Connect with us

kerala

തൃശൂരില്‍ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

Published

on

തൃശൂര്‍ മരോട്ടിച്ചാലില്‍ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി 70 വയസുള്ള ഏലിയാസിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

ചായ കുടിയ്ക്കാന്‍ ഹോട്ടലില്‍ ഇരിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം. തീ ആളിപടര്‍ന്നതോടെ ഹോട്ടലിലെ ജീവനക്കാരന്‍ ഇടപെട്ട് തീയണച്ചു.ഏത് ഫോണ്‍ ആണെന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇയാള്‍ക്ക് നെഞ്ചിന്റെ ഭാഗത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

 

 

 

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തീയതി നിശ്ചയിക്കുന്നത് മാറ്റി

കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

Published

on

മുസ്‌ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ അ​രി​യി​ൽ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വിചാരണ തീയതി നിശ്ചയിക്കുന്നത് കൊച്ചി സി.ബി.ഐ കോടതി മാറ്റി. വിചാരണ തീയതി കോടതി ഡിസംബർ ഒമ്പതിന് തീരുമാനിക്കും. കേസിൽ സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ടക്കം 31 പ്രതികളാണുള്ളത്.

ഒക്ടോബർ 18ന് സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ലാ മു​ൻ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​വി രാ​ജേ​ഷ്​ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കു​മെ​തി​രെ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി കേ​സി​ൽ കു​റ്റം ചു​മ​ത്തിയിരുന്നു. വി​ചാ​ര​ണ കൂ​ടാ​തെ കേ​സി​ൽ നി​ന്നും വി​ടു​ത​ൽ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി. ​ജ​യ​രാ​ജ​നും ടി.​വി രാ​ജേ​ഷും ന​ൽ​കി​യ ഹ​ര​ജി കോ​ട​തി നേ​ര​ത്തേ ത​ള്ളി​യ​ിരുന്നു.

കോടതിയിൽ കു​റ്റ​പ​ത്രം വാ​യി​ച്ച് കേ​ട്ട എ​ല്ലാ പ്ര​തി​ക​ളും കു​റ്റം നി​ഷേ​ധി​ച്ചതിന് പിന്നാലെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​ൻ കേ​സ് ന​വം​ബ​ർ 20ലേ​ക്ക് മാ​റ്റി. കൊ​ല​പാ​ത​കം ന​ട​ന്ന് 12 വ​ർ​ഷം ക​ഴി​ഞ്ഞാ​ണ്​ കേ​സ്​ വി​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​ന്ന​ത്. 33 പ്ര​തി​ക​ളു​ള്ള കേ​സി​ൽ ര​ണ്ട് പേ​ർ മ​ര​ണ​പ്പെ​ട്ടു. ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചുമത്തിയത്.

2012 ഫെ​ബ്രു​വ​രി 20നാ​ണ് ഷു​ക്കൂ​റി​നെ പ​ട്ടു​വ​ത്തി​ന​ടു​ത്തു​വെ​ച്ച്​ പ​ട്ടാ​പ്പ​ക​ൽ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് ജ​യ​രാ​ജ​നും രാ​ജേ​ഷി​നു​മെ​തി​രാ​യ ആ​രോ​പ​ണം. പ​ട്ടു​വ​ത്ത് വെ​ച്ച്​ ജ​യ​രാ​ജ​നും രാ​ജേ​ഷും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഷു​ക്കൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സി.​ബി.​ഐ വാ​ദം.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ജ​യ​രാ​ജ​നും രാ​ജേ​ഷും ഉ​ൾ​പ്പെ​ടെ ആ​റു പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും​ സി.​ബി.​ഐ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പാലക്കാടിന്റെ മണ്ണും മനസ്സും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം; ഷാഫി പറമ്പില്‍

പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

Published

on

പാലക്കാടിന്റെ മണ്ണും മനസ്സും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ലെന്നും അത് ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സ് കൊണ്ടാണെന്നും ഷാഫി പറഞ്ഞു. എല്‍ഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നു. പത്രപരസ്യമടക്കമുള്ള എല്ലാ കാര്യങ്ങളും എല്‍ഡിഎഫിന് തിരിച്ചടിയായെന്ന് ഷാഫി പറമ്പില്‍ പരിഹസിച്ചു.

ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പിണറായി സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിനിടെ: പി.കെ കുഞ്ഞാലിക്കുട്ടി

സാമുദായിക ചേരിതിരിവ് കേരളത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് സാദിഖലി തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിമർശനം ഉയർത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Published

on

മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ തിരിഞ്ഞത് മുനമ്പത്തെ ഇടപെടൽ ഫലം കാണുന്നതിനിടെ എന്ന് മുസ് ലിം ലീഗ് നേതാവ്‌ പി.കെ കുഞ്ഞാലിക്കുട്ടി. സാമുദായിക ചേരിതിരിവ് കേരളത്തിൽ ഉണ്ടാവാതിരിക്കാൻ വേണ്ടിയുള്ള വലിയ നീക്കമാണ് സാദിഖലി തങ്ങൾ നടത്തിയത്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിമർശനം ഉയർത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

കേരള സർക്കാർ പരാജയപ്പെട്ട മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള സാദിഖലി തങ്ങൾ നടത്തിയ നീക്കം ചർച്ചയാവാതെ ഇരിക്കാനാണ് അനാവശ്യ വിഷയം ഉയർത്തിയത്. ജമാഅത്തെ ഇസ്ലാമിക്ക് എന്ത് പിന്തുണയാണ് നൽകിയിട്ടുള്ളത്. പൊന്നാനി തെരഞ്ഞെടുപ്പിൽ ഒരുമിച്ച് വേദി പങ്കിട്ടവരും ഒരുമിച്ച് മത്സരിച്ചവരുമാണ് സി.പി.എമ്മും ജമാഅത്തും.

സി.പി.എമ്മിന്‍റെ നിലപാടിനെ ജമാഅത്തെ ഇസ്ലാലാമി എതിർത്തു. ജമാഅത്തിന്‍റെ നിലപാടിൽ സാദിഖലി തങ്ങൾക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത്. ജമാഅത്തെ ഇസ്ലാലാമിയെ കുറിച്ച് പറഞ്ഞ് സമുദായത്തിനകത്ത് വിഭാഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സാമുദായിക സ്പർധ ഉണ്ടാകാതിരിക്കാൻ ശക്തമായ നിലപാടാണ് പാണക്കാട് തങ്ങൾമാർ സ്വീകരിച്ചിട്ടുള്ളത്. എൽ.ഡി.എഫിലെ പത്രപരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ സി.പി.എം ശ്രമിക്കുന്നത്. എൽ.ഡി.എഫ് ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending