Connect with us

india

പാര്‍ലമെന്റ് മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്ന് പേരിടണം; ഹാളിന് മാപ്പ് മുറിയെന്നും; പരിഹസിച്ച് തുഷാര്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: സംഘപരിവാര്‍ സൈദ്ധാതികനായ സവര്‍ക്കറുടെ ജന്മദിനമായ മെയ് 28ന് ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തെ പരിഹസിച്ച് എഴുത്തുകാരനും മഹാത്മാഗാന്ധിയുടെ ഇളയമകനുമായ തുഷാര്‍ ഗാന്ധി.

മന്ദിരത്തിന് സവര്‍ക്കര്‍ സദനം എന്നും സെന്ററല്‍ ഹാളിന് മാപ്പ് മുറിയെന്നും പേരിടണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വി.ഡി സവര്‍ക്കറിന്റെ ജന്മദിനമായ മെയ് 28ന് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യും. മന്ദിരത്തിന് അദ്ദേഹം സവര്‍ക്കര്‍ സദനമെന്നും സെന്ററല്‍ ഹാളിന് മാപ്പ് മുറിയെന്നും പേരിടണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.

സവര്‍ക്കരുടെ ജന്മദിനത്തിന്റെ അന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ സ്ഥാപക പിതാക്കന്‍മാരെ നാണം കെടുത്തുന്ന തീരുമാണിതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു.

അതേ സമയം പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വഹിക്കുന്നതിനെതിരെയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് മോദിയല്ലെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അക്ബര്‍ ചക്രവര്‍ത്തിയെ മഹാനാക്കുന്നത് രാജ്യത്തിന് അപമാനം, അയാള്‍ ബലാത്സംഗവീരനും കൊള്ളക്കാരനുമാണ്‌; വിവാദ പരാമർശവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ഔറംഗസേബ് എണ്ണമറ്റ ഹിന്ദുക്കളെ കൊന്നു, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളുടെ മേൽ നികുതി ചുമത്തി. എന്നാൽ, യാഥാർഥ്യം രാജ്യത്തെ വിദ്യാർഥികളിൽ നിന്ന് മറച്ചുവെക്കുകയും വർഷങ്ങളോളം പഠിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

Published

on

മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനും ആക്രമണകാരിയും കൊള്ളക്കാരനുമായിരുന്നുവെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. സംസ്ഥാന നിയമസഭയിൽ ചർച്ചക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു വിവാദ പരാമർശം.

“രാജ്യത്തെ മഹാന്മാരെക്കുറിച്ച് പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. മഹാറാണ പ്രതാപിനെ അവർ ചെറുതാക്കാൻ ശ്രമിച്ചു. ‘മീന ബസാർ’ സ്ഥാപിച്ചിരുന്ന അക്ബർ ബലാത്സംഗവീരനും, അധിനിവേശക്കാരനും, കൊള്ളക്കാരനുമായിരുന്നു. അദ്ദേഹത്തെ മഹാനെന്ന് വിളിച്ചു. ഇത് നമ്മുടെ രാജ്യത്തിനും, നമ്മുടെ മഹാന്മാർക്കും അപമാനമായിരുന്നു. ഇത് സഹിക്കാൻ കഴിയില്ല” – മദൻ ദിലാവർ പറഞ്ഞു.

ചില എം.എൽ.എമാർ മദൻ ദിലാവറിന്‍റെ അഭിപ്രായത്തെ എതിർത്തപ്പോൾ, അക്ബർ നിങ്ങൾക്ക് ആരാണെന്ന് മന്ത്രി ചോദിച്ചു. ഔറംഗസേബ് എണ്ണമറ്റ ഹിന്ദുക്കളെ കൊന്നു, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളുടെ മേൽ നികുതി ചുമത്തി. എന്നാൽ, യാഥാർഥ്യം രാജ്യത്തെ വിദ്യാർഥികളിൽ നിന്ന് മറച്ചുവെക്കുകയും വർഷങ്ങളോളം പഠിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

