gulf
ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സമാധാന നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കും
കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍ പീസ് യൂനിയന്‍ എന്നിവയുടെ പ്രസിഡന്റായ ഹസ്സന് അല്‍ ഷുല്ഗൗമി.

അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനെ യൂറോപ്യന്‍ സംഘടനകള്‍ സമാധാനത്തിനുള്ള െനാബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തേക്കുമെന്ന് ഫ്രാന്‍സിലെ ഇമാമുകളുടെ ഫോറം, യൂറോപ്പിലെ പീപ്ള്‍സ് ഫോര്‍ പീസ് യൂനിയന്‍ എന്നിവയുടെ പ്രസിഡന്റായ ഹസ്സന് അല്‍ ഷുല്ഗൗമി.
യു.എ.ഇ-ഇസ്രായേല്‍ ഉടമ്പടിയിലൂടെ സമാധാനത്തിനായി പ്രവര്‍ത്തനം നടത്തിയ ധീരനായ നേതാവാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദെന്ന് അദ്ദേഹം പ്രശംസിച്ചു. വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രായേല്‍ പിടിച്ചെടുക്കുന്നത് തടയാനും തീവ്രവാദത്തെയും ഭീകരതയെയും ഉപരോധിക്കാനും അടഞ്ഞുകിടന്ന സന്ധി സംഭാഷണത്തിനുള്ള വാതില്‍ തുറക്കാനും പലസ്തീന് പ്രശ്ന പരിഹാരത്തിന് പ്രത്യാശ പുനഃസ്ഥാപിക്കാനും ഉടമ്പടി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ അക്സ പള്ളിയില്‍ ഇമറാത്തികളെ പ്രാര്‍ഥിക്കുന്നതില്‍നിന്ന് വിലക്കി ജറൂസലം മുഫ്തി പുറപ്പെടുവിച്ച ഫത്വയോടുള്ള പ്രതികരണത്തില്‍ അല്‍ അഖ്സ എല്ലാ മുസ്ലിംകള്ക്കും വേണ്ടിയുള്ളതാണെന്നും അല്ലാഹുവിന്റെ വിശാലമായ സ്ഥലത്ത് മറ്റൊരാള്‍ പ്രാര്‍ഥിക്കുന്നത് തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അല്‍ഷല്‍ഗൗമി പറഞ്ഞു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു