Connect with us

News

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ തുടക്കം

പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും.

Published

on

അഹമ്മദബാദ്: നാളെയാണ് ആദ്യ മല്‍സരം. നാല് വര്‍ഷം മുമ്പ് നാടകീയ കിരീടം സ്വന്തമാക്കിയ ഇംഗ്ലണ്ട് നിര്‍ഭാഗ്യത്തിന് തല താഴ്ത്തിയ ന്യുസിലന്‍ഡുമായി കളിക്കുന്നതോടെയാണ് ഒരു മാസത്തിലധികം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ആരംഭമാവുന്നത്. പത്ത് ടീമുകളും പരസ്പരം മാറ്റുരക്കും. ഇതില്‍ ഏറ്റവും മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലെത്തും. നവംബര്‍ 12ന് പാക്കിസ്താനും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന അങ്കത്തോടെയാണ് പ്രാഥമിക റൗണ്ട് അവസാനിക്കുന്നത്. 15, 16 തിയ്യതികളില്‍ സെമി ഫൈനലുകള്‍. മുംബൈയും കൊല്‍ക്കത്തയുമാണ് സെമി വേദികള്‍. നവംബര്‍ 19 നാണ് ഫൈനല്‍. ഉദ്ഘാടന മല്‍സരം വേദിയാവുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെ.

ഞായറാഴ്ച ഓസ്‌ട്രേലിയെക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ചെന്നൈ ചെപ്പോക്കിലാണ് മല്‍സരം. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനുമായി മാറ്റുരക്കും. ഈ അങ്കം 11 ന് ഡല്‍ഹിയില്‍. 14 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്താന്‍ അങ്കം. അഹമ്മദാബാദില്‍. 19 ന് ഇന്ത്യ മറ്റൊരു അയല്‍ക്കാരായ ബംഗ്ലാദേശുമായി കളിക്കുമ്പോള്‍ അഞ്ചാമത് മല്‍സരം ധര്‍മശാലയില്‍ ന്യുസിലന്‍ഡിനെതിരെ. 22 നാണ് ഈ മല്‍സരമെങ്കില്‍ 29 ന് ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി ലക്‌നൗവില്‍ കളിക്കും. നവംബര്‍ രണ്ടിന് ഇന്ത്യ ലങ്കയെ എതിരിടും. നവംബര്‍ അഞ്ചിനാണ് കൊല്‍ക്കത്തയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയുമായുള്ള അങ്കം. ഇന്ത്യയുടെ അവസാന മല്‍സരം 11ന് ബെംഗ്ലരുവില്‍ നെതര്‍ലന്‍ഡ്‌സുമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു

Published

on

പാലക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ ആണ് ആക്രമണം ഉണ്ടായത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു.

അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പുലര്‍ച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത് ആശങ്ക പരത്തി. നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.

Continue Reading

kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

india

ഛത്തീസ്ഗഡില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്

Published

on

ഛത്തീസ്ഗഡിലെ ബിജാപൂരില്‍ 50 മാവോയിസ്റ്റുകള്‍ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് സംഘം ബിജാപുര്‍ എസ്പിക്ക് മുന്നില്‍ കീഴടങ്ങിയത്. തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് കീഴടങ്ങിയത്.

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞയാഴ്ച 22 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ബസ്തറില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയില്‍ സുരക്ഷാ സേന വധിച്ചിരുന്നു.

Continue Reading

Trending