Connect with us

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

kerala

മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി; കര്‍ണാടകയിലെയും തെലങ്കാനയിലെയും മന്ത്രിമാര്‍ പങ്കെടുക്കും

കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ന് മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവര്‍ത്തകര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനങ്ങളില്‍നിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിണിക്കും

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം

Published

on

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.

Continue Reading

kerala

മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ മഹാറാലി ഇന്ന്; ജനലക്ഷങ്ങള്‍ കോഴിക്കോട്ടേക്ക്‌

വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.

Published

on

ന്യൂനപക്ഷാവകാശ പോരാട്ടത്തിൽ മറ്റൊരു പോർമുഖം തുറക്കാൻ കോഴിക്കോട് കടപ്പുറം ഒരുങ്ങി. വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷങ്ങൾ ഒഴുകിയെത്തുന്ന മഹാസമ്മേളനം ഭരണഘടനാ സംരക്ഷണ വിളംബരമാകും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്.

ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവർത്തകർ ഗതാഗത നിർദേശങ്ങൾ പാലിച്ച് വാഹനങ്ങളിൽനിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വൻ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്തെ വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങൾ പറഞ്ഞു.

Continue Reading

Trending