Connect with us

kerala

പെരിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് ഒന്നര കോടിയോളം രൂപ

എത്തിച്ചത് രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് തുടങ്ങിയ സുപ്രീംകോടതിയിലെ വി.ഐ.പി അഭിഭാഷകരെ

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണത്തിന് തടയാന്‍ ഒരു കോടിയോളം ചെലവാക്കി സുപ്രീംകോടതി അഭിഭാഷകരെ എത്തിച്ച പിണറായി സര്‍ക്കാര്‍ തീരുമാനമാനമ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനായിരുന്നു രഞ്ജിത്ത് കുമാര്‍, മനീന്ദര്‍ സിങ്, പ്രഭാസ് ബജാജ് എന്നീ വി.ഐ.പി അഭിഭാഷകരെ സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ മുന്‍ എം.എല്‍.എ അടക്കം 14 സി.പി.എം നേതാക്കളെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുകയാണ്.

സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈകോടതിയില്‍ കേസ് നടത്തുന്നതിന് സര്‍ക്കാര്‍ സംവിധാനമുണ്ടായിരുന്നതിന് പുറമെയാണ് പുറത്തുനിന്നുള്ള അഭിഭാഷകരെ സര്‍ക്കാര്‍ എത്തിച്ചത്. അഭിഭാഷകരെ കൊണ്ടുവരാന്‍ 88 ലക്ഷം രൂപയോളം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഫീസായി നല്‍കി. ഇതിന് പുറമേ സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ വേറെയും തുക ചെലവഴിച്ചു. ആകെ ഒന്നരക്കോടിയോളം രൂപ സര്‍ക്കാറിന് ചെലവായി.

സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍സിങ്ങിനെയും ജൂനിയര്‍മാരെയും 2019 നവംബര്‍ 11നാണ് ഡല്‍ഹിയില്‍ നിന്ന് കേസിന്റെ കാര്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്. ബിസിനസ് ക്ലാസില്‍ സഞ്ചരിച്ച അഭിഭാഷകസംഘം കൊച്ചി മറൈന്‍െ്രെഡവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. 2019 ഒക്ടോബറില്‍ 25 ലക്ഷവും നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി നല്‍കിയത്.

അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി കണ്ടെത്തിയതിന് പിന്നാലെ, പ്രതികളെ രക്ഷിക്കാന്‍ ചെലവഴിച്ച പൊതുഖജനാവിലെ ഒരു കോടിയോളം രൂപ സി.പി.എം സംസ്ഥാന കമ്മിറ്റി സര്‍ക്കാറിലേക്ക് തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നിട്ടും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളോട് ക്ഷമാപണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും 2019 ഫെബ്രുവരി 17നാണ് വെട്ടിക്കൊന്നത്. കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയടക്കം 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തു നിന്നും പാറശ്ശാലയില്‍ നിന്നും തുടങ്ങിയ ദിവസമായ 2019 ഫെബ്രുവരി 17നായിരുന്നു ഇരക്കൊലപാതകം. രാത്രി 7.35ഓടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വാഹനങ്ങളില്‍ പിന്തുടര്‍ന്ന് രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് കേസ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

എറണാകുളത്ത്‌ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും

Published

on

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Continue Reading

Trending