രണ്ടാം പിണറായി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നതെന്നും വലിയ അഴിമതികള്‍ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ 3ാം വാര്‍ഷികം വഞ്ചനാദിനമായി ആചരിക്കുകയാണ് യു.ഡി.എ.ഫ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് വളഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ദയനീയ പരാജയമാണ്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെക്കുകയാണ്. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും പാസ് മാര്‍ക്ക് പോലും നല്‍കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
ഭീരുവായത് കൊണ്ടാണ് മുഖ്യമന്ത്രി ഒന്നും മിണ്ടാത്തത്. അഴിമതിയുമായി ബന്ധമില്ലെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയോട് വെല്ലുവിളിക്കുകയാണ്. മറുപടി പറഞ്ഞാല്‍ പ്രതിപക്ഷം കൂടുതല്‍ തെളിവുകള്‍ പുറത്തുവിട
ും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് എല്ലാ അഴിമതിയും നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ എന്തിനാണ് ജയിലില്‍ പോയത്. പിണറായി വിജയന് മുഖ്യമന്ത്രി പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതി വരുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു