Connect with us

kerala

പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലല്ല; എം.എം ഹസന്‍

ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലില്ലെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് യുഡിഎഫ് നിലപാട് വ്യക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അതേസമയം വനം നിയമഭേദഗതിക്കെതിരെ യുഡിഎഫ് മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു. വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. ജനുവരി 27 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ പുളിക്കലില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ പാറശാല മണ്ഡലത്തിലെ അമ്പൂരിയില്‍ അവസാനിക്കുന്ന മലയോര സമര പ്രചരണ യാത്രയും സംഘടിപ്പിക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ടിലൂടെ വയനാട് ദുരന്തത്തില്‍ ഇരയായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവ് പിടിയില്‍

നായ്ക്കമാവുടിയില്‍ ബാഷിദിനെയാണ് (28) വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അകൗണ്ട് ഉണ്ടാക്കി മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ ഇരയായ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ യുവാവ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി ചെതലയം സ്വദേശി നായ്ക്കമാവുടിയില്‍ ബാഷിദിനെയാണ് (28) വയനാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ചൂരല്‍മല ദുരന്തത്തിന് ഇരയായ സ്ത്രീകളെ കുറിച്ച്് ഇയാള്‍ ലൈംഗിക പരാമര്‍ശങ്ങള്‍ അടങ്ങിയ അധിക്ഷേപം ഇന്‍സ്റ്റാഗ്രാം വഴി നടത്തിയിരുന്നു. എറണാകുളം സ്വദേശിയും കല്‍പ്പറ്റയില്‍ ബിസിനസ് നടത്തുന്ന മറ്റൊരു യുവാവിന്റെ ഫോട്ടോയും പേരും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചു പോസ്റ്റുകള്‍ നടത്തിയത്.

കല്‍പ്പറ്റ SKMJ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ സേവനം ചെയുന്നതിനിടയിലാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആരോ ഇത്തരം പോസ്റ്റുകള്‍ നടത്തുന്നതെന്ന് യുവാവ് അറിയുന്നത്. തുടര്‍ന്ന് വയനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ കേസ് എടുത്ത പൊലീസ് മാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. വിപിഎന്‍ സംവിധാനം ഉപയോഗിച്ച് ഐപി മേല്‍വിലാസം മാസ്‌ക് ചെയ്താണ് പ്രതി സ്ത്രീകള്‍ക്ക് നേരെ ഇത്തരം വ്യാപക അതിക്രമം നടത്തിയത്. നൂറുകണക്കിന് ഐപി മേല്‍വിലാസങ്ങള്‍ വിശകലനം ചെയ്താണ് വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

Continue Reading

kerala

പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

തുടിക്കോട് തമ്പിയുടെ മകള്‍ രാധിക (10) തുടിക്കോട് ഉന്നതിയില്‍ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്

Published

on

പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കര്‍ ഭാഗത്ത് ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. തുടിക്കോട് തമ്പിയുടെ മകള്‍ രാധിക (10) തുടിക്കോട് ഉന്നതിയില്‍ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്തും ആണ്‍കുട്ടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെയുമാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5 മണിക്കായിരിന്നു സംഭവം. ഉച്ചക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കാണാതായതോടെ പ്രദേശവാസികള്‍ അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.

Continue Reading

kerala

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി

Published

on

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഭര്‍ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പായം കേളന്‍ പീടികയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്‌നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്‍പ് ഭര്‍ത്താവ് സ്‌നേഹയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2020 ജനുവരി 21 നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്‌നേഹയുടെ വിവാഹം നടന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പലതവണ പൊലീസില്‍ പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കപ്പെട്ടു. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്‌നേഹക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ പതിനഞ്ചാം തീയതി സ്‌നേഹയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

സ്‌നേഹയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

Trending