Connect with us

GULF

പ്രവാചക സന്ദേശപുനാവർത്തനം പ്രബോധന വീഥിയിലെ നവ ക്രമം: ഡോ. ഖാസിമുൽ ഖാസിമി

Published

on

ദമ്മാം: എല്ലാവർഷവും ഒരു മാസക്കാലം പ്രവാചകൻ്റെജന്മവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന വ്യത്യസ്ത പരിപാടികൾ ഇസ്ലാമിക പ്രബോധനത്തിനും മാനവ ഐക്യ സന്ദേശത്തിനും ഫലപ്രദമായി വിനിയോഗിക്കണമെന്ന് ഡോ. ഖാസിമുൽ ഖാസിമി’
sic തുഖ്ബ കമ്മിറ്റി സംഘടിപ്പിച്ച റബീഅ് കാമ്പയിൻ നേത്വത്വ സംഘമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചക സന്ദേശത്തിനു വർത്തമാനകാലഘട്ടത്തിൽ വലിയ പ്രസക്തി ഉണ്ടന്നും പരസ്പര തെറ്റിദ്ധാരണ അകറ്റാനും മാനവിക ഐക്യത്തിനും സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sic പ്രസിഡണ്ട് സുഹൈൽ ഹുദവി വളവന്നൂർ അദ്ധ്യക്ഷനായിരുന്നു. ഉമർ ഓമശ്ശേരി, ജമാൽ മീനങ്ങാടി, ഷംനാസ് പൂനൂർ, പൂക്കോയതങ്ങൾ അബദുറസാക് ഫൈസി, ശംസുദ്ധീൻ ഫൈസി തുടങ്ങിയവർ ആശംസകൾ നേർന്നു ജനറൽ സെക്രട്ടറി അബ്ദുന്നാസർ സ്വാഗതവും ഇല്യാസ് ശിവപുരം നന്ദിയും പറഞ്ഞു

FOREIGN

ഒ.ഐ.സി.സി നേതാവ് ഷിബു ജോയ് ദമ്മാമിൽ നിര്യാതനായി

കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്.

Published

on

ഒ.ഐ.സി.സി കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷിബു ജോയ് (46) ദമാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിയാണ്. 20 വര്‍ഷത്തോളം പ്രവാസിയായ കരീംതോട്ടുവ ഷിബു ജോയ് ദമ്മാം വെസ്‌കോസ കമ്പനി ജീവനക്കാരനാണ്.

ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ച് ഷിബു ജോയിക്ക് അസ്വസ്ഥതയനുഭവപ്പെടുകയും ദമാം തദാവി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒ ഐ സി നേതാക്കള്‍ ആശുപത്രിയിലെത്തി.

ദമാമിലെ ഒ ഐ സി സി യുടെ രൂപീകരണ കാലം മുതല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ഷിബു ജോയ് സൈബര്‍ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. സോണിയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്.

ഷിബു ജോയുടെ നിര്യാണത്തില്‍ ദമാം കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റി അനുശോചനവും രേഖപ്പെടുത്തി. മികച്ച ഒരു സംഘടനാ പ്രവര്‍ത്തകനേയും ജനാധിപത്യ മൂല്ല്യങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നഷ്ടമാണ്‍ ഷിബു ജോയിയുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്ന് കൊല്ലം ജില്ലാ ഒ ഐ സി സി കമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Continue Reading

GULF

വിമാന സമയത്തിനനുസൃതമായി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും: മന്ത്രി ഗണേഷ്‌കുമാര്‍

കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന്  വിമാനസമയത്തിനനുസൃതമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോല്‍ ഘാടനം നിര്‍വ്വഹിക്കാനെത്തിയ മന്ത്രി അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
വിമാനം വൈകിയാല്‍ അതിനനുസരിച്ചു ബസിന്റെ സമയത്തിലും മാറ്റം വരുത്തും. ആളില്ലാതെ ഓടുകയും യാത്രക്കാര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അബുദാബിയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലെയുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളാണ് എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വ്വീസിനായി ഉപയോഗപ്പെടുത്തുക. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടയ്ക്കുവെച്ച് കയറാനുള്ളവര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ആപ്പാണ് പൊതുജനങ്ങള്‍ക്കാ യി ഇറക്കുന്നത്.
 അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണ്ണമായും ഡിജിറ്റിലായിമാറും. അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുത ല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ചു ചെലവുചുരുക്കുകയും പുതിയ ബസ്സിനുതുല്യമാക്കിമാറ്റുകയും ചെയ്യും.

Continue Reading

GULF

പിവിസി ബാപ്പുട്ടി ഹാജി നാടിന്റെ നന്മക്കായി സമർപ്പിത ജീവിതം നയിച്ച മാതൃകാ വ്യക്തിത്വം: ജിസിസി കെഎംസിസി പേങ്ങാട്

Published

on

ദമ്മാം. ചെറുകാവ് പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പേങ്ങാട് മഹല്ല് മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന
പിവിസി ചെറിയ മുഹമ്മദ് എന്ന ബാപ്പുട്ടിഹാജിയുടെ വിയോഗത്തിൽ ജിസിസി കെഎംസിസി പേങ്ങാട് അനുശോചനം രേഖപ്പെടുത്തി.

കള്ളിയിൽ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന ചടങ്ങിൽ മുൻ മഹല്ല് ഖാസി അബ്ദുൽ ജലീൽ ഫൈസി പ്രാർത്ഥനയും മുതിർന്ന നേതാവ് കെടി അഹമ്മദ് കോയ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

ആത്മീയ,രാഷ്ട്രീയ മേഖലയിൽ സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്ത ബാപ്പുട്ടിഹാജിയുടെ വിയോഗം നാടിന്റെ തീരാനഷ്ടമാണെന്നും സമയവും സമ്പത്തും സൗകര്യങ്ങളും സമൂഹത്തിന്റെ പൊതുനന്മക്കായി സമർപ്പിച്ചുകൊണ്ട് പൊതുപ്രവർത്തകർക്ക് അനുകരണീയ മാതൃക തീർത്ത വ്യക്തിപ്രഭാവത്തി ഉടമയായിരുന്നു ബാപ്പുട്ടി ഹാജിയെന്നും അനുശോചന ചടങ്ങിൽ സംസാരിച്ച വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രമുഖനേതാക്കൾ സംബന്ധിച്ച ചടങ്ങിൽ മുഷ്താഖ് പേങ്ങാട് സ്വാഗതവും ഉസ്മാൻ കെ എം നന്ദിയും പറഞ്ഞു.

Continue Reading

Trending