Connect with us

kerala

ഇതില്‍ നിന്നുമൊന്നും പാഠം പഠിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികളെ ജനം തിരുത്തിക്കും; പികെ കുഞ്ഞാലിക്കുട്ടി

കെ റെയില്‍ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ഇന്ന് ബഹിഷ്‌ക്കരിച്ചിരുന്നു.

Published

on

കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി.പൗരന്റെ സ്വസ്ഥ ജീവിതത്തിനാണ് വികസനം. അല്ലാതെ ജനങ്ങളുടെ മേല്‍ ഭയവും, അരാജകത്വവും നിറക്കുന്നത് വികസനമല്ല. മര്‍ദ്ദക മാര്‍ഗത്തിലൂടെയല്ല വികസനം സാധ്യമാക്കേണ്ടത് അദ്ദേഹം പറഞ്ഞു.

ഇത്തരം അനുഭവങ്ങള്‍ ലോകത്തെമ്പാടും മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ പരിണിത ഫലങ്ങള്‍ ബന്ധപ്പെട്ടവര്‍ അനുഭവിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നുമൊന്നും പാഠം പഠിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികളെ ജനം തിരുത്തിക്കും. കെ റെയില്‍ കേരളത്തിന്റെ കണ്ണീരാവുകയാണ്. ഭരണകൂടം ഇതില്‍ നിന്നും പിന്മാറണം. ജനത്തെ വിശ്വാസത്തിലെടുക്കണം പികെ കുഞ്ഞാലിക്കുട്ടി ഓര്‍മ്മപ്പെടുത്തി.

കെ റെയില്‍ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ഇന്ന് ബഹിഷ്‌ക്കരിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മാടപ്പള്ളിയിലേക്ക് തിരിച്ചു.ഉച്ചയോടെ മാടപ്പള്ളിയില്‍ എത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കരാറെടുക്കാന്‍ ആളില്ല; കാസര്‍കോട് കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍

2022 ഒക്ടോബര്‍ 17 നാണ് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മില്‍മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്.

Published

on

കാസര്‍കോട് ജില്ലയിലെ കെഎസ്ആര്‍ടിസിയുടെ മില്‍മാ ബൂത്ത് നാശത്തിന്റെ വക്കില്‍. ജില്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് ആരംഭിച്ച മില്‍മയുടെ ഫുഡ് ഓണ്‍ വീല്‍ സ്റ്റാളാണ് കാടുകയറി നശിച്ചിരിക്കുന്നത്. കരാറെടുക്കാന്‍ ആളില്ലാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സര്‍വ്വീസ് നടത്താത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിന്നും വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വിവിധ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും വാടകയ്ക്ക് നല്‍കിയത്. ഇതില്‍ ഏറിയ പങ്കും സ്വന്തമാക്കിയത് മില്‍മയായിരുന്നു. 2022 ഒക്ടോബര്‍ 17 നാണ് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം മില്‍മയുടെ ഫുഡ് ട്രക്ക് ആരംഭിച്ചത്. എന്നാല്‍ ഒന്നര വര്‍ഷം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിലേറെയായി അടച്ചിട്ടതോടെ ട്രക്ക് കാടുകയറിത്തുടങ്ങി.

പുതിയ കരാറുകാരനെ ലഭിക്കാത്തതാണ് പ്രതിസന്ധിയെന്നാണ് മില്‍മയുടെ വിശദീകരണം. എന്നാല്‍ ഇതേ ട്രക്കിന് മുന്‍പിലായി അനധികൃതമായി കച്ചവടം ചെയ്തിട്ടും കെഎസ്ആര്‍ടിസി ഇവരെ ഒഴിപ്പിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിമര്‍ശനം. കെഎസ്ആര്‍ടിസിയില്‍ എന്ത് ആരംഭിച്ചാലും ഇതാകും അവസ്ഥ എന്ന പരിഹാസവും ഉയരുന്നുണ്ട്.

Continue Reading

india

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി

കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്‍ മാല്‍പെ

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്‍ ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്‍പെ പറഞ്ഞു.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

Continue Reading

kerala

ശ്രുതി ജീവിതത്തിലേക്ക് മടങ്ങുന്നു; ഒറ്റയ്ക്കാവില്ല, സഹോദരനെ പോലെ കൂടെ നിന്ന് ടി സിദ്ദിഖ് എംഎല്‍എ

തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു.

Published

on

വയനാട് ചൂരല്‍മല ദുരന്തത്തില്‍ മാതാപിതാക്കളും സഹോദരിയുമടക്കം ഉറ്റവരും പിന്നീട് വാഹനാപകടത്തില്‍ ഭാവിവരന്‍ ജെന്‍സനെയും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിലേക്ക് മടങ്ങിവരുന്നു. അപകടത്തെ തുടര്‍ന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ പത്തു ദിവസത്തിന് ശേഷം കല്‍പറ്റ അമ്പിലേരിയിലെ വാടകവീട്ടിലേക്ക് മാറ്റി. ശ്രുതിയുടെ കാലില്‍ എക്‌സറ്റണല്‍ ഫിക്ലേറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. വാക്കര്‍ ഉപയോഗിച്ച് നടക്കാമെങ്കിലും ചികിത്സ തുടരണം.

ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് ശ്രുതിയെ വീട്ടിലെത്തിച്ചത്. വാടകവീട്ടില്‍ ശ്രുതിക്കായി പ്രത്യേക കിടക്കയും സ്‌ട്രെച്ചറുമൊക്കെയൊരുക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനായി ശ്രുതി ഒരു ലാപ് ടോപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ശനിയാഴ്ച തന്നെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൂരല്‍മലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മുഖമാണ് ശ്രുതിയെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും സഹോദരനെ പോലെയാണ് ടി സിദ്ദിഖ് കൂടെ നിന്നതെന്നും ശ്രുതി പറഞ്ഞു. ശ്രുതിയുടെ അച്ഛന്റെ രണ്ടു സഹോദരങ്ങളും കുടുംബമടക്കം അപകടത്തില്‍ മരണപ്പെട്ടിരുന്നു.

ശ്രുതിയും പിതൃസഹോദരങ്ങളുടെ മക്കളായ ലാവണ്യ, അനൂപ്, അരുണ്‍ എന്നിവരാണ് ദുരന്തത്തില്‍ അവശേഷിച്ചത്. ഇവരാണ് ശ്രുതിക്കൊപ്പം വാടകവീട്ടില്‍ ഉള്ളത്. ആശുപത്രിയില്‍ ചികിത്സയില്‍ ഇളവുകള്‍ നല്‍കിയിരുന്നു. ശേഷിച്ച തുക ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് അടച്ചത്.

Continue Reading

Trending