Connect with us

local

വീണ്ടും കുതിച്ചു കയറി വെളുത്തുള്ളി വില, 440 രൂപ കടന്നു

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Published

on

കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുൻപ് 250 രൂപയിൽ താഴെയായിരുന്നു വില.

രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തെക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്.

രാജസ്ഥാനിലെ കോട്ട മാർക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാൻ കാരണം.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക്‌ വില 400-600 രൂപയ്ക്കു മുകളിൽ എത്തിയതും കർഷകർക്ക് വെല്ലുവിളിയായി. ഊട്ടി, കൊടൈക്കനാൽ മേഖലയിൽനിന്നുള്ള വലുപ്പം കൂടിയ ഹൈബ്രിഡ് വെളുത്തുള്ളിയാണ് വിത്തിനായി കൂടുതലായും ഉപയോഗിക്കുന്നത്. കർഷകർ നേരിട്ട് വാങ്ങുകയാണ് പതിവ്.

മേട്ടുപ്പാളയത്തുനിന്ന്‌ ഇവ നേരിട്ട് ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനാൽ ഇതിന് വിൽപ്പനയില്ല. ചെറിയ ശതമാനം കർഷകർ മാത്രമാണ് ഇത് വിൽക്കുന്നത്. പുതുകൃഷി ആരംഭിച്ചെങ്കിലും നാലര മാസത്തിനു ശേഷമേ വിളവെടുപ്പിന് പാകമാകൂ. ഏപ്രിൽ വരെ വില കുറയാൻ സാധ്യതയില്ലെന്ന് കർഷകരും മൊത്ത വ്യാപാരികളും പറയുന്നു.

kerala

വീട്ടമ്മയെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

Published

on

തിരുവനന്തപുരം: പോത്തന്‍കോട് വീട്ടമ്മയെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയ്ത്തൂര്‍കോണം സ്വദേശി മണികണ്ഠ ഭവനില്‍ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തങ്കമണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ തങ്കമണി പൂ പറിക്കാന്‍ പോയിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് പൂക്കള്‍ കിടപ്പുണ്ടായിരുന്നു. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മരണത്തിലെ ദുരൂഹത കണക്കിലെടുത്ത് മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡോഗ് സ്‌ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

കണ്ണൂരിൽ നാളെ സ്വകാര്യ ബസ് സമരം

പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.

Published

on

ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണു സമരം.

ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണു പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Continue Reading

local

തൃശൂരില്‍ വച്ച് നടന്ന ആറാമത് കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഷൂട്ടിങ് ഇനത്തില്‍ പാലക്കാടിന് കിരീടം

ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി.

Published

on

മുപ്പത് വയസ്സിന് മുകളില്‍ ഉള്ള വിവിധ എജ് ഗ്രൂപ്പില്‍ ഉള്ളവരുടെ വ്യത്യസ്ത ഇനങ്ങളില്‍ ആയി ആറു സ്വര്‍ണവും 3 വെള്ളിയും 3 വെങ്കല മെഡലുകളും നേടിയാണ് പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ കിരീടം നേടിയത്. ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി. കെ ബി മോഹന്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. അനീഷ് സി എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ രണ്ടു സ്വര്‍ണം നേടി.
പ്രമോദ് പി പത്തു മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെള്ളിയും നേടി. ഹാഷിം തങ്ങള്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടി. പിവി ഹംസ പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ വെള്ളിയും പിസ്റ്റള്‍ ഇനത്തില്‍ വെങ്കലവും നേടി. മാത്യു പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം നേടി. പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷനില്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ ശ്രീ ലെനു കണ്ണന്റെ കീഴില്‍ പരിശീലനം നേടിയവര്‍ ആണ് മത്സാര്‍ത്ഥികള്‍

Continue Reading

Trending