Connect with us

main stories

സമാധാന നൊബേല്‍ ‘വിശപ്പിനെതിരെയുള്ള പോരാട്ടത്തിന്’; പുരസ്‌കാര ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നതെന്നെന്ന് നൊബേല്‍ അസംബ്ലി അറിയിച്ചു

Published

on

ഓസ്‌ലോ: 2020ലെ സമാധാന നൊബേല്‍ പുരസ്‌കാരം ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഡബ്ല്യു.എഫ്.പി (വേള്‍ഡ് ഫുഡ് പ്രോഗ്രാമി)ന്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് രണ്ടരയോടെയാണ് ലോകം കാത്തിരുന്ന സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

വിശപ്പിനെതിരെയുള്ള പോരാട്ടത്തിനും പ്രശ്‌നബാധിത മേഖലകളില്‍ യുദ്ധത്തിനും കലഹങ്ങള്‍ക്കും വിശപ്പ് ഒരു ആയുധമാക്കുന്നത് തടയാനായി നടത്തിയ ശ്രമങ്ങള്‍ക്കുമാണ് സംഘടനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പുരസ്‌കാര സമിതി പറഞ്ഞു.

WFP wins Nobel Peace Prize

ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ്  നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് ഡബ്ല്യു.എഫ്.പി പ്രവര്‍ത്തിക്കുന്നത്.  1963ല്‍ ആണ് സംഘടന സ്ഥാപിക്കപ്പെട്ടത്.

 

 

kerala

കോട്ടയത്ത് യുവാവിന്റെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ യുവാവിന്റെ ആക്രമണത്തില്‍ പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതിനിടെ യുവാവ് പൊലീസുകാരനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡ് സൈഡില്‍ കണ്ട തര്‍ക്കം പരിഹരിക്കാന്‍ ശ്യാമ പ്രസാദ് വാഹനത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടെ പ്രതി പൊലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ബാറിന് മുന്നിലെ തട്ടുകടയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പൊലീസുകാരന്‍ കൊല്ലപ്പെട്ടത്.

തട്ടുകടയില്‍ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.
ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പൊലീസുദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

Continue Reading

kerala

ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ കൊലപാതകം: കാരണം വ്യക്തത വരുത്താനാകാതെ പൊലീസ്

ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.

Published

on

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയിട്ടും കൊലപാതകം നടത്തിയതിന്റെ കാരണത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്. കുട്ടിയുടെ അമ്മ ശ്രീതുവിനോടുള്ള സഹോദരന്‍ ഹരികുമാറിന്റെ താത്പര്യം എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുള്ളതായി പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കുട്ടിക്ക്‌ ശ്രദ്ധ കൊടുത്തതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞെന്ന് പ്രതിയായ ഹരികുമാറിന് തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, കുട്ടിയുടെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്.

അതേസമയം പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണം എന്നതിലും വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും കണ്ടെത്തണം.

ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയതായും പറയുന്നു. ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജോലിക്കാരി എന്നാണ് ഇവര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്നും വിവരമുണ്ട്.

അതേസമയം കൊലപാതകം നടന്ന വീട്ടില്‍ നിന്നും പ്രതി കഴിച്ചിരുന്ന ഗുളികകള്‍ പൊലീസിന് ലഭിച്ചിരുന്നു. മാനസിക പ്രശ്നമുള്ളവര്‍ കഴിക്കുന്ന ഗുളികയും അതില്‍ ഉണ്ട്. ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യുക.

 

Continue Reading

kerala

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണം; അമ്മാവന്‍ കുറ്റംസമ്മതിച്ചു

കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് ഹരികുമാര്‍

Published

on

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞെന്ന് ഹരികുമാര്‍ മൊഴി നല്‍കി. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അതേസമയം കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഇയാലെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.

കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനെയും അമ്മാവനെയും അമ്മുമ്മയെയുംകസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം.

ഇന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനിടെ കുഞ്ഞിനെ കാണാതായ സമയം വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.

 

 

Continue Reading

Trending