സ്കൂളിൽ പഠിക്കുമ്പോൾ അക്ബർ മഹാനായിരുന്നു എന്ന് വായിച്ചിരുന്നു. ഇതേ രീതിയിൽ പഠിച്ചിട്ടുമുണ്ട്. പക്ഷേ, അക്ബർ സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലാവർ അക്ബറിനെതിരെ വിമർശനം ഉന്നയിക്കുന്നത് ആദ്യമായല്ല. അക്ബർ “ബലാത്സംഗകനാണെന്നും” അദ്ദേഹത്തിന്റെ പേര് ഇന്ത്യയിൽ ഉപയോഗിക്കുന്നത് പാപമാണെന്നും കഴിഞ്ഞ വർഷവും മദൻ ദിലാവർ പറഞ്ഞിരുന്നു

Continue Reading

india

‘വികടൻ’ വെബ്സൈറ്റിന്റെ വിലക്ക് നീക്കണം; മദ്രാസ് ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് നിര്‍ദേശം നല്‍കി.

Published

on

തമിഴ് വാരിക വികടന്‍ വെബ്‌സൈറ്റിനുള്ള വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് നിര്‍ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ കാര്‍ട്ടൂണിലില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചത്. അതിനാല്‍ തന്നെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് എ.എസ്.ജിയുടെ ഭാഗം. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അമേരിക്കയുമായുള്ള രാജ്യത്തിന്റെ സൗഹൃദ ബന്ധത്തെയും കാര്‍ട്ടൂണ്‍ ബാധിക്കുന്നില്ലെന്ന് വികടന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് നാരായണ്‍ പറഞ്ഞു.

വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് കാരണമായത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വാരികയുടെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം.

ഓണ്‍ലൈന്‍ മാസികയായ വികടന്‍ പ്ലസില്‍ ഫെബ്രുവരി 10-ാം തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 16ന് വെബ്സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു.

വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍. മുരുകന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്‍സിലും പ്രതികരിച്ചു.

Continue Reading

india

വിഡി സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് കോടതി

2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയിൽ വെച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്.

Published

on

വിനായക് ദാമോദര്‍ സവർക്കർക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയെന്ന കേസിൽ സമൻസ് ലഭിച്ചിട്ടും ഹാജരാകാത്ത ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 200 രൂപ പിഴയിട്ട് ലഖ്നോ കോടതി. 2022ലെ ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അകോളയിൽ വെച്ച് സവർക്കർക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്. ലഖ്നോ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അലോക് വർമയാണ് രാഹുലിന് പിഴയിട്ടത്.

സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നെന്നും ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ പറ്റിയിരുന്നെന്നും രാഹുൽ പ്രസംഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ലഘുലേഖകൾ വാർത്തസമ്മേളനത്തിൽ വിതരണം ചെയ്തെന്നും കാണിച്ച് അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് കേസ്. കേസിൽ ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞ നവംബറിൽ ജഡ്ജി അലോക് വർമ്മ ഉത്തരവിട്ടിരുന്നു. തന്‍റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എം.പി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുൽഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. സമൂഹത്തിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയാണ് രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയതെന്നും മുൻകൂട്ടി തയാറാക്കിയ പത്രക്കുറിപ്പുകൾ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്കിടയിൽ വിതരണം ചെയ്തത് സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നടപടിയാണെന്ന് തെളിയിക്കുന്നതായും പരാതിക്കാരൻ ഹരജിയിൽ പറഞ്ഞിരുന്നു. നൃപേന്ദ്ര പാണ്ഡെയുടെ പരാതി 2023ൽ കോടതി തള്ളിയിരുന്നു. എന്നാൽ ഇയാൾ പുനപരിശോധന ഹരജി നൽകിയത് കോടതി അനുവദിക്കുകയായിരുന്നു.

ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചും കേസുണ്ട്. സവര്‍ക്കറുടെ ബന്ധു സത്യകി സവര്‍ക്കറാണ് പൂണെ കോടതിയിൽ പരാതി നൽകിയത്. ഈ കേസിൽ ജനുവരിയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Continue Reading

Trending