Connect with us

india

വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ പിടിയില്‍

വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്.

Published

on

ഡല്‍ഹിയിലെ ഷകരര്‍പൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതിയുടെ മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആള്‍ പിടിയില്‍. യുവതി വീട്ടിലില്ലാത്ത സമയത്ത് പ്രതി കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. കരണ്‍ എന്ന യുവാവാണ് പിടിയിലായത്. വാട്‌സ്ആപ്പ് അക്കൗണ്ടുമായി ബന്ധപ്പെട്ട അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതാണ് ഒളിക്യാമറ കണ്ടെത്താന്‍ കാരണമായത്.

കരണിന്റെ വീട്ടുടമസ്ഥയിലുള്ള വാടകവീട്ടിലാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതി താമസിച്ചിരുന്നത്. യുവതി ഒറ്റയ്ക്കാണ് വാടകവീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്ത നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ മകനായ കരണിനെ താക്കോല്‍ ഏല്‍പ്പിച്ച് യുവതി നാട്ടില്‍ പോയിരുന്നു. എന്നാല്‍ പ്രതി യുവതിയുടെ മുറിയില്‍ കയറി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ ലിങ്ക്ഡ് ഡിവൈസസില്‍ തന്റേതല്ലാത്ത മറ്റൊരു ലാപ്‌ടോപ്പ് ലിങ്ക് ചെയ്തതായി യുവതി കണ്ടെത്തി. ഇതോടെ യുവതി മുറിയില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ടതത്. കുളിമുറിയിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയ യുവതി ഉടനെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിലാണ് കിടപ്പുമുറിയിലും ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാട്ടില്‍ പോയപ്പോള്‍ യുവാവിനെ താക്കോല്‍ ഏല്‍പ്പിച്ച കാര്യം യുവതി പൊലീസിനോട് പറയുന്നത്. ചോദ്യം ചെയ്യലില്‍ കരണ്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അടങ്ങിയ ലാപ്‌ടോപ്പും മെമ്മറി കാര്‍ഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ ക്ഷേത്രങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുതി കലാപത്തിന് ശ്രമം; ഹിന്ദുത്വര്‍ അറസ്റ്റില്‍

മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു.

Published

on

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തില്‍ ഹിന്ദുത്വര്‍ അറസ്റ്റില്‍. ജിഷാന്ത് സിങ്, ആകാശ് സരസ്വത്, ദിലീപ് ശര്‍മ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു സമുദായത്തിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് നീരജ് കുമാര്‍ ജദൗന്‍ പറഞ്ഞു.

നഗരത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു ഇവരുടെ ശ്രമം. പ്രതികളും മുസ്‌ലിം ബിസിനസുകാരുമായി ഭൂമി തര്‍ക്കമുണ്ടായിരുന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എഴുത്തുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. കര്‍ണിസേന എന്ന ഹിന്ദുത്വ സംഘടനയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. അവരുടെ നിര്‍ദേശ പ്രകാരം മൗലവി മുസ്തഖീം, ഗുല്‍ മുഹമ്മദ്, സുലൈമാന്‍, സോനു, അല്ലാബക്ഷ്, ഹസന്‍, ഹമീദ്, യൂസുഫ് എന്നിവരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികളെ വിട്ടെന്നും അവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നും എസ്എസ്പി അറിയിച്ചു.

Continue Reading

india

കര്‍ണാടകയില്‍ വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിലെ സൊല്ലാപുര സ്വദേശിനിയായ ശ്രുതി (24)യാണ് മരിച്ചത്.

Published

on

കര്‍ണാടകയില്‍ വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിലെ സൊല്ലാപുര സ്വദേശിനിയായ ശ്രുതി (24)യാണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു തരിക്കേരേ സ്വദേശിയായ ദിലീപുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രുതിയുടെ അപ്രതീക്ഷിത വിയോഗം.

വ്യാഴാഴ്ച യുവതിയുടെ രക്തസമ്മര്‍ദം താഴ്‌ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അജ്ജംപര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

india

നടന്‍ പ്രകാശ് രാജിന് കന്നട രാജ്യോത്സവ അവാര്‍ഡ്

പ്രകാശ് രാജിന് പുറമെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം ഹനീഫ്, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എഴുത്തുകാരന്‍ റഹമത്ത് തരികെരെ, എന്‍ആര്‍ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.

Published

on

2025ലെ കന്നട രാജ്യോത്സവ അവാര്‍ഡ് നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെ 70 പേര്‍ക്ക്. പ്രകാശ് രാജിന് പുറമെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.എം ഹനീഫ്, സാഹിത്യ നിരൂപകന്‍ രാജേന്ദ്ര ചെന്നി, എഴുത്തുകാരന്‍ റഹമത്ത് തരികെരെ, എന്‍ആര്‍ഐ സംരംഭകന്‍ സക്കറിയ ജോക്കാട്ടെ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.

കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് രാജ്യോത്സവ അവാര്‍ഡ് എന്ന രാജ്യോത്സവ പ്രശസ്തി. വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്കും സേവനങ്ങള്‍ക്കും വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനായി സംസ്ഥാന രൂപവത്കരണ ദിനമായ നവംബര്‍ ഒന്നിനാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് സമ്മാനിക്കുന്നത്.

Continue Reading

Trending