Connect with us

News

പുതിയ പാക് പട്ടാള മേധാവിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി.

Published

on

ഇസ്‌ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവി ജനറല്‍ അസിം മുനീറിന് മുന്നില്‍ വെല്ലുവിളികള്‍ നിരവധി. ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നീറുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തെ വേട്ടയാടുമ്പോഴാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ചരിത്രപരമായി പാകിസ്താന്റെ ഭരണനിര്‍വഹണത്തില്‍ ഏറെ സ്വാധീനം ചെലുത്തുകയും മുപ്പത് വര്‍ഷത്തിലേറെക്കാലം നേരിട്ട് ഭരിക്കുകയും ചെയ്ത സൈന്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ മുനീര്‍ വിയര്‍ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അധികാരത്തില്‍നിന്ന് പുറത്താക്കിയ ശേഷം രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാഖാനും അനുയായികളും പ്രക്ഷോഭം തുടരുകയാണ്. അതിനിടെ അദ്ദേഹത്തിനുനേരെയുണ്ടായ വധശ്രമത്തിനും സൈന്യം പഴി കേള്‍ക്കുന്നുണ്ട്. സൈന്യത്തിന്റെ രാഷ്ട്രീയ ഇടപെടലിനെതിരെ ഇമ്രാന്‍ഖാന്റെ പ്രചാരണവും ശക്തമാണ്. ഭരണഘടനാ വിരുദ്ധമാണെന്നതുകൊണ്ട് അത്തരം ഇടപെടലുകള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് പുറത്തുപോകുന്ന സൈനിക മേധാവി ഖമര്‍ ജാജേദ് ബജ്‌വ വ്യക്തമാക്കിയിരുന്നു. ലോകത്തെ ആണവ ശക്തികളിലൊന്നാണ് പാകിസ്താന്‍. പക്ഷെ, പാക് സേനയുടെ പ്രതിച്ഛായക്ക് സമീപകാലത്ത് മങ്ങലേറ്റിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ തന്നെ സൈന്യത്തില്‍ വിശ്വാസം കുറവാണ്. സൈന്യത്തിന്റെ മനോവീര്യം തകര്‍ന്നു തുടങ്ങിയത് പാകിസ്താന്റെ കുറച്ചൊന്നുമല്ല വേട്ടയാടുന്നത്. സൈന്യത്തെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും മുനീറിന്റെ തലയിലാണ്. തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളും കടുത്ത ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഭരണകൂടവുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ച ശേഷം താലിബാന്‍ നടത്തിയ ചാവേറാക്രമണത്തില്‍ പൊലീസുകാരനടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായത് സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. പരമ്പരാഗതമായി അമേരിക്കയുടെ സഖ്യകക്ഷിയാണെങ്കിലും ചൈനയുമായും പാകിസ്താന്‍ കൈകോര്‍ത്താണ് മുന്നോട്ടുപോകുന്നത്. ആഗോളതലത്തില്‍ ബദ്ധവൈരികളായ അമേരിക്കയോടും ചൈനയോടും സന്തുലിത സമീപനം സ്വീകരിക്കാന്‍ പാകിസ്താന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. പാകിസ്താനില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തുന്നത്. അതോടൊപ്പം അമേരിക്കയെ പിണക്കാനും വയ്യ. അത്തരമൊരു സാഹചര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ സൈനിക നേതൃത്വം നിര്‍ബന്ധിതമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനം പെരുകുന്നെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം

2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി.

Published

on

രാജ്യത്ത് 2014 മുതലിങ്ങോട്ടുള്ള പത്തുവര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കുനേരേയുള്ള പീഡനങ്ങള്‍ വര്‍ധിച്ചതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇക്കാലയളവില്‍ 4356 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2023-നെ അപേക്ഷിച്ച് 2024-ല്‍ 100 അക്രമസംഭവങ്ങള്‍ കൂടി. 2023-ല്‍ 734 ആയിരുന്നത് 2024-ല്‍ 834 ആയി വര്‍ധിച്ചു.

ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുന്നത് ആവര്‍ത്തിക്കുന്നെന്നും മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യാനികളെ കള്ളക്കേസില്‍ കുടുക്കുന്നെന്നും ക്രൈസ്തവസംഘടനകള്‍ ആരോപിക്കുന്നു.

