Connect with us

kerala

നവവധു ജീവനൊടുക്കിയ സംഭവം; യുവധിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍

ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: പാലോട് ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നവവധു ഇന്ദുജയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍. നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് പാടുകള്‍ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകള്‍ കണ്ടെത്തിയത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ശശിധരന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഇന്ദുജയും അഭിജിത്തും രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. 3 മാസം മുമ്പ് പെണ്‍കുട്ടിയെ അഭിജിത് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തില്‍ വെച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് വിവരം. അഭിജിത്തിന്റെ വീട്ടിലേക്ക് തങ്ങളെ കയറ്റാറില്ലെന്ന് ഇന്ദുജയുടെ അച്ഛന്‍ ശശിധരനും പറഞ്ഞിരുന്നു.

ഇന്ദുജയെ ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിജിത് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കൊലപാതകമെന്നടക്കം ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹത്തില്‍ പരിശോധന നടത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ കാണി പൊലീസിന് പരാതി നല്‍കി. തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് ഇന്ദുജയുടെ സഹോദരന്‍ ഷിനുവും പറഞ്ഞു. അഭിജിത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്

 

GULF

മുന്‍ഗള്‍ഫ് ന്യൂസ് ഫോട്ടോ ഗ്രാഫര്‍ അബ്ദുല്‍റഹ്‌മാന്‍ മരണപ്പെട്ടു

Published

on

ദീര്‍ഘകാലം ഗള്‍ഫ് ന്യൂസ് സീനിയര്‍ ഫോട്ടോഗ്രാഫറായി അബുദാബിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ എറിയാട് സ്വദേശി അബ്ദുല്‍റഹ്‌മാന്‍ ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണപ്പെട്ടു. ജോലിയില്‍നിന്നും വിരമിച്ചു നാട്ടില്‍ കഴിയുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയത്. അബുദാബിയുടെ ഓരോ വളര്‍ച്ചയും തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും നേടിയ അബ്ദുല്‍റഹ്‌മാന്റെ ആഗ്രഹപ്രകാരം അബുദാബിയില്‍ തന്നെ ഖബറടക്കം നടക്കും.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്

Continue Reading

kerala

ലഹരി പരിശോധനക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ

ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ ലഹരി പരിശോധനക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന്‍ ഇറങ്ങി ഓടിയത്.

ഷൈനിന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുറിയിലേക്ക് പരിശോധനക്കെത്തുന്നതിനിടെ ജനല്‍വഴി താഴേക്കിറങ്ങി റിസപ്ഷന്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

നടി വിന്‍സി അലോഷ്യസ് നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഡാന്‍സഫ് പരിശോധനയ്ക്കിടെ മുറിയില്‍ നിന്നിറങ്ങി ഓടുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത്. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിലാണ് നടി ഷൈന്‍ ടോം ചാക്കോക്കെതിരെ പരാതി നല്‍കിയത്.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; 71000 കടന്നു

ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 840 രൂപ വര്‍ധിച്ച് 71,360 രൂപയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 105 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 8920 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്.

ലോക വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധന. 3300 ഡോളര്‍ പിന്നിട്ടു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 3.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,327 ഡോളറായി ഉയര്‍ന്നു. റെക്കോഡ് നിരക്കായ 3,332.89 ഡോളറിലെത്തിയതിന് ശേഷം പിന്നീട് വിലയില്‍ ഇടിവുണ്ടാവുകയായിരുന്നു.

Continue Reading

Trending