Connect with us

FOREIGN

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ തലവൻ ഫലസ്തീൻ അനുകൂല ജഡ്ജി

വരുന്ന 3 വര്‍ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക.

Published

on

ലെബനന്‍ സ്വദേശിയായ നവാഫ് സലാമിനെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ. സി. ജെ) പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വരുന്ന 3 വര്‍ഷത്തേക്കാണ് നവാഫ് സലാം പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുക. ഐ. സി. ജെ പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.

‘ജഡ്ജി നവാഫ് സലാം 2018 ഫെബ്രുവരി ആറ് മുതല്‍ ഐ.സി.ജെ അംഗമാണ്. ജഡ്ജിയായി ചുമതലയേൽക്കുന്നതിനു മുമ്പായി 2007 ജൂലൈ മുതല്‍ 2018 ഡിസംബര്‍ വരെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ലെബന്റെ അംബാസഡറും സ്ഥിരം പ്രതിനിധിയുമായിരുന്നു നവാഫ് സലാം.

ഇസ്രാഈല്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ ചരിത്രമാണ് സലാമിനുള്ളത് ഗസയില്‍ ഐഡിയ വംശ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്രാഈലിനെതിരെ ദക്ഷിണാഫ്രിക്ക ആരംഭിച്ച കേസിന്റെ അധ്യക്ഷന്‍ ആവുകയും ചെയ്യും,’ ഐ. സി. ജെയുടെ പത്രകുറിപ്പിൽ പറയുന്നു.

നേരത്തെ തന്നെ ഇസ്രഈല്‍ വിരുദ്ധ പ്രസ്താവനകള്‍ നവാസ് സലാം നടത്തിയിരുന്നു. ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഇസ്രഈലിന്റെ അധിനിവേശം അവസാനിപ്പിക്കണമെന്ന് നവാഫ് സലാം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
2015ല്‍ ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സലാം പറഞ്ഞിരുന്നു. അതേ വര്‍ഷം തന്നെ നവാഫ് സ്വാതന്ത്ര്യ ദിനത്തില്‍ ജൂത രാഷ്ട്രത്തിനെതിരെ അസന്തുഷ്ടമായ ജന്മദിനം ആശംസിക്കുകയും 48 വര്‍ഷത്തെ അവരുടെ അധിനിവേശം ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു.
പുതിയ ജഡ്ജിയായി ചുമതലയേറ്റതിനെക്കുറിച്ച് നവാഫ് സലാം തന്റെ എക്‌സ് അക്കൗണ്ടിലൂടെ  പ്രതികരിക്കുകയും ചെയ്തു. ‘അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അന്താരാഷ്ട്ര നീതി കൈവരിക്കുന്നതും അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതും എന്റെ വലിയ ഉത്തരവാദിത്തമാണ്,’ നവാഫ് സലാം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

Trending