Connect with us

india

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Published

on

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര സർക്കാരിന്റെ സുരക്ഷാ വീഴ്ച്ച ചോദ്യം ചെയ്‌തു; ജമ്മുവിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകർ

Published

on

പഹൽ​ഗാമിലുണ്ടായ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷാ വീഴ്ചയെ ചോദ്യം ചെയ്തതിന് ജമ്മു കശ്മീരിലെ ദൈനിക് ജാ​ഗരൺ റിപ്പോർട്ടർ രാകേഷ് ശർമയെയാണ് ബി.ജെ.പി എം.എൽ.എ അടക്കമുള്ള സംഘം ആക്രമിച്ചത്.

ജമ്മു കശ്മീരിലെ സുരക്ഷ മേൽനോട്ടത്തി​ന്റെ പൂർണ ചുമതല കേന്ദ്ര സർക്കാറിനാണ്. പഹൽ​ഗാമിലെ ആക്രമണം സർക്കാറി​ന്റെ ഭാ​ഗത്ത് നിന്നുണ്ടായ സുരക്ഷ വീഴ്ചയല്ലേ എന്ന ചോദിച്ചതിനാണ് മാധ്യമപ്രവർത്തകനെ മർദിച്ചത്. പരിക്കേറ്റ മാധ്യമപ്രവർത്തകനെ ​ഗവൺമെ​ന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Continue Reading

india

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ കസ്റ്റഡിയില്‍

ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌

Published

on

ന്യൂഡൽഹി: ബി.എസ്.എഫ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടന്ന ജവാനെ പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബി.എസ്.എഫ് 182ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പി.കെ. സിങ്ങിനെയാണ് പാക് സൈന്യം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യ-പാക് അതിർത്തിയിൽ കാവലിലുണ്ടായിരുന്ന ജവാൻ പതിവ് പരിശോധനക്കിടെ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.

യൂണിഫോമിലായിരുന്ന ജവാന്‍റെ കയ്യിൽ സർവിസ് റിവോൾവറുമുണ്ടായിരുന്നു. കർഷകരോടൊപ്പം പോകുമ്പോൾ തണലിൽ വിശ്രമിക്കാൻ ഇടംതേടിയപ്പോൾ അതിർത്തി കടക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ജവാനെ തിരികെയെത്തിക്കാൻ ഇരു അതിർത്തി രക്ഷാ സേനകൾക്കുമിടയിൽ സംഭാഷണം നടക്കുകയാണ്‌.

Continue Reading

india

72 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിടണം; വിസ നടപടികള്‍ നിര്‍ത്തിവെച്ചു; നടപടിയുമായി ഇന്ത്യയും

ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്

Published

on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. പുതുതായി ആർക്കും വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29നകം രാജ്യം വിടണം. അല്ലാത്തവര്‍ക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാകുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും.

വിസ റദ്ദാകുന്ന തീയതിക്കുള്ളില്‍ എല്ലാ പാകിസ്താന്‍ പൗരന്മാരും രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും പാകിസ്താനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും ഒഴിവാക്കാനും നിർദേശം നൽകി. ഇന്ത്യയിലുള്ള പാകിസ്താനികൾ 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം.

ബുധനാഴ്ച വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.

Continue Reading

Trending