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍മുതല്‍ 2024 ജൂലായ് 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് 835-ലധികം കേസെടുത്തെങ്കിലും ഇതില്‍ നാലുസംഭവങ്ങളില്‍ മാത്രമാണ് അക്രമികള്‍ ശിക്ഷിക്കപ്പെട്ടത്. 2011-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 2.32 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

Continue Reading

crime

പത്തനംതിട്ടയിൽ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ്; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Published

on

പത്തനംതിട്ട പോക്സോ കേസിൽ എട്ടു പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തൽ. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്.18 കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.

CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. 60 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറി. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Continue Reading

gulf

കെ.​എം.​സി.​സി മു​സ്‌​ലിം ലീ​ഗി​​ന്റെ മു​ഖം: മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്

കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ് മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫി​ന് സ​മ്മാ​നി​ച്ചു.

Published

on

കെ.​എം.​സി.​സി മു​സ്‍ലിം ലീ​ഗി​ന്റെ മു​ഖ​മാ​ണെ​ന്ന് മ​ല​പ്പു​റം ജി​ല്ല മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ്. കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘മാ​റു​ന്ന കാ​ലം; പ്ര​വാ​സ​വും പ്ര​തീ​ക്ഷ​യും’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ വെ​ളി​യ​ങ്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് നി​സാം മ​മ്പാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം കൊ​ല്ലി, മ​ല​പ്പു​റം ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​കെ. മു​ഹ​മ്മ​ദ്, അ​ബൂ​ദ​ബി കെ.​എം.​സി.​സി മു​ൻ ജി​ല്ല ഭാ​ര​വാ​ഹി അ​ബ്ദു​സ​ലാം കൊ​ടി​ഞ്ഞി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ് മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫി​ന് സ​മ്മാ​നി​ച്ചു.

മ​ല​പ്പു​റം ജി​ല്ല കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മു​ല്ല​പ്പ​ള്ളി വി​ത​ര​ണം ചെ​യ്തു. ‘മ​രു​ഭൂ ത​ണു​പ്പി​ച്ച കാ​റ്റ്’ എ​ന്ന കൃ​തി​യു​ടെ ര​ച​യി​താ​വും ഇ​ട​തു​പ​ക്ഷ ആ​ശ​യ​ക്കാ​ര​നു​മാ​യ സൈ​ഫു​ദ്ദീ​ൻ ഏ​റാ​ൻ​തൊ​ടി​ക​യെ മു​സ്ത​ഫ അ​ബ്ദു​ല്ല​ത്തീ​ഫ് ഷാ​ള​ണി​യി​ച്ച് ഹ​രി​ത രാ​ഷ്ട്രീ​യ​ത്തി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്തു.

ജി​ല്ല ട്ര​ഷ​റ​ർ ഇ​ല്ല്യാ​സ് ക​ല്ലി​ങ്ങ​ൽ ന​ന്ദി പ​റ​ഞ്ഞു. കാ​പ്പ് മു​ഹ​മ്മ​ദ​ലി മു​സ്‍ലി​യാ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി.

ല​ത്തീ​ഫ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, സാ​ബി​ൽ മ​മ്പാ​ട്, സു​ബൈ​ർ വ​ട്ടോ​ളി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ, സി​റാ​ജ് ക​ണ്ണ​വം, അ​ഷ്റ​ഫ് താ​ഴേ​ക്കോ​ട്, അ​ബു ക​ട്ടു​പ്പാ​റ, പി.​സി.​എ. റ​ഹ്മാ​ൻ, മു​സ്ത​ഫ കോ​ഴി​ശ്ശേ​രി, മു​ഹ​മ്മ​ദ് പെ​രു​മ്പി​ലാ​യി, ഇ.​സി. അ​ഷ​റ​ഫ്, മ​ജീ​ദ് ക​ള്ളി​യി​ൽ, സി.​ടി. ശി​ഹാ​ബ്, ജാ​ഫ​ർ അ​ത്താ​ണി​ക്ക​ൽ, ശി​ഹാ​ബു​ദ്ദീ​ൻ പു​ളി​ക്ക​ൽ, സൈ​ത​ല​വി പു​ളി​യ​ങ്കോ​ട്, മ​ജീ​ദ് കോ​ട്ടീ​രി, ശ​ബീ​റ​ലി കോ​ഴി​ക്കോ​ട്, ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, കെ.​എം.​സി.​സി മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്, ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

Trending