Connect with us

india

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; ഹൈഡ്രജന്‍ കണ്ടെത്താന്‍ ശ്രമം

റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ

Published

on

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3യുടെ പ്രഗ്യാന്‍ റോവര്‍. മറ്റ് മൂലകങ്ങളുടെ അംശവും കണ്ടെത്തി. റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.

തീവ്രമായ ലേസര്‍ പള്‍സുകള്‍ക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു ശാസ്ത്രീയ സാങ്കേതികതയാണ് ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ്. ഉയര്‍ന്ന ഊര്‍ജ്ജമുള്ള ലേസര്‍ പള്‍സ് പാറ അല്ലെങ്കില്‍ മണ്ണ് പോലെയുള്ള ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ലേസര്‍ പള്‍സ് വളരെ ചൂടുള്ള പ്ലാസ്മ സൃഷ്ടിക്കുന്നു, ഇസ്രോ പറഞ്ഞു.

ചന്ദ്രനില്‍ മാംഗനീഷ്യം, സിലിക്കണ്‍, ഓക്‌സിജന്‍, അലുമിനിയം, സള്‍ഫര്‍ , കാല്‍സ്യം , ഇരുമ്പ് , ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യമുണ്ടെന്ന് റോവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈഡ്രജന്റെ സാന്നിധ്യമുണ്ടോ എന്ന് റോവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.

Published

on

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാര്‍ക്ക് വെടിയുണ്ട ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ എയര്‍പോര്‍ട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.

ആയുധ നിയമപ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തിയിരുന്നു.

 

Continue Reading

india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Published

on

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

Continue Reading

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്നുമാണ് ഒരു ഭീകരനെ വധിച്ചത്.

ഇതിനിടെ അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

Continue Reading

Trending