X

കൊച്ചി മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ അജ്ഞാതന്റെ നഗ്‌ന മൃതദേഹം

കൊച്ചി: കൊച്ചിയില്‍ മംഗളവനത്തില്‍ അജ്ഞാത നഗ്‌ന മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത നിലയിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്.

മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ചത് തമിഴ്നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്സ് സമീപത്തുനിന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് അയക്കും.

 

webdesk18: