍ ഒരു ഷോട്ടുപോലും അര്‍ജന്റീനയുടെ ഗോള്‍മുഖത്തേക്ക് പായിച്ചില്ലെന്നത് ശ്രദ്ധേയമായി. ഏയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം പ്രകടമായ ആദ്യപകുതിയില്‍ നിക്കോളാസ് ഗോണ്‍സാലസിന് ബോക്‌സില്‍ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. 35-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മെസ്സി തൊടുത്ത തകര്‍പ്പന്‍ ഗ്രൗണ്ടര്‍ വലതു പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.

ഇടവേളക്കുശേഷം ഇരുനിരയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ക്കിറങ്ങിയപ്പോള്‍ കളി ആവേശകരമായി. 50-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നഹുവേല്‍ മൊളീനയുടെ കിടിലന്‍ ഷോട്ട് ശ്രമകരമായാണ് ബ്രാവോ തടഞ്ഞത്. ഇതിനു ലഭിച്ച കോര്‍ണര്‍കിക്കില്‍ നിന്നുവന്ന നീക്കത്തില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഷോട്ട് ചിലി ഡിഫന്‍ഡറുടെ കൈകളില്‍തട്ടി വഴിമാറിയെങ്കിലും അര്‍ജന്റീനയുടെ പെനാല്‍റ്റി വാദങ്ങളെ റഫറി അംഗീകരിച്ചില്ല. അര്‍ജന്റീന ആക്രമണം കനപ്പിച്ചുതുടങ്ങുകയായിരുന്നു. 56-ാം മിനിറ്റില്‍ മെസ്സി ബോക്‌സിലേക്ക് ഉയര്‍ത്തിയിട്ട ഫ്രീകിക്കില്‍ മക് അലിസ്റ്റര്‍ക്ക് ഒന്നുകാല്‍വെച്ചാല്‍ വല കുലുക്കാമായിരുന്നു. പ?ക്ഷേ, പന്ത് എത്തിപ്പിടിക്കാനായില്ല. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണം അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. പന്തുമായി ബോക്‌സില്‍ കയറിയ നി?ക്കോളാസ് ഗോണ്‍സാലസിന്റെ ചാട്ടുളി കണക്കേയുള്ള ഷോട്ട് ബ്രാവോയുടെ കൈകളില്‍ തട്ടിയശേഷം ഗോള്‍പോസ്റ്റിനിടിച്ചാണ് ലക്ഷ്യംതെറ്റിയത്.

മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിനെ മാറ്റി അര്‍ജന്റീന ജിയോവാനി ലോ ചെല്‍സോയെ കൊണ്ടുവന്നു. ഗോളെന്ന അജണ്ട മുന്‍നിര്‍ത്തി ഡി മരിയയും ലൗതാറോ മാര്‍ട്ടിനെസും പിന്നാലെയെത്തി. ആല്‍വാരെസും ഗോണ്‍സാലസും തിരിച്ചുകയറി. ഇതോടെ മുന്നേറ്റം ചടുലമായി. ഇതിനിടയില്‍, മത്സരത്തിലെ തങ്ങളുടെ ആദ്യത്തെ ഉറച്ച അവസരം ചിലി തുറന്നെടുത്തത് 71-ാം മിനിറ്റില്‍. റോഡ്രിഗോ എചെവെറിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് ശ്രമകരമായി തടഞ്ഞു. ഇതിന്റെ തനിയാവര്‍ത്തനം 76-ാം മിനിറ്റില്‍. ഇക്കുറിയും മാര്‍ട്ടിനെസിന്റെ വിശ്വസ്ത കരങ്ങള്‍ അര്‍ജന്റീനയുടെ കൂട്ടിനെത്തി.

അവസാന ഘട്ടത്തില്‍ ചിലിയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ക്ക് മൂര്‍ച്ചയുണ്ടായിരുന്നു. അര്‍ജന്റീയാകട്ടെ, വല ലക്ഷ്യമിട്ട് നിറയൊഴിക്കാനാകാതെ ചിലി ഡിഫന്‍സിനുമുന്നില്‍ നിരന്തരം തോല്‍വി വഴങ്ങി. ഒടുവില്‍ കോര്‍ണര്‍ കിക്കില്‍നിന്നുവന്ന നീക്കത്തില്‍ ലൗതാറോ മാര്‍ട്ടിനെസ് വല കുലുക്കിയതോടെ കളത്തിലും ഗാലറിയിലും ആഘോഷം കനക്കുകയായിരുന്നു. വാറിലെ പരിശോധനയിലും വിശുദ്ധമാക്കപ്പെട്ട് ഗോള്‍ അംഗീകരിച്ചതോടെ മെസ്സിക്കും കൂട്ടര്‍ക്കും ആശ്വാസമായി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളി മാത്രം നില്‍ക്കേ രണ്ടാം ഗോളിനുള്ള അവസരം മാര്‍ട്ടിനെസ് അവിശ്വസനീയമായി പാഴാക്കിയില്ലെങ്കില്‍ അര്‍ജന്റീന വിജയം കൂടുതല്‍ കേമമായേനേ.

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Football

ബാഴ്സ താരം ലമിന്‍ യമാല്‍ പുറത്ത്; പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം

ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്.

Published

on

ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്‌സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് കാരണം ചികിത്സ തേടി. ലമിന്‍ യമാലിന്റെ കണങ്കാലിനാണ് പരിക്ക്. മൂന്നോ നാലോ ആഴ്ചത്തേക്ക് വിശ്രമം ആവശ്യം വരും. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്സ മാനേജ്മെന്റ് ഇന്നലെ പറഞ്ഞു.

ഇതോടെ ഈ വരുന്ന ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരവുംയമാലിന് കളിക്കാനാവില്ല.

ജനുവരി നാലിന് കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്‌ട്രോയ്‌ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യം. ശേഷം സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഇതിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്സലോണയ്ക്കുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ 75-ാം മിനിറ്റ് വരെ താരം കളത്തില്‍ തുടര്‍ന്നു.

നിലവില്‍ ലാലിഗയില്‍ ബാഴ്‌സലോണയാണ് മുന്നില്‍.

 

 

Continue Reading

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading

Trending